Just In
Don't Miss
- News
സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്പെന്ന് റിപ്പോർട്ട്, 3 റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Lifestyle
ലോക വനിതാ ദിനത്തില്‍ അണ്മോഡ ആര്‍ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ
നമുക്കെല്ലാവർക്കും സ്വന്തം വാഹനങ്ങളുമായി ചില അറ്റാച്ചുമെന്റുകൾ ഉണ്ടാവാം. അവ വിട്ടു കളയുന്നത് ചിലരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.

ഏത് സാഹചര്യത്തിലും വാഹനം ഉപേക്ഷിക്കരുതെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഒരാൾ തന്റെ 20 വർഷം പഴക്കമുള്ള മാരുതി സുസുക്കി സെൻ ഒരു കിടക്കയാക്കി മാറ്റിയിരിക്കുകയാണ്.

വളരെ രസകരവും ഉപയോഗപ്രദവുമായ ഒരു നീക്കമായിരുന്നു ഇത്. ഈ മാരുതി കാർ എങ്ങനെ കിടക്കയായി മാറി എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.
MOST READ: ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു

ഇതൊരു 1998 മോഡൽ മാരുതി സുസുക്കി സെൻ ആണ്. കാർ ഡൽഹി-NCR -ൽ ആയതിനാൽ NGT -യുടെ ചട്ടങ്ങൾ കാരണം ഇത് നിയമപരമായി പൊതുവഴികളിൽ ഓടിക്കാൻ കഴിയില്ല.

മറ്റൊരു സംസ്ഥാനത്ത് നിന്ന് ഒരു ഉപഭോക്താവിനെ കണ്ടെത്തുകയും ഇത്തരമൊരു പഴയ വാഹനത്തിന് RTO -യിൽ നിന്ന് ഒരു NOC നേടുകയും ചെയ്യുന്നത് സമയം മെനക്കെടുത്തുന്ന ഒരു ചടങ്ങായതിനാൽ ഉടമയ്ക്ക് കാർ വിൽക്കാൻ കഴിഞ്ഞില്ല.
MOST READ: സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

ഓഡോമീറ്ററിൽ 57,000 കിലോമീറ്റർ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വാഹനം ഹരിയാനയിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു പ്രോജക്റ്റ് സൈറ്റിൽ തൊഴിലാളികൾ, ഉപകരണങ്ങൾ തുടങ്ങിയവ എത്തിക്കാൻ ഉപയോഗിച്ചിരുന്നതാണ്.

ഈ സെൻ ഉടമയുടെ ഫാക്ടറിയിൽ തന്നെ ഒരു കിടക്കയായി പരിവർത്തനം ചെയ്തു. ഇത് ഉടമയുടെ ഇളയ സഹോദരൻ തന്നെയാണ് ഡിസൈൻ ചെയ്തത്.
MOST READ: സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

സെനിൽ നിന്ന് എഞ്ചിൻ പുറത്തെടുത്ത് ഒരു കോളേജ് പ്രോജക്ടിനായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ജനറേറ്ററാക്കി മാറ്റുക എന്നതായിരുന്നു പ്രാഥമിക ആശയം. ഒരു കിടക്കയാക്കി മാറ്റുന്നതിനുള്ള ആശയം പിന്നീടാണ് ഉദിച്ചത് എന്ന് ടീം-ബിഎച്ച്പി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സെന്നിൽ നിന്നും എഞ്ചിൻ, ട്രാൻസ്മിഷൻ, ഇന്ധന ടാങ്ക് എന്നിവ പൂർണ്ണമായും നീക്കം ചെയ്തു. ഈ ഭാഗങ്ങളെല്ലാം ഒരു കസ്റ്റമൈസ്ഡ് ട്രോളി സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്നു. കാറിന്റെ ഷെൽ പിന്നീട് ഒരു കിടക്കയായി മാറ്റി.
MOST READ: ആറ് സീറ്റര്‍ എസ്യുവില് ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

കാറിന്റെ റൂഫ് പില്ലറുകളിൽ നിന്ന് നീക്കംചെയ്തെങ്കിലും ബോഡിയിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഭാരം കാരണം കിടക്ക കുഴിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കാൻ തടി ബോർഡിന് താഴെയായി ഒരു മെറ്റൽ ഫ്രെയിം നൽകിയിരിക്കുന്നു.

ദീർഘായുസ്സുണ്ടാവുന്നതിനും എളുപ്പത്തിൽ തുരുമ്പെടുക്കില്ലെന്നും ഉറപ്പാക്കാനാണ് വാഹനം റീ-പെയിന്റ് ചെയ്തതു. സെന്നിന്റെ അരികുകളുമായി പൊരുത്തപ്പെടുന്ന ഒരു തടി ബോർഡിലാണ് കിടക്ക ക്രമീകരിച്ചിരിക്കുന്നത്.

ആറ് അടി ഉയരമുള്ള മുതിർന്നവർക്ക് കിടക്ക സുഖപ്രദമായ ഇടം നൽകുന്നു. ഡോറുകൾ പ്രവർത്തിക്കുന്ന അവസ്ഥയിലാണ്, കൂടാതെ താഴെയുള്ള വിശാലമായ സ്ഥലത്തേക്ക് ഈ ഡോറുകളിലൂടെ പ്രവേശിക്കാം.

ഇതിന് ധാരാളം സാധനങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും. കൂടുതൽ സംഭരണത്തിന് ഇടം അനുവദിക്കുന്ന സെന്റെ ബൂട്ട്, ബോണറ്റ് ലിഡുകളും പ്രവർത്തിക്കുന്നു.

കാറിന്റെ എഞ്ചിൻ ബേയിൽ ബ്ലൂടൂത്ത് സ്പീക്കർ ഇൻസ്റ്റാൾ ചെയ്യാൻ ഉടമ പദ്ധതിയിടുന്നു, അതോടൊപ്പം ഹെഡ്ലാമ്പുകളും ടെയിൽ ലാമ്പുകളും എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും പ്ലാനുകളുണ്ട്. ഇത് കാർ-ബെഡ് കൂടുതൽ മികച്ചതാക്കും.