തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

ഇന്ത്യൻ വിപണിയിലെ നിലനിൽപ്പിനായി അവസാനത്തെ അടവും പയറ്റാൻ ഒരുങ്ങുകയാണ് നിസാൻ. കാര്യമായ വിൽപ്പനയൊന്നുമില്ലാതെ തളർന്നുകിടക്കുന്ന ബ്രാൻഡിന് പുതുജീവൻ നൽകാൻ നിയോഗിച്ചിരിക്കുന്നത് പുത്തൻ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെയാണ്.

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ മത്സരാധിഷ്ഠിതമായ ശ്രേണിയിലേക്ക് പുതിയ നിസാൻ മാഗ്നൈറ്റ് എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒക്ടോബർ 21 ന് പരിചയപ്പെടുത്തുന്ന വാഹനം എന്ത് വ്യത്യസ്‌തതയാകും അവതരിപ്പിക്കുകയെന്ന ആകാംഷയിലാണ് വാഹനലോകം.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി നിസാൻ മാഗ്നൈറ്റിന്റെ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, റൂഫ് റെയിലുകൾ, അലോയ് വീലുകൾ എന്നിവ വെളിപ്പെടുത്തുന്ന പുതിയ ടീസർ വീഡിയോയും കമ്പനി പുറത്തിറക്കി.

MOST READ: ഹ്യുണ്ടായിയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി മാറി 2021 സാന്റാ ഫെ

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

മാഗ്നൈറ്റിന്റെ ഔദ്യോഗിക സമാരംഭ തീയതിയും വിശദാംശങ്ങളും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഉത്സവ സീസണിൽ പുത്തൻ എസ്‌യുവി ഷോറൂമുകളിൽ എത്തുമെന്ന റിപ്പോർട്ടുകളു പുറത്തുവരുന്നുണ്ട്.

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

റെനോ-നിസാൻ സഖ്യത്തിന്റെ CMF-A+ പ്ലാറ്റ്‌ഫോമിലാണ് നിസാനിനിൽ നിന്നുള്ള പുതിയ കോം‌പാക്‌ട് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് റെനോ ട്രൈബർ എംപിവിക്കും അടിവരയിടുന്നു എന്നത് ശ്രദ്ധേയമാണ്. കൺസെപ്റ്റ് പതിപ്പിൽ കണ്ട മിക്ക ഡിസൈൻ ബിറ്റുകളും മാഗ്നൈറ്റിന്റെ പ്രൊഡക്ഷൻ-റെഡി മോഡൽ നിലനിർത്താൻ സാധ്യതയുണ്ടെന്ന് സ്പൈ ചിത്രങ്ങളും സ്ഥിരീകരിക്കുന്നു.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

മാഗ്നൈറ്റിന്റെ മുൻവശം ഒരു ഡാറ്റ്സൻ കാർ പോലെ കാണപ്പെടുന്നത് അരോചകമായി തോന്നിയേക്കാം. പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, സ്‌പോർടി ബമ്പർ, എൽഇഡി ഡിആർഎൽ, ശിൽപ ബോണറ്റ് എന്നിവയാൽ ചുറ്റപ്പെട്ട വലിയ ഹെക്‌സഗോണൽ ഗ്രില്ലാണ് വാഹനത്തിലുള്ളത്.

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

വീൽ ആർച്ചുകളിൽ ബീഫി ക്ലാഡിംഗ്, ഒ‌ആർ‌വി‌എമ്മുകൾ സംയോജിത എൽഇഡി ടേൺ സിഗ്നൽ ലൈറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ മാഗ്നൈറ്റിന്റെ വശക്കാഴ്ച്ചയെ മനോഹരമാക്കുന്നുണ്ട്. എസ്‌യുവിയുടെ പിൻ ബമ്പർ ഒരു സ്‌പോർട്ടി ലുക്ക് നൽകും. കൂടാതെ പിൻവശത്ത് എൽഇഡി ടെയിൽ ലാമ്പുകളും മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലറും ശ്രദ്ധേയമാകുന്നുണ്ട്.

MOST READ: ടൊയോട്ട എഞ്ചിനുമായി റെസ്റ്റോ മോഡഡ് ഹുന്ദുസ്ഥാൻ അംബാസഡർ

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

നിസാൻ മാഗ്നൈറ്റിന്റെ ഇന്റീരിയർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയേക്കാം.

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

വരാനിരിക്കുന്ന നിസാൻ എസ്‌യുവിക്ക് 1.0 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ലഭിക്കുക. അത് റെനോ ട്രൈബറിൽ കാണുന്ന അതേ യൂണിറ്റാണ്. ഇത് 71 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

പരമാവധി 95 bhp പവർ നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പും ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്തേക്കാം. അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റുമായിരിക്കും കോംപാക്‌ട് എസ്‌യുവിയുടെ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Compact SUV Teaser Video Out. Read in Malayalam
Story first published: Monday, October 19, 2020, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X