പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ടെലിവിഷൻ പരസ്യത്തിന്റെ ഷൂട്ടിംഗിനിടെ നിസ്സാന്റെ ഏറ്റവും പുതിയ മോഡലായ മാഗ്നൈറ്റ് എസ്‌യുവി മറകളൊന്നുമില്ലാതെ ക്യാമറ കണ്ണുകളിൽ കുടുങ്ങി.

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ചിത്രങ്ങളിലെ കാർ ഒരു CVT ബാഡ്ജുമായിട്ടാണ് കണ്ടെത്തിയത്, അതിനാൽ രണ്ട് പെഡൽ, മൂന്ന്-പെഡൽ ഓപ്ഷനുകൾക്കൊപ്പം മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുമെന്ന് ഇത് സൂചിപ്പിക്കുന്നു.

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ഇതിനർത്ഥം 100 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന റെനോ-നിസ്സാൻ സഖ്യത്തിന്റെ 1.0 ലിറ്റർ Tce 100 ടർബോ പെട്രോൾ എഞ്ചിന്റെ ആദ്യ വാഹനമായിരിക്കും മാഗ്നൈറ്റ് എന്നാണ്.

MOST READ: ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സ് ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ റെനോ സ്റ്റാളിൽ ഈ എഞ്ചിൻ പ്രദർശിപ്പിച്ചിരുന്നു. ഈ എഞ്ചിൻ കൈഗർ സബ് ഫോർ മീറ്റർ എസ്‌യുവിയിലും ട്രൈബർ എംപിവിയിലും ഉപയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

സ്പൈ ചിത്രങ്ങളിൽ, നിങ്ങൾക്ക് മാഗ്നൈറ്റ് റെഡ് ഷേഡിൽ കാണാൻ കഴിയും, അത് വാഹനത്തിന്റെ ലോഞ്ചിംഗ് നിറമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: സിറ്റി RS 1.0 ലിറ്റർ ടർബ്ബോ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഡയമണ്ട് കട്ട് അലോയി വീലുകൾ, വാഹനത്തിന് ചുറ്റും സിൽവർ & ബ്ലാക്ക് ക്ലാഡിംഗ്, സിൽവർ ഡോർ ഹാൻഡിലുകൾ, റിയർ വൈപ്പർ, സംയോജിത ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം എന്നിവയുള്ള ടോപ്പ്-സ്പെക്ക് മോഡലാണ് ഫോട്ടോകളിൽ കാണപ്പെടുന്ന കാർ.

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

നിലവിൽ വിപണിയിൽ അതിവേഗം വളരുന്ന ഒന്നാണ് സബ് ഫോർ മീറ്റർ B-എസ്‌യുവി സെഗ്മെന്റ്.

MOST READ: Q2 എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കാൻ ഔഡി; വാഗ്‌ദാനം അഞ്ച് വർഷത്തെ സൗജന്യ സർവീസും

പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂയിസർ, ഹോണ്ട WR-V, മഹീന്ദ്ര XUV 300 എന്നിവയുടെ രൂപത്തിൽ നിലവിൽ ഏഴ് മോഡലുകൾ ശ്രേണിയിൽ മത്സരിക്കുന്നു.

Source: Autocar Forum

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite SUV Spied Uncamouflaged Amidst TVC Shoot. Read in Malayalam.
Story first published: Tuesday, October 13, 2020, 14:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X