ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം

ഈ അടുത്ത കാലത്തായി ഇന്ത്യയിൽ പെട്രോൾ കാറുകൾക്കാണ് പ്രിയം കൂടുതൽ. പെട്രോളിനും ഡീസലിനും ഇടയിലുള്ള വില വ്യത്യാസവും പെട്രോൾ കാറുകളുടെ ഇന്ധനക്ഷമത മെച്ചപ്പെട്ടതുമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം.

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

രാജ്യത്ത് നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡവും ഡീസൽ കാറുകളുടെ വിപണിക്ക് തിരിച്ചടിയായി. ട്രെൻഡിനനുസരിച്ച് കാർ നിർമാണ കമ്പനികളും പതിയെ പെട്രോൾ കാറുകളിലേക്ക് ചേക്കേറി.

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

ഒരു ഡീസൽ ഹാച്ച്ബാക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അധികം ഓപ്ഷനുകൾ ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് ഡീസൽ എഞ്ചിൻ ഹാച്ച്ബാക്ക് മോഡലുകൾ മാത്രമാണ് എന്നതാണ് ആശ്ചര്യം.

MOST READ: ടിയാഗൊ സോക്കർ എഡിഷൻ അവതരിപ്പിച്ച് ടാറ്റ

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

ടാറ്റ ആൾട്രോസും ഫോർഡ് ഫിഗൊയും ഹ്യുണ്ടായി i10 നിയോസുമാണ് ഈ ശ്രേണിയിൽ ജീവനോടെ നിലനിൽക്കുന്നത്. എന്നിരുന്നാലും അധികം വൈകാതെ ഈ വിഭാഗത്തിലേക്ക് പുതുതലമുറ ഹ്യുണ്ടായി i20 എത്തുമെന്നത് ഡീസൽ വാഹന പ്രേമികൾക്ക് ആശ്വാസമേകും.

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ് ടാറ്റയുടെ പുതിയ ആൾട്രോസ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗാണ് വാഹനം സ്വന്തമാക്കിയത്. മികച്ചൊരു 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് കമ്പനി ആൾട്രോസിനെ ഒരുക്കിയിരിക്കുന്നത്.

MOST READ: ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

ഇത് 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്ന ഡീസൽ ആൽട്രോസ് 25.11 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

ഇന്ത്യൻ വിപണിയിൽ ഇനപ്രീതി നഷ്ടപ്പെട്ടു വരുന്ന മോഡലാണ് ഫോർഡ് ഫിഗൊ എങ്കിലും ഡീസൽ ഹാച്ച്ബാക്ക് തിരയുന്നവർക്ക് ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കും ഇതെന്നതിൽ സംശയശമൊന്നും വേണ്ട. 1.5 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

അമേരിക്കൻ ബ്രാൻഡിന്റെ ഫ്രീസ്റ്റൈലിനും ഇക്കോസ്പോർട്ടിനും കരുത്തേകുന്ന അതേ യൂണിറ്റാണിത്. ഈ എഞ്ചിന് 99 bhp പവറിൽ 215 Nm torque വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഡീസൽ ഫിഗൊ ARAI സാക്ഷ്യപ്പെടുത്തിയ 24.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം

ഹ്യുണ്ടായി i10 നിയോസും ഈ ശ്രേണിയിലെ ജനപ്രിയ മോഡലാണ്. ഹാച്ച്ബാക്കിലെ 1.2 ലിറ്റർ ഡീസൽ യൂണിറ്റ് 73.97 bhp കരുത്തിൽ 190.24 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ARAI സാക്ഷ്യപ്പെടുത്തിയ 26.2 കിലോമീറ്റർ മൈലേജാണ് ഇതിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും രണ്ട് മോഡലുകൾ മാത്രം

ന്നാംതലമുറ ആവർത്തനത്തിലേക്ക് മാറുന്ന i20-യിൽ ഒന്നിലധികം എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾ വാഗ്ദാനം ചെയ്യാനാണ് ഹ്യുണ്ടായി ഒരുങ്ങുന്നത്. 1.5 ലിറ്റർ എഞ്ചിനാണ് ഡീസൽ പതിപ്പിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 99 bhp പവറും 240 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാകും ഇത് വിപണിയിൽ ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
Only Three Diesel Hatchback Currently On Sale In India. Read in Malayalam
Story first published: Monday, September 21, 2020, 19:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X