നിരത്തുകളെ ഞെട്ടിക്കാന്‍ നിസാന്‍ മാഗ്‌നൈറ്റ്; വീഡിയോ റിവ്യൂ

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍, മാഗ്‌നൈറ്റ് എന്നൊരു മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2020 ഒക്ടോബര്‍ 21 -നാണ് ആഗോളതലത്തില്‍ ബ്രാന്‍ഡിന്റെ പുതിയ B-സെഗ്മെന്റ് എസ്‌യുവിയെ അവതരിപ്പിച്ചത്.

ഇത് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മത്സരം നടക്കുന്ന സബ്-4 മീറ്റര്‍ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലേക്കാണ് വാഹനത്തിന്റെ കടന്നുവരവ്. പുതിയ മാഗ്‌നൈറ്റ് സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നതായി തോന്നുന്നു, അതേസമയം സെഗ്മെന്റിലെ എതിരാളികള്‍ക്കെതിരെ വേറിട്ടുനില്‍ക്കാന്‍ സഹായിക്കുന്ന ആകര്‍ഷകമായ രൂപകല്‍പ്പനയും വാഗ്ദാനം ചെയ്യുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനോടെയാകും ജാപ്പനീസ് കാര്‍ നിരത്തിലേക്ക് എത്തുക. അതില്‍ 1.0 ലിറ്റര്‍ B4D ഡ്യുവല്‍-വിവിടി, 1.0 ലിറ്റര്‍ HRA0 ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ യൂണിറ്റും കമ്പനിയുടെ ജനപ്രിയ എക്‌സ്-ട്രോണിക് സിവിടി ബോക്‌സും ഉള്‍പ്പെടും.

എഞ്ചിനും ഗിയര്‍ബോക്‌സ് ഓപ്ഷനും അനുസരിച്ച് 17.7 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ സര്‍ട്ടിഫൈഡ് മൈലേജ് മാഗ്‌നൈറ്റിന് ഉണ്ടെന്ന് നാസാന്‍ അവകാശപ്പെടുന്നു.

ഞങ്ങള്‍ക്ക് ഒരു ദിവസം ഈ കാറിനൊപ്പം ചെലവഴിക്കാനുള്ള അവസരം ലഭിച്ചു. നിസാന്‍ മാഗ്‌നൈറ്റ് നഗരത്തിലും ഹൈവേയിലും ഓടിച്ചതിനു ശേഷമുള്ള ഞങ്ങളുടെ അഭിപ്രായമാണ് ഇവിടെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite First Drive Review Video. Read in Malayalam.
Story first published: Friday, November 20, 2020, 20:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X