ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഇന്ത്യയിൽ ഉണ്ടായിരുന്ന ജനപ്രീതി നഷ്‌ടപ്പെട്ട നിസാൻ അത് തിരിച്ച് പിടിക്കാനുള്ള തിടുക്കത്തിലാണ്. നിലവിൽ രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ മാഗ്നൈറ്റിനെ അവതരിപ്പിച്ചുകൊണ്ട് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് കമ്പനി.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

2019 ജനുവരിയിൽ കിക്‌സ് അവതരിപ്പിച്ചതിനു ശേഷം ജാപ്പനീസ് നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ പുതിയ ഉൽ‌പ്പന്നമാണിത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയും കമ്പനിക്കുണ്ട്. പുതിയ മലിനീകരണ ചട്ടത്തിന്റെ ഫലമായി ഇന്ത്യയിൽ മോഡുലകൾ കുറഞ്ഞ നിസാൻ പുതിയ പ്രതീക്ഷകളുമായി മാഗ്നൈറ്റിനെ അടുത്തമാസം വിൽപ്പനയ്ക്ക് എത്തിക്കും.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

എന്നാൽ ശ്രദ്ധേയമാകുന്ന മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഏറ്റവും താങ്ങാനാവുന്ന വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകും മാഗ്നൈറ്റെന്നാണ് റിപ്പോർട്ടുകൾ. ഇത് യാഥാർഥ്യമായാൽ നിസാന്റെ തലവര മാറ്റാൻ പോകുന്ന ഒന്നാകും.

MOST READ: ഡിസി കരവിരുതിലൊരുങ്ങി മഹീന്ദ്ര ഥാര്‍; ചിത്രങ്ങള്‍ വൈറല്‍

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഏകദേശം 5.8 ലക്ഷം രൂപയായിരിക്കും പുതിയ എസ്‌യുവിക്കായി നിശ്ചയിക്കുന്ന പ്രാരംഭവില. അങ്ങനെയെങ്കിൽ കോംപാക്‌ട് എസ്‌യുവി സെഗ്മൈന്റ് കാണുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലായി നിസാൻ മാഗ്നൈറ്റ് മാറും. ഇത്രയും ചെറിയ വിലയ്ക്ക് ഒരു എസ്‌യുവി സ്വന്തമാക്കാൻ കഴിയുമ്പോൾ ഹാച്ച്ബാക്ക് കാറുകൾ തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാനും കമ്പനിക്ക് കഴിഞ്ഞേക്കും

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

അതേസമയം എൻ‌ട്രി ലെവൽ‌ സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ ഒരു പുതിയ ഇടം തുറക്കുന്ന മാഗ്നൈറ്റിന്റെ പ്രീമിയം സവിശേഷതകളുള്ള ടോപ്പ് എൻഡ് വേരിയന്റുകൾ‌ക്ക് 10 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്‌ഫോമിലാണ് പുതിയ നിസാൻ കാർ ഒരുങ്ങുക. അത് റെനോ ട്രൈബറിനും വരാനിരിക്കുന്ന റെനോ കിഗറിനും അടിവരയിടുന്ന പ്ലാറ്റ്ഫോമാണ്. പുതിയ അഞ്ച് സീറ്റർ വാഹനത്തിന്റെ രൂപവും ഡിസൈനും ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ആരേയും മയക്കുന്ന രൂപം മാത്രമല്ല, പല ആധുനിക സവിഷേഥകളും മാഗ്നൈറ്റിൽ വാഗ്‌ദാനം ചെയ്യും. അതിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ആന്റി-റോൾബാർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയെല്ലാം ഇടംപിടിക്കും.

MOST READ: ബെംഗളൂരുവിൽ കുട്ടികളുടെ ഹെൽമെറ്റുകൾക്ക് വൻ ഡിമാന്റ്

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

തീർന്നില്ല, വയർലെസ് മൊബൈൽ ചാർജർ, മൂഡ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, പഡിൽ ലാമ്പ് തുടങ്ങിയ സവിശേഷതകളും എസ്‌യുവിയുടെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു. പുറംമോടിയിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽ-ആകൃതിയിൽ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ലോവർ ബ്ലാക്ക് ക്ലാഡിംഗ്, തിരശ്ചീന എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവയും നിസാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും മാഗ്നൈറ്റിന്റെ ലോ എൻഡ് വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുക. ഇത് 71 bhp പവറും 96 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഇത് അഞ്ച് സ്പീഡ് മാനുവലിലേക്ക് സ്റ്റാൻഡേർഡായിയും അഞ്ച് സ്പീഡ് എ‌എം‌ടി ഒരു ഓപ്ഷനാലായും ജോടിയാക്കും.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

ഉയർന്ന വേരിയന്റുകളിൽ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ലഭ്യമാവുക. 99 bhp കരുത്തിൽ 160 Nm torque വാഗ്ദാനം ചെയ്യുന്ന ഈ യൂണിറ്റ് ഒരു മാനുവൽ അല്ലെങ്കിൽ സിവിടി ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Could Become The Most Affordable Compact SUV In India. Read in Malayalam
Story first published: Friday, October 30, 2020, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X