നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ വിറ്റഴിക്കുന്ന സെഗ്മെന്റാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടേത്. ഒട്ടുമിക്ക എല്ലാ ബ്രാൻഡുകളും ഈ ശ്രേണിയിൽ തങ്ങുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാൽ നിസാനും ഒരു പുതിയ മോഡലുമായി ആഭ്യന്തര വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യാൻ തയാറെടുക്കുകയാണ്.

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മാഗ്നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയെ നിസാൻ നിലവിൽ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ വാഹനത്തിനെ കുറിച്ചുള്ള കൂടുതൽ സൂചനകൾ പുറത്തുവന്നിരിക്കുകയാണ്.

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

നിസാൻ മാഗ്നൈറ്റ് ജപ്പാനിൽ രൂപകൽപ്പന ചെയ്തതാണെങ്കിലും ഡിസൈൻ ഘടകങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. റെനോ-നിസാൻ CMF-A+ പ്ലാറ്റ്‌ഫോമിലാണ് ഈ കോംപാക്‌ട് എസ്‌യുവി നിർമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് വരാനിരിക്കുന്ന റെനോ കിഗറുമായി പങ്കിടും.

MOST READ: ഡീലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മെച്ചപ്പെടുത്തിയ കാഠിന്യത്തിനായി ഒരു വെർട്ടിക്കൽ മോഷൻ ഗ്രിൽ ഫ്രെയിം, ഒരു കൂട്ടം മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽ ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ, എക്സ്റ്റെൻഡഡ് വീൽ ആർച്ചുകൾ, അലോയ് വീലുകൾ എന്നിവ മാഗ്നൈറ്റിന് ലഭിക്കും.

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

കൂടാതെ ഇതിന് വെളുത്ത മേൽക്കൂരയും സ്റ്റൈലിഷ് ഡ്യുവൽ ടോൺ അലോയ്കളും ഉണ്ടെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ കറുത്ത ക്ലാഡിംഗോടുകൂടിയ നീണ്ടുനിൽക്കുന്ന വീൽ ആർച്ചുകൾ, പിൻ ബമ്പറിലും വശങ്ങളിലും സിൽവർ ആക്സന്റ് എന്നിവയും ടീംബിഎച്ച്പി പുറത്തുവിട്ട ചിത്രത്തിൽ നിന്നും വ്യക്തമായി കാണാം.

MOST READ: കാറുകൾ വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഉത്സവ സീസൺ തന്നെ

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ബ്രോഡ് ഹോൾഡർ ലൈൻ ഈ ചെറിയ ക്രോസ്ഓവറിന് ഒരു എസ്‌യുവി അപ്പീൽ നൽകുന്നു. സിൽവർ റൂഫ്, എൽഇഡി സ്റ്റോപ്പ് ലൈറ്റ് ഉള്ള ഫ്ലോട്ടിംഗ് റൂഫ്, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. പിൻഭാഗത്ത് ഷീറ്റ് മെറ്റലിൽ തന്നെ എംബോസുചെയ്‌ത മാഗ്നൈറ്റ് നാമവും കാണാം.

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഇന്റീരിയർ ചിത്രങ്ങൾ കാണാൻ സാധിക്കില്ലെങ്കിലും നിസാൻ നേരത്തെ വെളിപ്പെടുത്തിയ ഡിസൈൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയാൽ പ്രൊഡക്ഷൻ പതിപ്പ് മാഗ്നൈറ്റിന്റെ അകത്തളം വിശാലവും മികച്ച ആകർഷണം നൽകുന്നതുമാകുമെന്ന് പ്രതീക്ഷിക്കാം.

MOST READ: സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മാഗ്നൈറ്റിന്റെ ഇന്റീരിയറുകൾ ബ്ലാക്ക്-റെഡ് കളർ കോമ്പിനേഷനിലായിരിക്കും നിസാൻ പൂർത്തിയാക്കുക. അതിൽ ഹൊറിസോൺടൽ ഇൻസ്ട്രുമെന്റ് പാനൽ, സ്‌പോർട്ടി എയർ വെന്റുകൾ, മോണോ-ഫോം ഫ്രണ്ട് സീറ്റുകൾ, സീറ്റുകളിൽ എന്നിവയെല്ലാം ഇടംപിടിച്ചേക്കാം.

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

രണ്ട് ട്യൂണുകളിലായി 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് നിസാൻ മാഗ്നൈറ്റ് അവതരിപ്പിക്കും. അതിലൊന്ന് നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റായിരിക്കും. ഇത് 70 bhp കരുത്തായിരിക്കും ഉത്പാദിപ്പിക്കുക. മറ്റൊന്ന് 100 bhp പവർ നിർമിക്കുന്ന ടർബോചാർജ്ഡ് യൂണിറ്റും ആയിരിക്കും.

MOST READ: എംപിവി ശ്രേണിയിലെ ആധിപത്യം നിലനിർത്തി എർട്ടിഗ; സെപ്റ്റംബറിലെ വിൽപ്പനയിലും കുതിപ്പ്

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എഞ്ചിൻ ഒരു മാനുവൽ ഗിയർബോക്സിലേക്കും സിവിടി ഓട്ടോമാറ്റിക്കും ജോടിയാക്കും. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പുതിയ കോംപാക്‌ട് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി.

നിസാൻ മാഗ്നൈറ്റ് ഒരുങ്ങുന്നു; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

നിലവിൽ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ തുടങ്ങിയ നിരവധി മോഡലുകൾ ഭരിക്കുന്ന ശ്രേണിയിലേക്ക് എത്തുമ്പോൾ ആക്രമണാത്മകമായ വില നൽകാനായിരിക്കും നിസാൻ ശ്രമിക്കുക. ഏകദേശം 6.5 ലക്ഷം രൂപയിൽ നിന്നും വില ആരംഭിക്കാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Spied. Read in Malayalam
Story first published: Thursday, October 8, 2020, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X