പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ പുതുതലമുറ സിറ്റിയുടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 2020 ജൂലൈ മാസത്തില്‍ വില്‍പ്പനയ്ക്ക് എത്തും എന്നാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട അറിയിച്ചിരിക്കുന്നത്.

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

വാഹനം സംബന്ധിച്ച് ഏറെക്കുറെ വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. നിലവിലെ (നാലാം തലമുറ) ഹോണ്ട സിറ്റി പുതിയ മോഡലിനൊപ്പം വില്‍ക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

എന്നാല്‍ ടിം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, സ്‌റ്റോക്ക് തീരുന്നതുവരെ മാത്രമാകും നിലിവില്‍ വിപണിയില്‍ ഉള്ള മോഡല്‍ വില്‍പ്പനയ്ക്ക് എത്തുക. ശേഷം നാലാം തലമുറ മോഡലിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ജൂണ്‍ മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ടാറ്റ

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നിലവിലെ പതിപ്പിന്റെ കരുത്ത്. ഈ എഞ്ചിന്‍ 118 bhp കരുത്തും 145 Nm torque ഉം ഉല്‍പാദിപ്പിക്കുന്നു. മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സാണ് ലഭിക്കുന്നത്.

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

അതേസമയം അഞ്ചാം തലമുറ സിറ്റിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാകും പുതിയ സിറ്റി നിരത്തിലെത്തുക.

MOST READ: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലാകട്ടെ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

പുതിയ മോഡലിനായുള്ള പ്രീ-ബുക്കിങ് ഏതാനും ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുടക്ക പതിപ്പിന് 11 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 16 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: ഇന്ത്യൻ മെയ്‌ഡ് എസ്-പ്രെസോയെ ദക്ഷിണാഫ്രിക്കിയിൽ അവതരിപ്പിച്ച് സുസുക്കി

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

വരാനിരിക്കുന്ന 2020 ഹോണ്ട സിറ്റി അളവുകളുടെ അടിസ്ഥാനത്തില്‍ അതിന്റെ ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും. വലിപ്പത്തിന്റെ കാര്യത്തില്‍ നിലവിലെ മോഡലിനെക്കാള്‍ കേമനാണ് അഞ്ചാം തലമുറ സിറ്റി എന്നത് തന്നെയാണ് ഏറ്റവും ആകര്‍ഷകമായ കാര്യം.

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

4,549 mm നീളവും 1,748 mm വീതിയും 1,489 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. അളവുകളുടെ വര്‍ദ്ധനവ് ക്യാബിനുള്ളില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: മോഹന്‍ലാലിന് പിന്നാലെ വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 16 ഇഞ്ച് ഡ്യുവല്‍ കട്ട് അലോയി വീലുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയാണ് പുതിയ പതിപ്പിലെ സവിശേഷതകള്‍.

പുതുതലമുറ ഹോണ്ട സിറ്റിക്കൊപ്പം പഴയ മോഡല്‍ വില്‍ക്കില്ല; പിന്‍വലിച്ചേക്കുമെന്ന് സൂചന

അലക്‌സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാറായിരിക്കും പുതിയ സിറ്റിയെന്ന് കഴിഞ്ഞ ദിവസം ഹോണ്ട സ്ഥിരീകരിക്കുകയും ചെയ്തു. ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്ന് അവകാശപ്പെടുന്ന ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Current Honda City Sedan To Be Discontinued. Read in Malayalam.
Story first published: Saturday, June 20, 2020, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X