വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം രാജ്യത്ത് നിലവിൽ വന്നതോടെ നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയോട് വിടപറയാൻ പ്രേരിതമായി. തുടർന്ന് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ തങ്ങളുടെ ടെറാനോ എസ്‌യുവിയെ നിർത്തലാക്കിയതും ശ്രദ്ധേയമായി.

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

എന്നാൽ ഇപ്പോൾ നിസാൻ തങ്ങളുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് മൈക്ര, മൈക്ര ആക്‌ടീവ്, സണ്ണി എന്നിവ നീക്കം ചെയ്തു. നിലവിൽ രണ്ട് കാറുകൾ മാത്രമാണ് കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ വരാനിരിക്കുന്ന ബിഎസ്-VI കിക്‌സും ജിടി-ആറും ഉൾപ്പെടുന്നു.

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

ഇന്ത്യൻ ഹാച്ച്ബാക്ക് വിഭാഗത്തിലെ കരുത്തുറ്റ മോഡലുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന മോഡലായിരുന്നു നിസാൻ മൈക്ര. രണ്ട് വകഭേദങ്ങളിലാണ് ഹാച്ച്ബാക്കിന് വിപണിയിൽ സ്ഥാനം കണ്ടെത്തിയിരുന്നത്.

MOST READ: ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

അതിൽ ആക്‌ടീവ് എന്ന മോഡലിന് 1.2 പെട്രോൾ എഞ്ചിനാണ് ഇടംപിടിച്ചിരുന്നത്. ഇത് 67 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് ഈ മോഡലിന്റെ എഞ്ചിൻ ജോടിയാക്കിയിരുന്നത്.

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

മൈക്ര സ്റ്റാൻഡേർഡിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ടായിരുന്നു. അത് 76 bhp പവറഉം 104 Nm torque ഉം വികസിപ്പിക്കുമായിരുന്നു. കൺടിന്യൂവസ് വേരിയബിൾ ട്രാൻസ്മിഷനുമായാണ് ഇത് വാഗ്‌ദാനം ചെയ്‌തിരുന്നത്.

MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

1.5 ലിറ്റർ ഡീസൽ എഞ്ചിനിലും കാർ തെരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. അഞ്ച് സ്‌പീഡ് മാനുവൽ ഗിയർബോക്സുമായി ഇത് ജോടിയാക്കിയ യൂണിറ്റ് 63 bhp കരുത്തിൽ 160 Nm torque ആണ് സൃഷ്ടിച്ചിരുന്നത്.

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

പ്രീമിയം സെഡാൻ ശ്രേണിയിലെ നിസാന്റെ തുറുപ്പുചീട്ടായിരുന്ന വലിപ്പമേറിയ സണ്ണി. ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ വാഹനം വിപണിയിൽ എത്തിയത് നല്ലൊരു തെരഞ്ഞെടുപ്പാക്കി ഇതിനെ മാറ്റി. ഇന്റലിജെന്റ് കീ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയ വാഹനത്തിന്റെ സൗകാര്യത വർധിപ്പിക്കുന്ന ഫീച്ചറുകളായി ബ്രാൻഡ് അവതരിപ്പിച്ചു.

MOST READ: ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

സണ്ണിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉണ്ടായിരുന്നത്. അത് 98 bhp പവറും 134 Nm torque എന്നിവ പുറന്തള്ളുന്നു. മാനുവലിനൊപ്പം ഓപ്ഷണലായി ഒരു സിവിടി ഗിയർബോക്സും ഇതിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.

വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

1.5 ലിറ്റർ ഡീസൽ എഞ്ചിനും സെഡാന്റെ ആകർഷക ഘടകമായിരുന്നു. ഇത് 85 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കും. കൂടാതെ ഒരു അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചു. 7.91 ലക്ഷം മുതൽ 10.89 ലക്ഷം രൂപ വരെയായിരുന്നു കാറിന്റെ എക്‌സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Sunny, Micra removed from India. Read in Malayalam
Story first published: Monday, May 11, 2020, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X