Just In
- 6 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
- 9 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- 9 hrs ago
2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്
- 10 hrs ago
ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ
Don't Miss
- News
ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആരാകും? അഞ്ച് പേരുകള്‍ സജീവ പരിഗണനയില്‍, മുതിര്‍ന്ന നേതാവ് എത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Movies
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിസാന്‍ പുതുജീവനേകാൻ മാഗ്നൈറ്റ് കോംപാക്ട് എസ്യുവി; ഫസ്റ്റ് ലുക്ക് റിവ്യൂ
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ഇന്ത്യയിൽ പുതിയൊരു ഇന്നിംഗ്സിന് തുടക്കം കുറിക്കുകയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ കോംപാക്ട് എസ്യുവി സെഗ്മെന്റിലേക്ക് മാഗ്നൈറ്റ് എന്ന മോഡലിനെ അവതരിപ്പിച്ചുകൊണ്ടാണ് ബ്രാൻഡിന്റെ ചുവടുവെപ്പ്.

വിപണിയിലെ ഉയർന്ന മത്സരാധിഷ്ഠിത സബ്-4 മീറ്റർ കോംപാക്റ്റ്-എസ്യുവി വിഭാഗത്തിലാണ് പുതിയ നിസാൻ മാഗ്നൈറ്റ് സ്ഥാനംപിടിക്കുന്നത്. നിരവധി സവിശേഷതകളാൽ സമ്പന്നമാണ് മോഡലെന്നാണ് സൂചന. കൂടാതെ ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപവും വാഹനത്തിന്റെ പ്രത്യേകതയാണ്.

പുതിയ നിസാൻ എസ്യുവി വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. ശരിക്കും ജാപ്പനീസ് ബ്രാൻഡിന് മാഗ്നൈറ്റ് ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അതായത് നിലവിൽ ആഭ്യന്തര തലത്തിൽ പിടിച്ചുനിൽക്കാൻ വിയർക്കുന്ന കമ്പനിക്ക് മാഗ്നൈറ്റ് ഒരു രക്ഷകനായേക്കാം.
MOST READ: കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്

കോംപാക്ട് എസ്യുവിയുടെ ഡിസൈൻ വിശദാംശങ്ങൾ, ഇന്റീരിയറുകൾ, ഫീച്ചറുകൾ, സവിശേഷതകൾ, മറ്റെല്ലാ വശങ്ങളെക്കുറിച്ചുമുള്ള ഒരു ഫസ്റ്റ് ലുക്ക് റിവ്യൂവിലേക്ക് നമുക്ക് കടക്കാം.

ഡിസൈനും സ്റ്റൈലും
മുമ്പ് സൂചിപ്പിച്ചതുപോലെ പുതിയ നിസാൻ മാഗ്നൈറ്റ് ചുറ്റുമുള്ള ഷാർപ്പ് ലൈനുകളും ക്രീസുകളും കൊണ്ട് വളരെ ശ്രദ്ധേയമായ ഒരു ഡിസൈൻ തന്നെയാണ് അവതരിപ്പിക്കുന്നത്. എല്ലായിടത്തും ബ്ലാക്ക് ക്ലാഡിംഗ്, വീൽ ആർച്ചുകൾ എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്യുവി വരുന്നത്.
MOST READ: 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി റെനോ

മുൻവശത്തേക്ക് നോക്കിയാൽ വലിയ ഹെക്സഗോണൽ ഗ്രില്ലാണ് ആദ്യം ശ്രദ്ധയിൽപെടുക. ഇതിന് ചുറ്റും എല്ലാ ഭാഗത്തും കട്ടിയുള്ള ഒരു ക്രോം സ്ട്രിപ്പും ഇടംപിടിച്ചിരിക്കുന്നു. ഗ്രില്ലിൽ തന്നെ ക്രോം-ഉൾപ്പെടുത്തലുകളും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

എൽഇഡി പ്രൊജക്ടറുകളുള്ള നേർത്ത സ്വീപ്ബാക്ക് ഹെഡ്ലാമ്പ് യൂണിറ്റുകൾ വലിയ ഗ്രില്ലിന് ഇരുവശത്തുമായി കാണാം. ഏറ്റവും പുതിയ ഡാറ്റ്സൻ റെഡി-ഗോ ഹാച്ച്ബാക്കിൽ കാണുന്നതിന് സമാനമായി ഫ്രണ്ട് ബമ്പറിൽ നൽകിയിരിക്കുന്ന എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും മനോഹരമാണ്.
MOST READ: ഇക്കോസ്പോർട്ടിന് പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരുക്കി ഫോർഡ്

