ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവികൾക്ക് ഒരു പുതിയ എതിരാളി നാളെ എത്തും. നിസാൻ മാഗ്നൈറ്റ് വിപണിയിൽ എത്തുമ്പോൾ ഏവരുടെയും കണ്ണ് വില പ്രഖ്യാപനത്തിലേക്ക് ആണെന്നതും ശ്രദ്ധേയമാണ്.

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിൽ നിസാൻ തങ്ങളുടെ സബ്-4 മീറ്റർ എസ്‌യുവി വാഗ്ദാനം ചെയ്യും. 11,000 രൂപയ്ക്ക് മാഗ്നൈറ്റിനായുള്ള ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നെങ്കിലും 2021 ജനുവരി മുതലായിരിക്കും ഡെലിവറി ആരംഭിക്കുക.

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

എന്നാൽ കസ്റ്റമർ ടെസ്റ്റ് ഡ്രൈവുകൾ നാളെ മുതൽ ആരംഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാകും എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുക. ഇത് റെനോ ട്രൈബറിൽ കണ്ട അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും.

MOST READ: 72 മണിക്കൂറിനുള്ളിൽ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മാരുതി ജിംനി

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

അത് കൂടാതെ പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും നിസാൻ ഉൾപ്പെടുത്തും. മറുവശത്ത് പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. അങ്ങനെയെങ്കിൽ സിവിടി ഗിയർ‌ബോക്സ് ഘടിപ്പിച്ച സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവിയാകും മാഗ്നൈറ്റ്

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

എഞ്ചിനും ഗിയർബോക്സ് ഓപ്ഷനും അനുസരിച്ച് 17.7 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ സർട്ടിഫൈഡ് മൈലേജ് വാഹനത്തിന് ഉണ്ടാകുമെന്ന് നിസാൻ അവകാശപ്പെടുന്നു.

MOST READ: ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം എത്തും; തുടിപ്പേകാൻ കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

മറ്റ് ഫീച്ചറുകളിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജെബിഎൽ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ ചില പുതിയ സവിശേഷതകളോടെ നിസാൻ മാഗ്നൈറ്റ് കളംനിറയും.

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

സുരക്ഷാ സംവിധാനങ്ങളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും ഉൾപ്പെടും. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന റെനോ കിഗർ എന്നിവരുമായാകും മാഗ്നൈറ്റ് മാറ്റുരയ്ക്കുക.

MOST READ: 315 bhp കരുത്ത്; പുതിയ ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

ഏകദേശം 5.5 ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയാകും മാഗ്നൈറ്റിനാനായുള്ള എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക. സമീപകാലത്ത് വൻവളർച്ചയ്ക്ക് സാക്ഷ്യംവഹിക്കുന്നതും അതീവ മത്സരാധിഷിഠിതമായ സബ് കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുമ്പോൾ നിസാന് ഇന്ത്യയിൽ വൻ പ്രതീക്ഷകളാണുള്ളത്.

ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ

ബ്രാൻഡിന്റെ ഭാവി തന്നെ നിർണയിക്കുന്നത് വരെ മാഗ്നൈറ്റിന്റെ സ്വീകാര്യതയെ അടിസ്ഥാനമാക്കിയായിരിക്കും. കൺസെപ്റ്റ് പതിപ്പ് അവതരിപ്പിച്ചതു മുതൽ ഏറെ ശ്രദ്ധനേടിയ മോഡലിന് ഇന്ത്യയിൽ വൻ വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite SUV To Be Launched Tomorrow. Read in Malayalam
Story first published: Tuesday, December 1, 2020, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X