അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് എത്താനിരിക്കുന്ന നിസാൻ മാഗ്നൈറ്റിലേക്കാണ് ഏവരുടെയും കണ്ണ്. ഒരു ഹാച്ച്ബാക്കിന്റെ വിലയിൽ എത്തുന്ന എസ്‌യുവിയെന്ന ആകർഷണമാണ് ഇതിനുപിന്നിലെ പ്രധാന കാരണം.

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

നവംബർ 26-ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന മാഗ്നൈറ്റ് ഡിലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. നിരത്തിലെത്താൻ തയാറായിരിക്കുന്ന വാഹനത്തിന്റെ നിർമാണം കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കൂടുതൽ താങ്ങാവുന്ന വിലയ്ക്ക് കോം‌പാക്‌ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് നിസാന ലക്ഷ്യമിടുന്നത്. ഫസ്റ്റ്-ഇൻ-ക്ലാസ്, മികച്ച-ഇൻ-സെഗ്മെന്റ് സവിശേഷതകളുടെ ഒരു നിര ഉപയോഗിച്ച് വ്യത്യസ്‌തമാവുകയാണ് മാഗ്നൈറ്റ്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യൻ വെബ്‌സൈറ്റിൽ ഇടം പിടിച്ച് ഔഡി S5 സ്‌പോർട്‌ബാക്ക്

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇന്ത്യൻ വിപണിയിലെ നിസാൻ നെക്സ്റ്റ് തന്ത്രത്തിന് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമാണ് മാഗ്നൈറ്റ് എന്നതും ശ്രദ്ധേയമാണ്. ഏറെക്കാലമായി ജീവനില്ലാതെ കിടക്കുന്ന നിസാന് പുതുജീവനേകുകയാണ് മാഗ്നൈറ്റിന്റെ ചുമതലയും.

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്‌ഫോമിലാണ് നിസാന്റെ ഈ സബ്-4 മീറ്റർ എസ്‌യുവി നിർമിച്ചിരിക്കുന്നത്. അതായത് റെനോ ട്രൈബറിനും വരാനിരിക്കുന്ന റെനോ കിഗറിനും അടിവരയിടുന്ന പ്ലാറ്റ്ഫോമാണിതെന്ന് ചുരുക്കം.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ആരേയും മോഹിപ്പിക്കുന്ന ഡിസൈനിനൊപ്പം പല ആധുനിക ഫീച്ചറുകളും മാഗ്നൈറ്റിൽ ഇടംപിടിക്കും. അതിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ആന്റി-റോൾബാർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയെല്ലാം ഉണ്ടാകും.

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

അതോടൊപ്പം വയർലെസ് മൊബൈൽ ചാർജർ, മൂഡ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, പാഡിൽ ലാമ്പ് തുടങ്ങിയ സവിശേഷതകളും എസ്‌യുവിയെ വ്യത്യസ്‌തമാക്കും. കാഴ്ച്ചയിൽ ഭംഗിയേകാൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽ-ആകൃതിയിൽ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ലോവർ ബ്ലാക്ക് ക്ലാഡിംഗ്, എൽഇഡി ടെയിൽ ലാമ്പുകളും മനോഹരമാണ്.

MOST READ: 2021 സ്‌ക്രാംബ്ലർ ശ്രേണി അവതരിപ്പിച്ച് ഡ്യുക്കാട്ടി

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

71 bhp പവറും 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും മാഗ്നൈറ്റിന്റെ പ്രാരംഭ വേരിയന്റുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ഇത് അഞ്ച് സ്പീഡ് മാനുവലിലേക്ക് സ്റ്റാൻഡേർഡായിയും അഞ്ച് സ്പീഡ് എ‌എം‌ടി ഒരു ഓപ്ഷണലായും ജോടിയാക്കും.

അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മാഗ്നൈറ്റിന്റെ ടോപ്പ് എൻഡ് മോഡലുകളിൽ 99 bhp കരുത്തിൽ 160 Nm torque വാഗ്ദാനം ചെയ്യുന്ന ടർബോ പെട്രോൾ എഞ്ചിനായിരിക്കും നിസാൻ നൽകുക. ഒരു മാനുവൽ അല്ലെങ്കിൽ സിവിടി ഉപയോഗിച്ചായിരിക്കും ഈ എഞ്ചിൻ വിപണിയിൽ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Reaches Dealership Ahead Of Launch. Read in Malayalam
Story first published: Wednesday, November 18, 2020, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X