പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് നിസാന്റെ മാഗ്നൈറ്റ് ഒരുങ്ങി കഴിഞ്ഞു. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നുകഴിഞ്ഞു.

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

അടുത്തിടെ മാഗ്നൈറ്റിന്റെ പ്രാരംഭ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടോപ്പ്-സ്‌പെക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

പൂര്‍ണമായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ടോപ്പ്-സ്‌പെക്ക് എന്ന് വ്യക്തമാക്കുന്നതാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്ന അലോയി വീലുകളും, പിന്നിലെ സ്‌പോയിലറും.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

നേരത്തെ പരീക്ഷണയോട്ടം നടത്തിയിരുന്ന മോഡലില്‍ ഈ ഫീച്ചറുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു ടോപ്പ്-സ്‌പെക്ക് എന്ന് വിലയിരുത്തുന്നത്.

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

CMF-A + പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്‌നൈറ്റ് നിര്‍മ്മാണം. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവരാകും വിപണിയില്‍ മാഗ്‌നൈറ്റിന്റെ പ്രധാന എതിരാളികള്‍.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം 2021-ല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് അടുത്തിടെ കമ്പനി സൂചന നല്‍കിയിരുന്നു. എല്‍ഇഡി ഹെഡ്ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും.

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

ശ്രേണിയിലെ മറ്റ് എതിരാളികളെപോലെ മികച്ച ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ (MID), മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ (ഉയര്‍ന്ന വകഭേദങ്ങളില്‍) തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും.

MOST READ: കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്‌നൈറ്റിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ പരമാവധി 99 bhp കരുത്തില്‍ 160 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു.

പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാന്‍ സാധിക്കും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും, വില കുറവും ഫീച്ചര്‍ സമ്പന്നവുമാകും വാഹനത്തിന്റെ പ്രധാന സവിശേഷതയെന്നണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Spied Testing Again. Read in Malayalam.
Story first published: Wednesday, July 29, 2020, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X