2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ലോകമെമ്പാടുമുള്ള നിരവധി വിപണികളിൽ നിരവധി പ്രതികൂലങ്ങൾ നിറഞ്ഞ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

യൂറോപ്പ്യൻ വിപണിയിൽ നിന്ന് പുറത്തുകടന്ന് അമേരിക്കൻ, ജാപ്പനീസ്, ചൈനീസ് വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതിയെക്കുറിച്ച് കമ്പനി ഇതിനകം തന്നെ പരസ്യമാക്കി കഴിഞ്ഞിരിക്കുകയാണ്.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ഇതിനുപുറമെ, നിസാൻ ഇന്തോനേഷ്യയിലെ ഡാറ്റ്സൻ സബ് ബ്രാൻഡ് നിർത്തലാക്കുകയും ബാർസിലോണയിലെ ഉൽ‌പാദന കേന്ദ്രം പൂർണ്ണമായും നിർത്തലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നു.

MOST READ: 2021 പോർഷ കയീൻ GTS, കൂപ്പെ മോഡലുകൾ യുഎസിൽ അവതരിപ്പിച്ചു

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

എന്നിരുന്നാലും, ആഗോള ബിസിനസ് സാധ്യതകളെക്കുറിച്ച് നിസാൻ ആത്മവിശ്വാസത്തിലാണ്. ഇതിനോടനുബന്ധിച്ച്, കമ്പനി അടുത്തിടെ നിസാനിന്റെ പുറത്തിറങ്ങാനിരിക്കുന്ന 12 മോഡലുകളെ വെളിപ്പെടുത്തുന്ന ‘# നിസാൻ നെക്സ്റ്റ് A-Z' എന്ന ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിസാൻ 400Z സ്പോർട്സ് കാർ, ഇന്ത്യയിലേക്കുള്ള മാഗ്നൈറ്റ് സബ് കോംപാക്ട് ക്രോസ്ഓവർ അല്ലെങ്കിൽ കോംപാക്ട് എസ്‌യുവി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ലക്ഷം രൂപ സബ്സിഡി നൽകാനൊരുങ്ങി യുകെ

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ജൂൺ 15 -ന് ഔദ്യോഗികമായി അരങ്ങേറുന്നതിന് മുമ്പായി വരാനിരിക്കുന്ന 2021MY റോഗ് കോംപാക്ട് ക്രോസ്ഓവർ അല്ലെങ്കിൽ മിഡ്-സൈസ് എസ്‌യുവിയുടെ ടീസർ ചിത്രം നിസാൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇത് പ്രധാനമായും നമ്മുടെ വിപണിയിൽ ഉണ്ടായിരുന്ന രണ്ടാം തലമുറ നിസാൻ X-ട്രയലിന്റെ ഏറ്റവും പുതിയ അവതാരമാണ്.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

അതേസമയം വാഹനത്തിന്റെ വ്യക്തമായ സ്റ്റുഡിയോ ഷോട്ടുകളുടെ ഒരു കൂട്ടം അടുത്തിടെ ഓൺലൈനിൽ ചോർന്നിരുന്നു. വാഹനത്തിന്റെ മുൻമെഡലിനേക്കാൾ വലിയ മെച്ചപ്പെടുത്തലുകൾ വരുത്തുന്ന പുറംഭാഗത്തെയും ഇന്റീരിയറുകളെയും കുറിച്ച് നല്ലൊരു ധാരണ ഈ ചിത്രങ്ങൾ നൽകുന്നു.

MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

പുതുക്കിയ V-മോഷൻ ഗ്രില്ല്, പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്രൗൺ / ബ്ലാക്ക് ഇന്റീരിയറുകൾ, വലിയ ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, അഞ്ച് സ്‌പോക്ക് അലോയി വീലുകൾ എന്നിവ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ക്രോസ്ഓവർ അതിന്റെ പിൻതലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ഷാർപ്പ് സ്റ്റൈലിംഗോടെയാണ് എത്തുന്നത്.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

അന്താരാഷ്ട്ര വിപണികളിൽ (പ്രത്യേകിച്ച് അമേരിക്കയിൽ), ടൊയോട്ട RAV-4, ഫോർഡ് എസ്കേപ്പ്, ഹോണ്ട CR-V എന്നിവയ്ക്കെ 2021MY നിസാൻ റോഗ് മത്സരിക്കും.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ഇന്നത്തെ നിലയിൽ നിസാൻ ഇന്ത്യയ്ക്ക് രണ്ട് ഉൽപ്പന്നങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നിരുന്നാലും ഈ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനുള്ള സാധ്യത വളരെ കുറവാണ്.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ പെട്രോൾ മോട്ടോർ ഉപയോഗിക്കുന്നത് തുടരുമെന്ന് വിവിധ സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. 180 bhp കരുത്തും 237 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ഒരു ഹൈബ്രിഡ് പവർ പ്ലാന്റിനെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്. തായ്-സ്പെക്ക് 2020MY നിസാൻ കിക്ക്സ് പോലെ ഒരു റേഞ്ച്-എക്സ്റ്റെൻഡർ കോൺഫിഗറേഷൻ വാഹനത്തിന് ലഭിച്ചേക്കാം.

2021 റോഗ് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ട് നിസാൻ

ഓപ്‌ഷണൽ ഇന്റലിജന്റ് AWD പവർട്രെയിൻ ഉപയോഗിച്ച് S, SV, SL എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ യുഎസ്-സ്പെക്ക് 2020MY നിസാൻ റോഗ് ലഭ്യമാണ്. വിലകൾ 19.21 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, യുഎസ് വിപണിക്ക് നിസാന് വലിയ പ്രാധാന്യമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Teased 2021 Rouge SUV Before Global Debut. Read in Malayalam.
Story first published: Monday, June 15, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X