Just In
- 1 hr ago
മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 3 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 4 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Movies
നന്ദനത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറയാറുള്ളത്, എന്റെ സിനിമയെക്കുറിച്ച് പറയാറില്ലെന്ന് രാജസേനന്
- News
പ്രവാസികൾക്ക് കനത്ത തിരിച്ചടി: ഒമാനിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം, അക്കൌണ്ടിംഗ് ജോലികൾക്ക് വിലക്ക്
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫോർച്യൂണറിന്റെ എതിരാളി; X-ടെറയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ച് നിസാൻ
2018 -ൽ, നിസാൻ ഒരു ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിയായ ടെറയെ ASEAN മാർക്കറ്റുകളിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ എന്നിവയെ ഏറ്റെടുക്കാൻ ആവശ്യമായ കിറ്റുകൾ കൊണ്ട് നിറച്ചിരുന്നു.

വാഹനം അന്ന് ഇന്ത്യൻ വിപണിയിലേക്ക് പരിഗണനയിലായിരുന്നു. എന്നാൽ നിസാന്റെ ഇന്ത്യയ്‌ക്കായുള്ള നിലവിലെ റോഡ്മാപ്പ് പ്രാദേശികവൽക്കരിച്ച വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പശ്ചിമേഷ്യയിൽ X-ടെറ എന്ന് വിളിക്കപ്പെടുന്ന ടെറയുടെ ഫെയ്‌സ്‌ലിഫ്റ്റ് നിർമ്മാതാക്കൾ പുറത്തിറക്കി.

ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ പേര് 2015 -ൽ നിർത്തലാക്കിയ X-ടെറ മോണിക്കറിന്റെ പുനരുജ്ജീവനത്തിന്റെ ഒരു തരം ആണെങ്കിലും, ഇത് ഇപ്പോഴും മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുന്ന ഒരു ടെറ തന്നെയാണ്.
MOST READ: 1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്‌യുവി പുറത്തിറക്കി ബിഎംഡബ്ല്യു

പുറത്ത്, ഫെയ്‌സ്‌ലിഫ്റ്റഡ് ടെറയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള V ആകൃതിയിലുള്ള ഗ്രില്ല്, C-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും പുതുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകളും മസ്കുലാർ ഫ്രണ്ട് ബമ്പറും ലഭിക്കുന്നു. പുറകുവശത്ത് സിൽവർ സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ മെലിഞ്ഞ ബമ്പറും വരുന്നു.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെ 9.0 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT MID ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ പുതുക്കിയ ഡാഷ്‌ബോർഡ് അപ്‌ഡേറ്റുകൾ ലഭിക്കുന്നു.
MOST READ: 'ബയോൺ' ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവി; അരങ്ങേറ്റം അടുത്ത വർഷം

കൂടാതെ നിസാന്റെ 'സീറോ ഗ്രാവിറ്റി' ഫ്രണ്ട്-മിഡിൽ റോ സീറ്റുകൾ, ബോസ് സൗണ്ട് സിസ്റ്റം എന്നിവ ഒരുക്കിയിരിക്കുന്നു. പിൻനിര യാത്രക്കാർക്ക് 11 ഇഞ്ച് ഫ്ലിപ്പ്-ഡൗൺ എന്റർടെയിൻമെന്റ് സ്ക്രീനും നിർമ്മാതാക്കൾ ഒരുക്കുന്നു.

ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ടെറയിൽ വരുന്നത്. ഇത് 165 bhp കരുത്തും 241 Nm torque ഉം പുറപ്പെടുവിക്കുന്നു.
MOST READ: മോൺസ്റ്റർ പരിവേഷം അഴിച്ചുവെച്ച് സിമ്പിളായി ബാബ്സ് ഇസൂസു D-മാക്സ് V-ക്രോസ്

4WD വേരിയന്റിന് ഇലക്ട്രോണിക് ലോക്കിംഗ് റിയർ ഡിഫറൻഷ്യൽ, ബ്രേക്ക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ വഴി ഓഫ്-റോഡ് സവിശേഷതകൾ ലഭിക്കുന്നു.

തെരഞ്ഞെടുത്ത ASEAN വിപണികളിൽ 2.3 ലിറ്റർ ഡീസൽ (തായ്‌ലന്‍ഡ്), 2.5 ലിറ്റർ ഡീസൽ (ഇന്തോനേഷ്യ) എഞ്ചിൻ എന്നിവയുമായി പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വാഗ്ദാനം ചെയ്യ്തിരുന്നു.
MOST READ: ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

മൊത്തത്തിൽ, ഫെയ്‌സ്‌ലിഫ്റ്റഡ് ടെറയ്ക്ക് തീർച്ചയായും ഇന്ത്യയിൽ വിപണിയിൽ അരങ്ങേറാൻ ആവശ്യമായ പ്രീമിയങ്ങൾ ലഭിക്കുന്നു, ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിനായി തയ്യാറാക്കുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ X-ടെറയെ എപ്പോഴെങ്കിലും ഇന്ത്യൻ വിപണിയിൽ നാസാൻ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.