മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ഉടന്‍ തന്നെ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്താനൊരുങ്ങുകയാണ് നിസാന്‍ മാഗ്നൈറ്റ്. കണ്‍സെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതുമുതല്‍ വാഹനലോകം ഏറെ ആകാംഘയോടെ കാത്തിരുന്ന മോഡല്‍ കൂടിയാണിത്.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

അടുത്തിടെ വാഹനത്തെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തുകയും ചെയ്തു. വിപണിയില്‍ ഏറെ മത്സരം നടക്കുന്ന സബ്-4 മീറ്റര്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് മോഡലിനെ നിര്‍മ്മാതാക്കള്‍ എത്തിക്കുന്നത്.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റി (NIM) സാങ്കേതിക സവിശേഷതകള്‍ ഉപയോഗിച്ച്, ഫ്‌ലെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) കളര്‍ ചോയ്സില്‍ ഒരു പ്രീമിയം ലുക്കിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമി

വാഹനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കായി ഇപ്പോള്‍ മോഡലിന്റെ ഏതാനും ഫീച്ചറുകള്‍ വ്യക്തമാക്കി ആദ്യ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിസാന്‍. ഏകദേശം 32 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ഒമ്പത് ബോഡി കളറുകള്‍ ഉള്‍പ്പെടുന്നു, അഞ്ച് മോണോടോണ്‍, നാല് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും. എല്‍ഇഡി ലൈറ്റ്സെബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള സ്ലീക്ക് എല്‍ഇഡി ബൈ-പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്നു.

MOST READ: CR-V സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട; വില 29.50 ലക്ഷം രൂപ

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

മുന്നിലെ ഗ്രില്‍ വിഷ്വല്‍ അപ്പീലിനെ കൂടുതല്‍ ആകര്‍ഷിക്കുന്നു. 205 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 50 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള റൂഫ് റെയിലുകള്‍, സ്‌ക്വയര്‍ വീല്‍ ആര്‍ച്ചുകള്‍, ഫ്രണ്ട്, റിയര്‍ സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ബോഡിസൈഡ് ക്ലാഡിംഗ്, ഡയമണ്ട് കട്ട് അലോയ്കള്‍, 16 ഇഞ്ച് വീലുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാനായുള്ള 360 ഡിഗ്രി ക്യാമറയാണ് നിസാന്‍ മാഗ്നൈറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ സെഗ്മെന്റില്‍ ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ആദ്യത്തെ കോംപാക്ട് എസ്‌യുവി കൂടിയാണ് ഈ മോഡല്‍.

MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

എയര്‍ പ്യൂരിഫയര്‍, പഡില്‍ ലാമ്പുകള്‍, ആംബിയന്റ് / മൂഡ് ലൈറ്റിംഗ്, പ്രീമിയം സ്പീക്കറുകള്‍ (ഹാര്‍മാന്‍ നല്‍കുന്ന ജെബിഎല്‍) എന്നിവ സാങ്കേതിക പായ്ക്കിന്റെ ഭാഗമാണ്.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവികൂടിയാണ് മാഗ്നൈറ്റ്.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

അതുമാത്രമല്ല ബ്രാന്‍ഡിന്റെ പുതിയ ലോഗോ ഘടിപ്പിച്ച ആദ്യത്തെ കാറും മാഗ്നൈറ്റ് തന്നെ. മാഗ്‌നൈറ്റിന്റെ ലോ-എന്‍ഡ് മോഡലുകളില്‍ പരിചിതമായ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലഭ്യമാകുന്നത്.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ഈ എഞ്ചിന്‍ 71 bhp പവറും 96 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് എഎംടി ഉപയോഗിച്ച് ഇത് ജോടിയാക്കുന്നു.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

ഇതേ എഞ്ചിന്റെ ടര്‍ബോ പതിപ്പും നിസാന്‍ മാഗ്‌നൈറ്റില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 99 bhp കരുത്തില്‍ 160 Nm torque വികസിപ്പിക്കാന്‍ പ്രാപ്തമാണ്. കൂടാതെ ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍, X-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

വില സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഏകദേശം 5.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Revealed Magnite First Official TVC. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X