പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരില്‍ ഒരാളായ ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക് മൊബിലിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒകായാ പവര്‍ ഗ്രൂപ്പ്.

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

ബ്ലൂ-സ്മാര്‍ട്ട് ഇലക്ട്രിക് മൊബിലിറ്റിയുയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കുമെന്ന് ഒകായാ പവര്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. അതുപോലെ തന്നെ പുതിയ പങ്കാളിത്തത്തോടെ, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, ഇത് സേവനം എളുപ്പത്തില്‍ സ്വീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

ഈ പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണ്. സുരക്ഷ, വിശ്വാസ്യത, കാര്യക്ഷമത എന്നിവയില്‍ അചഞ്ചലമായ പ്രതിബദ്ധതയോടെ മലിനീകരണ രഹിത ഹരിത ഗതാഗത മാര്‍ഗ്ഗം പ്രദാനം ചെയ്യുന്നതിനുള്ള ശക്തമായ ചുവടുവെപ്പാണെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ഒകായാ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു.

MOST READ: 70,000 രൂപയ്ക്ക് കഫേറേസറായി രൂപംമാറി ബജാജ് ഡിസ്കവർ

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫ്‌ലീറ്റ് സേവനത്തില്‍ കാറുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനും ദിവസം മുഴുവന്‍ പുതിയ നിരക്കുകള്‍ സ്വീകരിക്കാന്‍ ആരംഭിക്കുന്നതിനും സഹായിക്കും. ഇവി റൈഡ്-ഹെയ്ലിംഗ് സേവനത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതോടെ, നഗരത്തിലുടനീളം മലിനീകരണ തോത് കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

ബ്ലൂസ്മാര്‍ട്ട് ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകന്‍ അന്‍മോള്‍ ജഗ്ഗി പറയുന്നതനുസരിച്ച്, രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലുടനീളം കമ്പനി മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ഇന്ത്യയില്‍ ആരംഭിച്ചതിനുശേഷം 60,000 ത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി. വരും മാസങ്ങളില്‍ ഉപഭോക്തൃ ലക്ഷ്യം 10 ദശലക്ഷമായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

സേവനം നിലവില്‍ ഡല്‍ഹി-NCR മേഖലയില്‍ ലഭ്യമാണ്. ഭാവിയില്‍ രാജ്യത്തുടനീളം കൂടുതല്‍ നഗരങ്ങള്‍ ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയില്‍ നിലവിലുള്ള മിക്ക ഇലക്ട്രിക് കാറുകളും കമ്പനിയുടെ ഭാഗമാണ്.

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

മഹീന്ദ്ര ഇ-വെരിറ്റോ, ടാറ്റ ടിഗോര്‍ ഇലക്ട്രിക്, ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഒകായാ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യയിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഏറ്റവും വലിയ വിതരണക്കാരില്‍ ഒന്നാണിത്. കമ്പനി ഇതിനകം രാജ്യത്താകമാനം 500 -ലധികം ചാര്‍ജറുകള്‍ വിന്യസിച്ചിട്ടുണ്ട്.

MOST READ: ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഒകായാ പവര്‍ ഗ്രൂപ്പിനെ ഒപ്പം കൂട്ടി ബ്ലൂ സ്മാര്‍ട്ട് ഇലക്ട്രിക്

കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ എസി, ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍, ഹൈ വോള്‍ട്ടേജ് ഇവി ചാര്‍ജറുകള്‍, ക്ലൗഡ് അധിഷ്ഠിത സെന്‍ട്രല്‍ മാനേജുമെന്റ് സിസ്റ്റങ്ങള്‍, ഓണ്‍ബോര്‍ഡ് ചാര്‍ജറുകള്‍, ഡിസി-ഡിസി കണ്‍വെര്‍ട്ടറുകള്‍, മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍, ഈ പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ള സംയോജിത ചാര്‍ജിംഗ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പാസഞ്ചര്‍ വെഹിക്കിള്‍, കൊമേഴ്സ്യല്‍ വെഹിക്കിള്‍ ചാര്‍ജിംഗ് സൊല്യൂഷനുകള്‍ കമ്പനി ലഭ്യമാക്കും.

Malayalam
English summary
Okaya & BluSmart Electic Mobility Partner To Install Electric Charging Stations Across India. Read in Malayalam.
Story first published: Saturday, August 29, 2020, 20:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X