Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- News
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാഗ്നൈറ്റ് നവംബറിൽ വിപണിയിലെത്തും; ബുക്കിംഗ് ഉടൻ ആരംഭിക്കാനൊരുങ്ങി നിസാൻ
ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ മാഗ്നൈറ്റ് എസ്യുവി അടുത്ത മാസം പുറത്തിക്കാനുള്ള ഒരുക്കത്തിലാണ് നിസാൻ. വാഹനത്തിന്റെ വില ലോഞ്ചനോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്ന് നിസാൻ ഇന്ത്യ സ്ഥിരീകരിച്ചു.

നവംബറിൽ സബ് ഫോർ മീറ്റർ എസ്യുവിക്കായി ബുക്കിംഗ് തുറക്കാനും കമ്പനി തീരുമാനിച്ചു, ഡെലിവറികൾ വാഹനം പുറത്തിറങ്ങിയതിനു പിന്നാലെ ആരംഭിക്കും.

ഈ മാസം ആദ്യം അവതരിപ്പിച്ച പുതിയ നിസാൻ മാഗ്നൈറ്റ് എട്ട് നിറങ്ങളിൽ വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ CVT യൂണിറ്റുമായി ഇണങ്ങിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് മോഡലിൽ നിർമ്മാതാക്കൾ ഒരുക്കുന്നത്.
MOST READ: പുത്തൻ i20 എത്തുന്നത് നാല് വേരിയന്റുകളിൽ; അറിയാം കൂടുതൽ വിശദാംശങ്ങൾ

എഞ്ചിൻ 100 bhp കരുത്തും 160 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 20 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

എൽഇഡി ഹെഡ്ലാമ്പുകൾ ഫോഗ് ലൈറ്റുകൾ, ഇരുവശത്തും ക്രോം ഇൻസേർട്ടുകളുള്ള ഒരു വലിയ ഗ്രില്ല്, ഡ്യുവൽ-ടോൺ അലോയി വീലുകൾ, സ്ക്വയർ വീൽ ആർച്ചുകൾ, ഫ്രണ്ട്, റിയർ സിൽവർ സ്കിഡ് പ്ലേറ്റുകൾ, സിൽവർ റൂഫ് റെയിലുകൾ, പഡിൽ ലാമ്പുകൾ എന്നിവ വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ ബാഹ്യ ഹൈലൈറ്റുകളിൽ ഉൾപ്പെടും.

2020 നിസാൻ മാഗ്നൈറ്റിൽ എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നിസാൻ കണക്ട്, വയർലെസ് ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, പൂർണ്ണ ഡിജിറ്റൽ സെവൻ ഇഞ്ച് കളർഡ് MID വാഹനത്തിൽ വരുന്നു.

കൂടാതെ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, എറൗണ്ട് വ്യൂ മോണിറ്റർ, കപ്പ് ഹോൾഡറുകളും ഒരു മൊബൈൽ ഹോൾഡറുമായി വരുന്ന ഒരു പിൻ ഹാൻഡ് റെസ്റ്റ് എന്നിവ ഉൾക്കൊള്ളുന്നു.
MOST READ: സ്കോഡ വിഷൻ ഇൻ എസ്യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഡ്യുവൽ എയർബാഗുകൾ, ABS+EBD, ട്രാക്ഷൻ കൺട്രോൾ, ആന്റി-റോൾ ബാർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, VDC, HSA, HBA തുടങ്ങിയ സുരക്ഷാ സവിശേഷതകൾ മോഡലിന് ലഭിക്കും.