കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ആഗോള തലത്തിൽ അവതരിപ്പിച്ച് നിസാൻ

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് മാഗ്നൈറ്റിനെ അവതരിപ്പിച്ച് നിസാൻ. ആഭ്യന്തര വിപണിയിൽ ജാപ്പനീസ് ബ്രാൻഡിന് പുതുജീവനേകാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന മോഡലാണ് ഈ പുതുപുത്തൻ എസ്‌യുവി.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

സമീപകാലത്ത് മാഗ്നൈറ്റിനെപ്പോലെ ഇത്രയും ശ്രദ്ധേയാകർഷിച്ച മറ്റൊരു നിസാൻ കാറും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. കൺസെപ്റ്റ് പതിപ്പ് അരങ്ങേറ്റം കുറിച്ചതു മുതൽ എസ്‌യുവി പ്രേമികൾ ഉറ്റുനോക്കിയ അവതരണമായിരുന്നു ഈ കോംപാക്‌ട് എസ്‌യുവിയുടേത്.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

ആഭ്യന്തര വിപണിയിൽ ഉടൻ തന്നെ വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന മാഗ്നൈറ്റ് റെനോ ട്രൈബറിന്റെ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. അതായത് വരാനിരിക്കുന്ന റെനോ കിഗറിനും ഇതേ അടിവരകളായിരിക്കും ഉണ്ടാവുകയെന്ന് ചുരുക്കം.

MOST READ: പുത്തൻ ഹ്യുണ്ടായി i20 ഇംഗ്ലണ്ടിലുമെത്തി; ഇന്ത്യയിലേക്ക് നവംബറിൽ

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

കൂടാതെ റെനോ-നിസാൻ സഖ്യത്തിന്റെ തന്ത്രം പോലെ വളരെയധികം പ്രാദേശികവൽക്കരിച്ച വാസ്തുവിദ്യയും മറ്റ് മെക്കാനിക്കൽ ബിറ്റുകളും മാഗ്നൈറ്റിന് മത്സരാധിഷ്ഠിത വില നിർണയത്തിന് കാരണമാകും.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

വാഹനത്തിന്റെ വിലയെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും മാഗ്നൈറ്റിനായി ഏകദേശം 5.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില മുടക്കേണ്ടിവരിക.

MOST READ: ഉത്സവ കാലത്ത് തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ടൊയോട്ട

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

മാഗ്നൈറ്റിന് 205 മില്ലീമീറ്റർ മാന്യമായ ഗ്രൗണ്ട് ക്ലിയറൻസും ബൂട്ട്സ്പേസ് ശേഷി 336 ലിറ്ററുമാണ്. അതേസമയം ടേണിംഗ് ദൂരം അഞ്ച് മീറ്ററുമാണ്. കൂടാതെ വിലകേട്ട് എസ്‌യുവിയെ കുറച്ചുകാണേണ്ട. ആധുനിക സവിശേഷതകളുടെ ഒരു വൻനിരതന്നെയാണ് കമ്പനി മാഗ്നൈറ്റിൽ വാഗ്‌ദാനം ചെയ്യുന്നത്.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

അതിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ആന്റി റോൾബാർ, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഒന്നിലധികം എയർബാഗുകൾ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും ഈ അഞ്ച് സീറ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത എസ്‌യുവിയാണ് മാഗ്നൈറ്റ്. ബ്രാൻഡിന്റെ പുതിയ ലോഗോ ഘടിപ്പിച്ച ആദ്യത്തെ കാറും മാഗ്നൈറ്റിനാണ്.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം എളുപ്പത്തിൽ പാർക്ക് ചെയ്യാനായുള്ള 360 ഡിഗ്രി ക്യാമറയാണ് നിസാൻ മാഗ്നൈറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ സെഗ്മെന്റിൽ ഈ ഫീച്ചർ പരിചയപ്പെടുത്തുന്ന ആദ്യത്തെ കോംപാക്‌ട് എസ്‌യുവി എന്ന ഖ്യാതിയും ഈ ജാപ്പനീസ് കാറിന് സ്വന്തം.

MOST READ: എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

മാത്രമല്ല എസ്‌യുവിക്ക് സെഗ്‌മെന്റ്-ബെസ്റ്റ് റിയർ ലെഗ് റൂം ഉണ്ടെന്നും നിസാൻ അവകാശപ്പെടുന്നു. വയർലെസ് മൊബൈൽ ചാർജർ, പഡിൽ ലാമ്പ്, മൂഡ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകൾ ബ്രാൻഡിന്റെ ഔദ്യോഗിക ആക്സസറി പായ്ക്ക് ലഭ്യമാക്കും.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

പുറംമോടിയിൽ ആഗോള വിപണികളിൽ നിസാൻ പിന്തുടരുന്ന സ്റ്റാൻഡേർഡ് സ്റ്റൈലിംഗ് തത്ത്വചിന്തയെ മാഗ്നൈറ്റ് പിന്തുടരുന്നു എന്നതും സ്വാഗതാർഹമാണ്. അതിൽ റാപ്എറൗണ്ട് എൽഇഡി ഹെഡ്‌ലാമ്പുകൾ, പ്രോമിനെന്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

തീർന്നില്ല, ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റ്, ചുറ്റിനും കട്ടിയുള്ള കറുത്ത ക്ലാഡിംഗ്, ഷാർപ്പ് കട്ടുകളും ക്രീസുകളും, റൂഫ് റെയിലുകളും ഹൊറിസോണ്ടൽ എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ പുറക്കാഴ്ച്ചയെ മനോഹരമാക്കാൻ നിസാൻ സമ്മാനിച്ചിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

ടോപ്പ്-എൻഡ് വേരിയന്റുകളിൽ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

നിസാൻ മാഗ്നൈറ്റിന്റെ ലോ-എൻഡ് മോഡലുകളിൽ പരിചിതമായ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭ്യമാകുന്നത്. ഇത് 71 bhp പവറും 96 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാൻ സാധിക്കും.

കാത്തിരിപ്പിന് വിരാമം, മാഗ്നൈറ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് നിസാൻ

ഇതേ എഞ്ചിന്റെ ടർബോ പതിപ്പും നിസാൻ മാഗ്നൈറ്റിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 99 bhp കരുത്തിൽ 160 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ഇത് ഒരു സ്റ്റാൻഡേർഡ് മാനുവൽ, X-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Compact SUV Unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X