ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ശ്രേണിയാണ് കോംപാക്ട് എസ്‌യുവി. ഈ ശ്രേണിയിലേക്കാണ് മാഗ്നൈറ്റിനെ നിസാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

മാഗ്നൈറ്റിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും ബ്രാന്‍ഡില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഏകദേശം 15 ദിവസത്തിനുള്ള 15,000 -ല്‍ അധികം ബുക്കിംഗുകള്‍ മോഡല്‍ നേടിയതായി അടുത്തിടെയാണ് നിസാന്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ കാത്തിരിപ്പ് കാലയളവ് പിന്നെയും കമ്പനി ഉയര്‍ത്തി.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

നേരത്തെ ആറ് മാസം വാരെ കാത്തിരിക്കണമായിരുന്നെങ്കില്‍ ഇനി മുതല്‍ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ ഒമ്പത് മാസം വരെ കാത്തിരിക്കേണ്ടിവരും.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

Image Courtesy: Vinith Singh

ഡിസംബര്‍ 28-ന് (ഇന്നലെ) പുറത്തിറക്കിയ ഏറ്റവും പുതിയ കാത്തിരിപ്പ് കാലയളവ് അനുസരിച്ച്, പ്രാരംഭ പതിപ്പായ XE മോഡലിനായി ഇപ്പോള്‍ 8 മാസത്തോളം (32 ആഴ്ച) ഉപഭോക്താക്കള്‍ കാത്തിരിക്കണം. മാഗ്‌നൈറ്റ് XL വേരിയന്റിനായി 24 ആഴ്ചയും, XV പതിപ്പിനായി 18-20 ആഴ്ച വരെയും കാത്തിരിക്കണം.

MOST READ: സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

XV പ്രീമിയം പതിപ്പിനായി 10 ആഴ്ച വരെ കാത്തിരിപ്പ് കാലയളവും കമ്പനി പറയുന്നു. മാഗ്‌നൈറ്റിന്റെ ടര്‍ബോ വേരിയന്റുകളെക്കുറിച്ച് പറയുമ്പോള്‍, XL വേരിയന്റിന് 16-18 ആഴ്ചയും ടര്‍ബോ XV പതിപ്പിന് 24-26 ആഴ്ചയും കാത്തിരിക്കേണ്ടിവരും.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ടര്‍ബോ XV പ്രീമിയം പതിപ്പിന്റെ കാത്തിരിപ്പ് കാലയളവ് 24 ആഴ്ച വരെയാണ്, ഓപ്ഷന്‍ വേരിയന്റ് വെയിറ്റിംഗിന് 28 ആഴ്ചയില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് പ്രോഗ്രാം പ്രഖ്യാപിച്ച് യമഹ; കൈനിറയെ സമ്മാനങ്ങളും

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

മാഗ്‌നൈറ്റിന്റെ ടര്‍ബോ ഓട്ടോമാറ്റിക് വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് പരിശോധിക്കുകയാണെങ്കില്‍ XL പതിപ്പിന് 10 ആഴ്ചയും XV പതിപ്പിന് 20 ആഴ്ചയുമാണ്. XV പ്രീ ടര്‍ബോ കാത്തിരിപ്പ് കാലയളവ് 20 ആഴ്ചയാണെന്നും കമ്പനി പറയുന്നു. ടര്‍ബോ XV PRE (O) കാത്തിരിപ്പിന് 22 ആഴ്ചയുമാണ്.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഫ്‌ലെയര്‍ ഗാര്‍നെറ്റ് റെഡ് നിറം വേണമെങ്കില്‍ മുകളില്‍ ലിസ്റ്റുചെയ്ത കാത്തിരിപ്പ് കാലയളവുകളില്‍ 1 മാസം അധിക കാത്തിരിപ്പ് ആവശ്യമാണ്. നിലവില്‍ 4.99 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. അധികം വൈകാതെ വാഹനത്തിന്റെ വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കും.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

XE, XL, XV, XV പ്രീമിയം എന്നീ നാല് പതിപ്പുകളിലാണ് മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 20 വേരിയന്റുകളിലായി ഇത് വ്യാപിച്ചിരിക്കുന്നു.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് ട്രിമിന് 9.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സണ്‍, മാരുതി വിറ്റാര ബ്രെസ എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഏതിരാളികളെക്കാള്‍ കുറഞ്ഞ വിലയാണ് മോഡലിനെ ശ്രേണിയില്‍ ആകര്‍ഷകമാക്കുന്നതും. മാഗ്‌നൈറ്റില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിസാന്‍ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം CVT ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഇത് 99 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മാഗ്‌നൈറ്റിന്റെ പുറംമോടിയിലെ സവിശേഷതകള്‍.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തെ സവിശേഷതയാണ്.

ആവശ്യക്കാര്‍ കൂടി; മാഗ്നൈറ്റിന്റെ കാത്തിരിപ്പ് കാലയളവ് 9 മാസമായി ഉയര്‍ത്തി നിസാന്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Nissan Magnite Waiting Period Increases To More Than 9 Months. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X