40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

വിപണിയില്‍ അവതരിപ്പിച്ച നാള്‍ മുതല്‍ വിപണിയില്‍ മാരുതിക്ക് വലിയ വിജയങ്ങള്‍ സമ്മാനിച്ച മോഡലാണ് ഡിസയര്‍. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആദ്യം വാഹനം വിപണിയില്‍ എത്തിയത്.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

എന്നാല്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ വരുന്നതിന്റെ ഭാഗമായി ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതോടെ ഡിസയറിന്റെ പെട്രോള്‍ പതിപ്പ് മാത്രമേ ഇനി വിപണിയില്‍ എത്തുകയുള്ളു.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

കഴിഞ്ഞ ദിവസം ബിഎസ് VI പെട്രോള്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചെങ്കിലും ഇന്നും ആവശ്യക്കാര്‍ ഏറെ ഉണ്ടെന്നതും മറ്റൊരു വസ്തുതയാണ്.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസയറിന്റെ 1,98,904 യൂണിറ്റുകളാണ് 2019 -ല്‍ വിപണിയില്‍ എത്തിയത്. ഇതില്‍ 82,498 യൂണിറ്റുകള്‍ ഡീസല്‍ പതിപ്പുകളാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് 41 ശതമാനം ആളുകളാണ് ഡിസയറിന്റെ ഡീസല്‍ പതിപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

സബ്-4 മീറ്റര്‍ സെഡാന്‍ വിഭാഗത്തില്‍ 55 ശതമാനം വിപണി വിഹിതമാണ് മാരുതി സുസുക്കി ഡിസയറനുള്ളത്. ഇന്നുവരെ 20 ലക്ഷത്തിലധികം ഉപയോക്താക്കളാണ് വാഹനത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച് സബ്-4 മീറ്റര്‍ സെഡാന്‍ കൂടുയാണിത്.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

ഹോണ്ട അമോസ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ടാറ്റ ടിഗോര്‍, ഫോര്‍ഡ് ആസ്പയര്‍, ഹ്യുണ്ടായി എക്‌സെന്റ് എന്നിവരെക്കാള്‍ ഒരുപിടി മുന്നിലാണ് വാഹനത്തിന്റെ വില്‍പ്പന. എന്നാല്‍ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതോടെ വരും വര്‍ഷങ്ങള്‍ വില്‍പ്പനയില്‍ കുറവ് ഉണ്ടാകുമെന്ന സൂചയും കമ്പനി നല്‍കുന്നുണ്ട്.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

2008 -ലായിരുന്നു ആദ്യ വാഹനം കമ്പനി ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചത്. ആദ്യ നാളില്‍ വാഹനം വിപണിയില്‍ എത്തിയിരുന്നത് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ എന്ന പേരിലായിരുന്നു. 2012 ഫെബ്രുവരിയില്‍ രണ്ടാം തലമുറ മോഡലിനെയും, 2017 മെയ് മാസത്തില്‍ മൂന്നാം തലമുറ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

കഴിഞ്ഞ ദിവസം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. എഞ്ചിനൊപ്പം തന്നെ വാഹനത്തില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് എഞ്ചിനാണ് പുതിയ പതിപ്പിന് കരുത്ത് നല്‍കുന്നത്.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

ഈ എഞ്ചിന്‍ 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് (AGS) വാഹനത്തില്‍ ലഭ്യമാണ്. മാനുവല്‍ പതിപ്പില്‍ 23.26 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദത്തിന് 24.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. പുതിയ ഗ്രില്ലും, എയര്‍ഡാമും, ചുറ്റിലും നീളുന്ന ക്രോമിയം സ്ട്രിപ്പ്, പുതിയ ഡിസൈനിലുള്ള ഫോഗ്‌ലാമ്പ്, പൂര്‍ണമായും പുതുക്കി പണിതിരിക്കുന്ന ബമ്പര്‍ എന്നിവയാണ് പുതുമകള്‍.

40 ശതമാനം ആളുകള്‍ക്കും പ്രിയം ഡിസയര്‍ ഡീസല്‍ പതിപ്പിനോട്

ആഢംബരഭാവത്തിനായി വുഡന്‍ ഫിനീഷിങ്ങ് നല്‍കിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിങ്ങിലും ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും വുഡന്‍ ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ്, TFT മിഡ് ഡിസ്പ്ലേ എന്നിവയും അകത്തളത്തിലെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Over 40 Percentage Maruti Dzire Buyers Opted For Diesel Version In 2019. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X