സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയൊരുക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പ്ലാറ്റ്ഫോമായ ഓല. 'റൈഡ് സേഫ് ഇന്ത്യ' എന്ന പേരില്‍ ഒരു പുതിയ സംരംഭവും ഇതിനായി കമ്പനി ആരംഭിക്കും.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഇതിലേക്ക് വരുന്ന വര്‍ഷത്തിനുള്ള ഏകദേശം 500 കോടി രൂപയോളം നിക്ഷേപിക്കുമെന്നും ഓല അറിയിച്ചു. നിലവില്‍ 200 -ല്‍ അധികം നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഈ സംരംഭത്തിന്റെ ഭാഗമായി, പുതുതായി രൂപകല്‍പ്പന ചെയ്ത കോവിഡ്-റെഡി ആപ്ലിക്കേഷന്‍ മാത്രമല്ല, വാഹനങ്ങള്‍ക്കുള്ള ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി പദ്ധതികളും ഓല ലക്ഷ്യമിടുന്നുണ്ട്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഓരോ 48 മണിക്കൂറിലും വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത ഫ്യൂമിഗേഷന്‍ വിധേയമാക്കും. ഇതിനായി ഇന്ത്യയിലുടനീളം 500 -ലധികം ഫ്യൂമിഗേഷന്‍ സെന്ററുകളുടെ ഒരു ശൃംഖല ബ്രാന്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

കാറുകളില്‍ മാത്രമല്ല, ത്രീ-വീലറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിങ്ങനെ ഓലയുടെ എല്ലാ വാഹനങ്ങളിലും ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

അതോടൊപ്പം തന്നെ ജീവനക്കാരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷയ്ക്കും ഓല പ്രാധാന്യം നല്‍കും. ദൈനംദിന താപനില പരിശോധനകള്‍, മാസ്‌ക് ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമാക്കും.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഉപയോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഓലയുടെ സുരക്ഷാ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'റൈഡ് സേഫ് ഇന്ത്യ' വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. സേവനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഈ പ്ലാറ്റ്‌ഫോം വഴി കമ്പനി ഉപഭോക്താക്കളില്‍ നിന്ന് ഫീഡ്ബാക്കും ആശയങ്ങളും സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പലിശ ഇല്ലാതെ ബിഎസ് VI നിഞ്ച 650 സ്വന്തമാക്കാന്‍ അവസരമൊരുക്കി കവസാക്കി

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഓലയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പോയ മാസമാണ് 1,400 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടത്. രണ്ടു മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞതായിട്ടാണ് ഓല വ്യക്തമാക്കിയത്.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഇതേതുടര്‍ന്നാണ് കമ്പനിയിലെ 1,400 ജീവനക്കാരെ പിരിച്ചുവിട്ടതും. ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: എംജി ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനിയുടെ വരുമാനം 95 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും ബിസിനസിന്റെ പ്രവചനം ഇപ്പോള്‍ വ്യക്തമല്ലെന്നും അനിശ്ചിതത്വത്തിലാണെന്നും ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

കൊറോണ വൈറസിന്റെ വ്യാപനം മൂലമുള്ള പ്രതിസന്ധി കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് മൂലം ഉണ്ടായ പ്രതിസന്ധി തങ്ങളുടെ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

ഈ പ്രതിസന്ധി പ്രധാനമായും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗത്തെയും അവരുടെ കുടുംബത്തെയും സാരമായി ബാധിച്ചത്. അന്താരാഷ്ട്ര തലത്തിലും പ്രതിസന്ധി ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

സുരക്ഷിത യാത്രയ്ക്കായി 'റൈഡ് സേഫ് ഇന്ത്യ' പദ്ധതിയുമായി ഓല

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മൂന്നു മാസം വരെ അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കും. അതോടൊപ്പം ഡിസംബര്‍ 31 വരെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കമ്പനി നല്‍കിയ മെഡിക്കല്‍, ലൈഫ്, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Ola Unveils ‘Ride Safe India’ Initiative Towards Safe Mobility. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X