മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

സബ് കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ പുതുചരിത്രം രചിക്കാൻ മാഗ്നൈറ്റ് ഡിസംബർ രണ്ടിന് എത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് നിസാൻ. ഒക്ടോബറിൽ കൺസെപ്റ്റ് പതിപ്പിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഏറെ ആകാംഷയോടെ എസ്‌യുവി പ്രേമികൾ കാത്തിരിക്കുന്ന മോഡലാണിത്.

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

സമീപകാലത്ത് വൻവളർച്ചയ്ക്ക് സാക്ഷ്യംവഹിക്കുന്നതും അതീവ മത്സരാധിഷിഠിതമായ സബ് കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുമ്പോൾ നിസാന് ഇന്ത്യയിൽ വൻ പ്രതീക്ഷകളാണുള്ളത്.

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഇന്ത്യയിലെ നിസാന്റെ ഭാവിയും മാഗ്നൈറ്റിന്റെ കൈകളിലാണ്. അവതരണവേളയിൽ തന്നെ വിലയും പ്രഖ്യാപിക്കുമ്പോൾ അതൊരു പുതിയ തുടക്കത്തിനായിരിക്കും സാക്ഷ്യംവഹിക്കുക. കാരണം ഇന്നേവരെ രാജ്യത്ത് വിൽപ്പനയ്ക്കെത്തിയതിൽ വെച്ച് ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയായിരിക്കും ഇതെന്ന പ്രത്യേകത തന്നെയാണ്.

MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

അതീവ പ്രാദേശികവൽക്കരണത്തോടെ 5.50 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള ശ്രേണിയിലായിരിക്കും നിസാൻ മാഗ്നൈറ്റിനെ സ്ഥാപിക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനോടെയാകും ജാപ്പനീസ് കാർ നിരത്തിലേക്ക് എത്തുക. അതിൽ 1.0 ലിറ്റർ B4D ഡ്യുവൽ-വിവിടി, 1.0 ലിറ്റർ HRA0 ടർബോചാർജ്ഡ് എന്നിവയാണ് ഉൾപ്പെടുന്നത്.

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും കമ്പനിയുടെ ജനപ്രിയ എക്സ്-ട്രോണിക് സിവിടി ബോക്സും ഉൾപ്പെടും. എഞ്ചിനും ഗിയർബോക്സ് ഓപ്ഷനും അനുസരിച്ച് 17.7 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ സർട്ടിഫൈഡ് മൈലേജ് മാഗ്നൈറ്റിന് ഉണ്ടെന്ന് നാസാൻ അവകാശപ്പെടുന്നു.

MOST READ: ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കുള്ള 2021 ടെക്‌നോളജി ഓഫ് ദി ഇയര്‍ അവാര്‍ഡ് നിസാന്‍ കിക്‌സിന്

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഒരു വലിയ 10 ലിറ്റർ ഗ്ലോവ്ബോക്സ്, എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ ഒന്നിലധികം ക്യാമറ ഡിസ്പ്ലേ, ഒരു വലിയ ഫുട്‌വെൽ ഏരിയ, ലോഞ്ച് അറ്റ് ടെക് പായ്ക്ക് എന്നിവ ഉൾപ്പെടുന്ന നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഒരു വലിയ 10 ലിറ്റർ ഗ്ലോവ്ബോക്സ്, എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ ഒന്നിലധികം ക്യാമറ ഡിസ്പ്ലേ, ഒരു വലിയ ഫുട്വെൽ ഏരിയ, ലോഞ്ച് അറ്റ് ടെക് പായ്ക്ക് എന്നിവ ഉൾപ്പെടുന്ന നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും നിസ്സാൻ വാഗ്ദാനം ചെയ്യുന്നു.

MOST READ: "ഗോഡ് ഓഫ് ഓൾ ട്രക്സ്"; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഇതിൽ വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ തുടങ്ങിയ ഹൈലൈറ്റുകളും ഉൾപ്പെടുന്നു. കാർ അഞ്ച് സിംഗിൾ ടോൺ മൂന്ന് ഡ്യുവൽ ടോൺ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാകും വിൽപ്പനയ്ക്ക് എത്തുക.

മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ എന്നീ വമ്പൻ മോഡലുകളുമായാണ് ഇന്ത്യയിൽ മാഗ്നൈറ്റ് മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Compact SUV To Officially Launch In India On December 2. Read in Malayalam
Story first published: Friday, November 20, 2020, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X