100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റെ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

ഇന്ത്യയിലെ വാഹന പ്രേമികൾ അടുത്തതായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് നിസാന്റെ പുതിയ കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റിന്റേത്. വിൽപ്പനയ്ക്ക് എത്തുന്നതിനു മുന്നേ ഏവരുടെയും ശ്രദ്ധനേടിയെടുക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

മറ്റൊന്നുമല്ല, ആധുനിക സ്പോർട്ടിയർ രൂപം തന്നെയാണ് അതിന് പിന്നിലെ രഹസ്യം. ഇതിനോടകം തന്നെ ഡിസൈനിനേയും മറ്റ് സവിശേഷതകളുടെയും വിവരങ്ങൾ പുറത്തുവന്നതോടെ ഏവരും കേൾക്കാൻ കാത്തിരുന്ന കാര്യമാണ് മാഗ്നൈറ്റിന്റെ എഞ്ചിൻ വിശദാംശങ്ങൾ.

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്താൻ ഒരുങ്ങിയിരിക്കുന്ന മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഔദ്യോഗിക എഞ്ചിൻ വിശദാംശങ്ങളും മൈലേജ് കണക്കുകളുമെല്ലാം നിസാൻ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ഒരു ടർബോ എഞ്ചിനാണ് ഹൈലൈറ്റുകളിൽ പ്രധാനം.

MOST READ: മത്സരം കൊഴുപ്പിക്കാൻ ടാറ്റയും; ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

ഈ എഞ്ചിൻ മറ്റ് എതിരാളി മോഡലുകൾക്കെല്ലാം ഒപ്പം തന്നെ പിടിച്ചുനിൽക്കാനോ മുൻതൂക്കം നൽകാനോ നിസാനെ സഹായിക്കും. മികച്ച ജാപ്പനീസ് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ മാഗ്നൈറ്റിസൂടെ ഇന്ത്യൻ റോഡുകളിൽ എത്തിക്കുമെന്നാണ് നിസാന്റെ അവകാശവാദം.

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

മാഗ്നൈറ്റിന് ഹൃദയത്തിൽ ഒരു HRA0 1.0 ലിറ്റർ ടർബോ എഞ്ചിനായിരിക്കും ഇടംപിടിക്കുക. ഇത് പരമാവധി 100 bhp കരുത്തും 160 Nm torque ഉം വികസിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ X-ട്രോണിക് സിവിടി ഗിയർബോക്സുമായി ജോടിയാക്കും.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

പുതിയ HRA0 എഞ്ചിൻ ഇതിഹാസ സ്പോർട്സ് കാർ മോഡലായ നിസാൻ GT-R-ൽ നിന്ന് 'മിറർ ബോർ സിലിണ്ടർ കോട്ടിംഗ്' സാങ്കേതികവിദ്യ കടമെടുക്കുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. എഞ്ചിനുള്ളിലെ പ്രതിരോധം കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

ഭാരം കുറയ്ക്കുന്നതിനും ചൂട് കൈകാര്യം ചെയ്യുന്നതിനും കമ്പഷനും ഇത് സഹായിക്കുന്നു. അങ്ങനെ എഞ്ചിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നു. മികച്ച ഇന്ധന സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് ആറ് സാങ്കേതിക മെച്ചപ്പെടുത്തലുകളും എഞ്ചിൻ ഉറപ്പാക്കുന്നു.

MOST READ: ഹാരിയർ ക്യാമോ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി ടാറ്റ; വില 16.50 ലക്ഷം രൂപ

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളേക്കാൾ 50 ശതമാനം മെച്ചപ്പെട്ട ആക്സിലറേഷനും നൽകാൻ പുതിയ HRA0 എഞ്ചിൻ പ്രാപ്‌തമാണ്. ടർബോ പതിപ്പിനൊപ്പം നിസാൻ മാഗ്നൈറ്റിൽ ഒരു 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

നിസാൻ മാഗ്നൈറ്റിന്റെ മൂന്ന് പതിപ്പുകളിൽ ടർബോ-CVT കോമ്പിനേഷനിൽ ലിറ്ററിന് 17.7 കിലോമീറ്റർ മൈലേജാണ് ARAI- സാക്ഷ്യപ്പെടുത്തുന്നത്.

100 bhp കരുത്ത് നൽകുന്ന മാഗ്നൈറ്റിന്റ HRA0 ടർബോ എഞ്ചിൻ; അറിയാം കൂടുതൽ വിശേഷങ്ങൾ

നാച്ചുറലി ആസ്പിരേറ്റഡ് 1.0 പെട്രോൾ ലിറ്ററിന് 18.75 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് നൽകുന്ന 1.0 ടർബോ മാനുവലാണ് എസ്‌യുവിയുടെ ഏറ്റവും കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന മോഡൽ.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Will Get A HRA0 1.0 Litre Turbo Engine. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X