അതോടൊപ്പം മാഗ്നൈറ്റിന്റെ ഫ്രണ്ട് ബമ്പറിൽ ബ്ലാക്ക് ക്ലാഡിംഗും ഉണ്ട്. അതിന്റെ ഇരുവശങ്ങളിലുമായി ഫോഗ്ലാമ്പുകളും കമ്പനി സ്ഥാപിച്ചിരിക്കുന്നു. അതേസമയം ഒരു സെൻട്രൽ എയർ ഡാമും സിൽവർ സ്കിഡ് പ്ലേറ്റും മുൻവശത്തെ പൂർത്തിയാക്കുന്നു.

ഇനി എസ്യുവിയുടെ വശങ്ങളിലേക്ക് നോക്കിയാൽ 16 ഇഞ്ച് സ്റ്റൈലിഷ് ഡയമണ്ട് കട്ട് അലോയ് വീലുകളുമായാണ് പുതിയ നിസാൻ മാഗ്നൈറ്റ് വരുന്നത്. വലിയ വീൽ ആർച്ചുകളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ കറുത്ത ക്ലാഡിംഗും തുടരുന്നു. ഷാർപ്പ് ലൈനുകളും ക്രീസുകളും എസ്യുവിയുടെ നീളത്തിൽ പ്രവർത്തിക്കുന്നത് മാഗ്നൈറ്റിന് ഒരു മസ്ക്കുലർ രൂപമാണ് സമ്മാനിക്കുന്നത്.
MOST READ: സ്റ്റൈലിഷ് രൂപഭാവത്തിൽ അണിഞ്ഞൊരുങ്ങി മാരുതി ഇഗ്നിസ്

ഡ്യുവൽ ടോൺ മേൽക്കൂരയുമായാണ് മാഗ്നൈറ്റ് എസ്യുവി നിസാൻ വാഗ്ദാനം ചെയ്യുന്നത്. കറുത്ത റൂഫിൽ സിൽവർ നിറത്തിൽ പൂർത്തിയാക്കിയ റൂഫ് റെയിലുകളുമുണ്ട്. ഇത് മാഗ്നൈറ്റിന്റെ എസ്യുവി സ്വഭാവത്തെ വർധിപ്പിക്കുന്നു. ഈ സിൽവർ നിറം വശത്തെ ഡോറുകളുടെ താഴ് ഭാഗത്തും കാണാം.

മാഗ്നൈറ്റിന്റെ മൊത്തത്തിലുള്ള ഷാർപ്പ് സ്പോർട്ടി ലുക്ക് എടുത്തുകാണിക്കാൻ എസ്യുവിയുടെ പിൻവശത്ത് റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് എൽഇഡിയുള്ള സ്പോയ്ലറും ഇതിലുണ്ട്.

ഇന്റീരിയറുകളും സവിശേഷതകളും
കോംപാക്ട് എസ്യുവിയുടെ ഇന്റീരിയറുകളിലേക്ക് നീങ്ങുമ്പോൾ ചുറ്റിനും വൈറ്റ് നിറത്തിലുള്ള ആക്സന്റുകളുള്ള ഒരു കറുത്ത ക്യാബിനാണ് പരിചയപ്പെടുത്തുന്നത്. സ്റ്റിയറിംഗ് വീൽ, ഗിയർ ലിവർ, എസി വെന്റിനും സൈഡ് ഡോർ ഹാൻഡിലുകളിലും ഈ സിൽവർ ആക്സന്റുകൾ കാണാം.

ലെതറിൽ പൊതിഞ്ഞ ത്രീ-സ്പോക്ക് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. കോളുകൾ, അലേർട്ടുകൾ, ഓഡിയോ നിയന്ത്രണങ്ങൾ എന്നിവ പോലുള്ള വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് മൗണ്ട് ചെയ്ത സ്വിച്ചുകളും ഇത് അവതരിപ്പിക്കുന്നു.

