Just In
- just now
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 5 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 38 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
Don't Miss
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒമേഗ സെയ്കി; ഡെലിവറി വരും വര്‍ഷം
വാണിജ്യ, പാസഞ്ചര്‍ വിഭാഗങ്ങള്‍ക്കായി മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒമേഗ സെയ്ക്കി. ശ്രേണിയില്‍ സണ്‍ Ri (ചരക്ക് വിഭാഗത്തിനുള്ള ത്രീ വീലര്‍), റൈഡ് (ഇ-റിക്ഷ), സ്ട്രീം (പാസഞ്ചര്‍ ഓട്ടോറിക്ഷ) എന്നിവ ഉള്‍പ്പെടുന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മോഡലുകളുടെ ഡെലിവറി ആരംഭിക്കാനാണ് പദ്ധതി. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയെ വലിയ തോതില്‍ പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ വിപണിക്ക് വലിയ കഴിവുണ്ട്.

പരമ്പരാഗത പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ പകരം പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിലൂടെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുകയും പരിസ്ഥിതിയെ നിലനിര്‍ത്തുന്നതിലൂടെ രാജ്യത്തിന് പലവിധത്തില്‍ ഗുണം ചെയ്യുമെന്ന് ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പ് ചെയര്മാന് ഉദയ് നാരംഗ് പ്രസ്താവനയില്‍ പറഞ്ഞു.

ബിസിനസ്-ടു-ബിസിനസ് (B2B), ബിസിനസ്-ടു-കണ്‍സ്യൂമര്‍ (B2C) വിപണികളെ ലക്ഷ്യമിട്ടാണ് പുതിയ ശ്രേണി വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021 മാര്‍ച്ചില്‍ കമ്പനി മുഴുവന്‍ ചരക്ക്, പാസഞ്ചര്‍ ഇരുചക്ര വാഹനങ്ങളുമായി വരുന്നുണ്ടെന്ന് നാരംഗ് അഭിപ്രായപ്പെട്ടു. ലിഥിയം അയണ്‍ ബാറ്ററികളുമായാണ് മോഡലുകള്‍ വരുന്നതെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
MOST READ: ക്ലാസിക് 350-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വാഹനങ്ങളുടെ ലോഡിംഗ് കപ്പാസിറ്റി 750-960 GVW വരെയാണ്. ''B2B വിപണികളെ ലക്ഷ്യമിടുക, അവസാന മൈല്‍ ഡെലിവറി സംവിധാനം എന്നിവയിലൂടെ, ഏറ്റവും നൂതനവും വിശ്വസനീയവുമായ രീതിയില്‍ ജനങ്ങളെ സേവിക്കുന്നതിനായി കമ്പനി എല്ലാ ദിവസവും വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്'' ഒമേഗ സെയ്ക്കി മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡെബ് മുഖര്‍ജി പറഞ്ഞു.

90 ശതമാനം വസ്തുക്കളും പ്രാദേശികമായി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്പ്പന്ന ശ്രേണി വരുന്നത്. ലിഥിയം അയണ്‍ ബാറ്ററികളുള്ള റഫ്രിജറേറ്റഡ് കണ്ടെയ്നറൈസ്ഡ് ഇലക്ട്രിക് വാഹനങ്ങളില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന് ഒമേഗ സെയ്ക്കി അടുത്ത നാളിലാണ് എയര്‍ കണ്ടീഷനിംഗ് ആന്‍ഡ് റഫ്രിജറേഷനുമായി (TRANS ACNR) പങ്കാളിത്തം പ്രഖ്യാപിച്ചത്.
MOST READ: പുതുതലമുറ ഹോണ്ട HR-V എസ്യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

തുടക്കത്തില്‍, രൂപകല്‍പ്പന, വികസനം, റഫ്രിജറേറ്റഡ് യൂണിറ്റിനായി ഒരു പ്രോട്ടോടൈപ്പ് സാമ്പിള്‍, ഇലക്ട്രിക് ത്രീ-വീലറായ ഇന്‍സുലേറ്റഡ് ബോക്സ് എന്നിവയ്ക്കായി സംയുക്തമായി പ്രവര്‍ത്തിക്കാന്‍ പങ്കാളികള്‍ സമ്മതിച്ചിട്ടുണ്ട്.

കൊവിഡ്-19 മഹാമാരി കാലത്ത് കാര്യക്ഷമവും സൗകര്യപ്രദവുമായ ഡെലിവറി ഉറപ്പാക്കുന്നതിന് മികച്ച അവസാന മൈല്‍ ഡെലിവറി വാഹനങ്ങള്‍ നല്‍കുന്നതിന് ട്രാന്‍സ് ACNR-മായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഒമേഗ വ്യക്തമാക്കിയിരുന്നു.
MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

ഒമേഗ സെയ്കി മൊബിലിറ്റി റേജ്, റേജ് ഇലക്ട്രിക് ത്രീ വീലറുകള്‍ 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള ബഹുമാന്യരായ മൊബിലിറ്റി ഗ്രൂപ്പുകളുമായി കൈകോര്‍ക്കുന്നത് അനുയോജ്യമായ ഉത്പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ധരെ കൊണ്ടുവരുമെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുക്കുമെന്നും ട്രാന്‍സ് ACNR മാനേജിംഗ് ഡയറക്ടര്‍ ശരത്ഗാന് കുമാര്‍ പറഞ്ഞു.