Just In
- 9 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 9 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 10 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 10 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആകാംഷയോടെ വാഹന ലോകം; നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപനം നാളെ
ഇന്ത്യയിലെ കോംപാക്ട് എസ്യുവികൾക്ക് ഒരു പുതിയ എതിരാളി നാളെ എത്തും. നിസാൻ മാഗ്നൈറ്റ് വിപണിയിൽ എത്തുമ്പോൾ ഏവരുടെയും കണ്ണ് വില പ്രഖ്യാപനത്തിലേക്ക് ആണെന്നതും ശ്രദ്ധേയമാണ്.

XE, XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിൽ നിസാൻ തങ്ങളുടെ സബ്-4 മീറ്റർ എസ്യുവി വാഗ്ദാനം ചെയ്യും. 11,000 രൂപയ്ക്ക് മാഗ്നൈറ്റിനായുള്ള ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നെങ്കിലും 2021 ജനുവരി മുതലായിരിക്കും ഡെലിവറി ആരംഭിക്കുക.

എന്നാൽ കസ്റ്റമർ ടെസ്റ്റ് ഡ്രൈവുകൾ നാളെ മുതൽ ആരംഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാകും എസ്യുവി തെരഞ്ഞെടുക്കാൻ സാധിക്കുക. ഇത് റെനോ ട്രൈബറിൽ കണ്ട അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും.
MOST READ: 72 മണിക്കൂറിനുള്ളിൽ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മാരുതി ജിംനി

അത് കൂടാതെ പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും നിസാൻ ഉൾപ്പെടുത്തും. മറുവശത്ത് പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. അങ്ങനെയെങ്കിൽ സിവിടി ഗിയർബോക്സ് ഘടിപ്പിച്ച സെഗ്മെന്റിലെ ആദ്യത്തെ എസ്യുവിയാകും മാഗ്നൈറ്റ്

എഞ്ചിനും ഗിയർബോക്സ് ഓപ്ഷനും അനുസരിച്ച് 17.7 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ സർട്ടിഫൈഡ് മൈലേജ് വാഹനത്തിന് ഉണ്ടാകുമെന്ന് നിസാൻ അവകാശപ്പെടുന്നു.

മറ്റ് ഫീച്ചറുകളിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജെബിഎൽ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ ചില പുതിയ സവിശേഷതകളോടെ നിസാൻ മാഗ്നൈറ്റ് കളംനിറയും.

സുരക്ഷാ സംവിധാനങ്ങളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും ഉൾപ്പെടും. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന റെനോ കിഗർ എന്നിവരുമായാകും മാഗ്നൈറ്റ് മാറ്റുരയ്ക്കുക.
MOST READ: 315 bhp കരുത്ത്; പുതിയ ടിഗുവാൻ R അവതരിപ്പിച്ച് ഫോക്സ്വാഗൺ

ഏകദേശം 5.5 ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയാകും മാഗ്നൈറ്റിനാനായുള്ള എക്സ്ഷോറൂം വിലയായി മുടക്കേണ്ടിവരിക. സമീപകാലത്ത് വൻവളർച്ചയ്ക്ക് സാക്ഷ്യംവഹിക്കുന്നതും അതീവ മത്സരാധിഷിഠിതമായ സബ് കോംപാക്ട് എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുമ്പോൾ നിസാന്‍ ഇന്ത്യയിൽ വൻ പ്രതീക്ഷകളാണുള്ളത്.

ബ്രാൻഡിന്റെ ഭാവി തന്നെ നിർണയിക്കുന്നത് വരെ മാഗ്നൈറ്റിന്റെ സ്വീകാര്യതയെ അടിസ്ഥാനമാക്കിയായിരിക്കും. കൺസെപ്റ്റ് പതിപ്പ് അവതരിപ്പിച്ചതു മുതൽ ഏറെ ശ്രദ്ധനേടിയ മോഡലിന് ഇന്ത്യയിൽ വൻ വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