ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനില്‍ നിന്നും ഹോണ്ട മോട്ടോര്‍ ലിമിറ്റഡില്‍ നിന്നും വിപണി വിഹിതം നേടുന്നതിനായി പുതിയ ഹൈബ്രിഡ് ഡ്രൈവ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി നോട്ട് ഹാച്ചിനെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി നിസാന്‍.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് നോട്ട്. കാറിന്റെ പുനര്‍രൂപകല്‍പ്പന ചെയ്ത പതിപ്പ് ഡിസംബര്‍ മുതല്‍ വില്‍ക്കുമെന്ന് നിസാന്‍ അറിയിച്ചു. 'ഇ-പവര്‍' ഹൈബ്രിഡ് സാങ്കേതികവിദ്യയാകും വാഹനത്തില്‍ അവതരിപ്പിക്കുക.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

അത് വാഹനത്തിന് കരുത്ത് പകരുന്ന ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഗ്യാസോലിന്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. കാറിന്റെ നാവിഗേഷന്‍ സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് വളവുകളില്‍ വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പുതിയ ഓട്ടോണമസ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.

MOST READ: ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്‍കി ഡല്‍ഹി IIT

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

മാര്‍ച്ച് 31 വരെ 340 ബില്യണ്‍ യെന്‍ (3.25 ബില്യണ്‍ ഡോളര്‍) പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന നിസാന്‍ ഉത്പാദന ശേഷിയും മോഡലുകളുടെ പ്രൊഡക്ഷനും അഞ്ചിലൊന്നായി കുറയ്ക്കുകയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന ചെലവ് 300 ബില്യണ്‍ യെന്‍ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

അതേസമയം, ഹരിത മൊബിലിറ്റിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ജപ്പാന്‍, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ പുറത്തിറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

MOST READ: ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 16.26 ലക്ഷം രൂപ

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

ജപ്പാനില്‍, ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോ SA-യ്‌ക്കൊപ്പം രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന നോട്ട് ടൊയോട്ടയുടെ യാരിസ്, ഹോണ്ടയുടെ ഫിറ്റ് എന്നിവയുമായി മത്സരിക്കും. പുനര്‍രൂപകല്‍പ്പന ചെയ്ത വാഹനം മറ്റ് വിപണികളില്‍ വില്‍ക്കുന്നതില്‍ ബ്രാന്‍ഡ് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് നിസാന്‍ വക്താവ് പറഞ്ഞു.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

അതേസമയം പുതിയ പതിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ നിസാന്‍ വെളിപ്പെടുത്തിയിട്ടില്ല. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ചേഴ്‌സ്, ജേണലിസ്റ്റ് കോണ്‍ഫറന്‍സ് ഓഫ് ജപ്പാന്‍ (RJC) നല്‍കിയ 2021-ലെ ടെക്‌നോളജി ഓഫ് ദി ഇയര്‍ കിരീടം കിക്സ് എസ്‌യുവി സ്വന്തമാക്കി.

MOST READ: ഇലക്ട്രിക് വാണിജ്യ വാഹന ഡെലിവറി ആരംഭിച്ച് ETO; ആദ്യഘട്ടത്തില്‍ 300 യൂണിറ്റുകള്‍

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

ജൂണില്‍ ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തിയ കിക്‌സ് എസ്യുവി, RJC ക്യൂറേറ്റ് ചെയ്ത ആറ് ബെസ്റ്റ് കാറുകള്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടം നേടി. ആക്സിലറേഷന്‍, ഡിസൈന്‍, പെര്‍ഫോമന്‍സ് തുടങ്ങിയ മൊത്തത്തിലുള്ള സവിശേഷതകള്‍ക്കാണ് എസ്യുവി തെരഞ്ഞെടുത്തത്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

ചക്രങ്ങളിലേക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും മോട്ടോറിന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഗ്യാസോലിന്‍ എഞ്ചിനും അടങ്ങുന്നതാണ് നിസാന്റെ ഇ-പവര്‍ സിസ്റ്റം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Planning To Launch New Note Hatchback With Hybrid Technology. Read in Malayalam.
Story first published: Tuesday, November 24, 2020, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X