സ്റ്റിയറിംഗ് വീലിന് പിന്നിൽ ഒരു വലിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് സ്റ്റാൻഡേർഡ് സ്പീഡോമീറ്ററിനും റെവ്-കൗണ്ടറിനും പുറമെ മറ്റ് ഫംഗ്ഷനുകളും പ്രദർശിപ്പിക്കുന്നുണ്ട്. സ്റ്റിയറിംഗ് വീലിലെ സ്വിച്ചുകൾ ഉപയോഗിച്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ വിവിധ പ്രവർത്തനങ്ങളിലൂടെ ഡ്രൈവർമാർക്ക് ടോഗിൾ ചെയ്യാൻ കഴിയും.

വലിയഎട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും നിസാൻ മാഗ്നൈറ്റിന്റെ ഇന്റീരിയറിലെ സവിശേഷതയാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും മറ്റ് അനേകം ഫീച്ചറുകളും ഈ യൂണിറ്റിൽ കമ്പനി നിറച്ചിരിക്കുന്നു.

ഡാഷ്ബോർഡിന് ചുറ്റുമുള്ള പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്. ഇതിന് ഹെക്സഹോണൽ എസി വെന്റുകളും ലഭിക്കുന്നു. സെൻട്രൽ കൺസോളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ക്രമീകരണങ്ങളും ചാർജിംഗ് സോക്കറ്റുകളും ഉണ്ട്.

നിസാൻ മാഗ്നൈറ്റിലെ സീറ്റുകൾ പ്രീമിയം ഫാബ്രിക് അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ ഡ്യുവൽ-ടോൺ ബ്ലാക്ക് / ഗ്രേ നിറങ്ങളിൽ പൂർത്തിയാക്കി. ധാരാളം ക്രമീകരണങ്ങൾക്കൊപ്പം സീറ്റുകൾ നല്ല അളവിലുള്ള കുഷ്യനിംഗാണ് വാഗ്ദാനം ചെയ്യുന്നു.

പിൻ സീറ്റുകളും മികച്ച സുഖസൗകര്യങ്ങളാണ് നൽകുന്നത്. ഉയരമുള്ള യാത്രക്കാർക്ക് പോലും ധാരാളം ഹെഡ്റൂമും ലെഗ് റൂമുമാണ് വാഹനം പ്രതിദാനം ചെയ്യുന്നത്. പിൻ സീറ്റുകൾക്ക് സെൻട്രൽ ആംറെസ്റ്റും ഉണ്ട്. റിയർ എസി വെന്റുകളും മാഗ്നൈറ്റിൽ നിസാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാബിന്റെ മുൻഭാഗത്തും പിൻഭാഗത്തും ധാരാളം സംഭരണ സ്ഥലവും കബ്ബി ഇടങ്ങളും ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. മാന്യമായ വലിപ്പത്തിലുള്ള 334 ലിറ്റർ ബൂട്ട് സ്ഥലവും കോംപാക്ട്-എസ്യുവി വാഗ്ദാനം ചെയ്യുന്നു എന്നത് തികച്ചും സ്വാഗതാർഹമാണ്.

എഞ്ചിനും ഗിയർബോക്സ് ഓപ്ഷനും
തങ്ങളുടെ മാഗ്നൈറ്റ് എസ്യുവിയിലെ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ നിസാൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് കൗതുകമുണത്തുന്നു. എങ്കിലും 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റിൽ ബ്രാൻഡിന്റെ എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് ബോക്സുമായി യൂണിറ്റുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ലോവർ വേരിയന്റുകൾക്കായി മാനുവൽ ഗിയർബോക്സോടു കൂടിയ സ്റ്റാൻഡേർഡ് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും നിസാൻ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇത് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി കമ്പനി സ്ഥിരീകരിക്കും.

പ്രതീക്ഷിക്കുന്ന വില
മുമ്പ് സൂചിപ്പിച്ചതുപോലെ നിസാൻ മാഗ്നൈറ്റ് വളരെ മത്സരാധിഷ്ഠിതമായ കോംപാക്ട് എസ്യുവി വിഭാഗത്തിലേക്കാണ് ചുവടുവെക്കുന്നത്. ഇവിടെ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ് എന്നിവയുമായാണ് വിപണിയിൽ മാറ്റുരയ്ക്കുന്നത്.

നിസാൻ മാഗ്നൈറ്റിനുള്ള വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും എസ്യുവിയ്ക്ക് ഏകദേശം ഏഴ് ലക്ഷം മുതൽ 11 ലക്ഷം വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.