കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഇന്ത്യന്‍ വിപണിയ്ക്ക് പ്രിയം ഏറിയതോടെ പുതിയ പ്രഖ്യാപനവുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍. ഈ ശ്രേണിയിലേക്ക് പുതിയ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ഇത് വ്യക്തമാക്കി പുതിയ മോഡലിന്റെ ടീസര്‍ ചിത്രങ്ങളും കമ്പനി പങ്കുവെച്ചു. 2020 സെപ്തംബര്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരാണ് നിരത്തിലെ മോഡലിന്റെ എതിരാളികള്‍.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

പല മോഡലുകളെയും നിസ്സാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന സ്വന്തമാക്കാനോ, വിപണി വിഹിതം പിടിക്കാനോ സാധിച്ചില്ല. ഏറെ പ്രതീക്ഷയോടെ പോയ വര്‍ഷം കിക്ക്‌സിനെ കമ്പനി വിപണിയില്‍ എത്തിച്ചെങ്കിലും കാര്യമായ നേട്ടം ഒന്നും തന്നെ ഉണ്ടായില്ലെന്നു വേണം പറയാന്‍.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ഇതോടെയാണ് ഇപ്പോള്‍ പുതിയ കോമ്പാക്ട് എസ്‌യുവിലേക്ക് നിസ്സാന്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്. പുതിയ വാഹനത്തിന്റെ പേരോ, വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളോ കമ്പനി വെളിപ്പെടുച്ചിയിട്ടില്ല. EM2 എന്ന രഹസ്യനാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ടീസര്‍ ചിത്രങ്ങളിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ഫ്ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, വലിപ്പം കൂടിയ C-പില്ലര്‍, വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നീ വിവരങ്ങള്‍ മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്ന ടീസര്‍ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ഓഫ് റോഡ് ലുക്ക് നല്‍കുന്നതിനായി വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകളും കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങും നിസ്സാന്‍ പുതിയ വാഹനത്തില്‍ ഉള്‍പ്പെടുത്തിയോക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ മറ്റ് കോമ്പാക്ട് എസ്‌യുവികളില്‍ കാണുന്ന ഫീച്ചറുകളും, ഡിസൈന്‍ മികവും സാങ്കേതിക വിദ്യകള്‍ കൂടുതലുമുള്ള വാഹനമായിരിക്കും തങ്ങളുടേത് എന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ആഗോള വിപണിയിലെ നിസ്സാന്റെ എസ്‌യുവി മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാവും പുത്തന്‍ വാഹനത്തിന്റെയും നിര്‍മ്മാണം.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

1.0 ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയായിരിക്കും ഗിയര്‍ബോക്‌സ്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് V - ഡിസൈനിലുള്ള നിസ്സാന്റെ സിഗ്നേച്ചര്‍ ഗ്രില്‍ വാഹനത്തിലും ഇടംപിടിച്ചേക്കും. 16 ഇഞ്ച് അലോയി വീലുകളും മോഡലിന്റെ സവിശേഷതയാകും.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

വില സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ഇല്ലെങ്കിലും ഈ ശ്രേണിയില്‍ എതിരാളികള്‍ ശക്തരായതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലാകും വാഹനത്തിന്റെ വില. 5.5 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ഏറെ പ്രതീക്ഷയോടെയാണ് കിക്ക്‌സിനെ

കഴിഞ്ഞ വര്‍ഷം കമ്പനി വിപണിയില്‍ എത്തിച്ചത്. എന്നാല്‍ വിപണിയില്‍ എത്തി ഏതാനും നാളുകള്‍ കഴിഞ്ഞതോടെ കിക്കിസിനും ചുവടുപിഴച്ചു എന്നുവേണം പറയാന്‍. നിലവില്‍ വന്‍ ഓഫറുകള്‍ നല്‍കിയാണ് വാഹനം വിപണിയില്‍ വിറ്റഴിക്കുന്നത്.

കോമ്പാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിസ്സാന്‍

ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലുള്ള മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് പുതിയ ബിഎസ് VI മോഡലുകളെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള മോഡലിന്റെ ചിത്രങ്ങളും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan announces new compact SUV for India. Read in Malayalam.
Story first published: Tuesday, January 28, 2020, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X