ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അടുത്തിടെയാണ് ടി-റോക്കിനെ അവതരിപ്പിക്കുന്നത്. ഒറ്റ വകഭേദത്തിലെത്തുന്ന വാഹനത്തിന് 19.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ കൂടി കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേക്കും. ടി-റോക്ക് GT എന്നായിരിക്കും ഈ മോഡലിന്റെ പേരെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ആഗോളവിപണിയില്‍ കമ്പനി വില്‍ക്കുന്ന ടി-റോക്ക് R -നെ അടിസ്ഥാനമാക്കിയാകും ഈ പതിപ്പും വിപണിയില്‍ എത്തുക.സ്റ്റാന്‍ഡേര്‍ഡ് ടി-റോക്ക് പ്രാദേശിക നിര്‍മ്മിച്ച് തുടങ്ങിയാല്‍, സ്പോര്‍ട്‌സ് പതിപ്പും വിപണിയില്‍ എത്തിയേക്കും.

MOST READ: ടൊയോട്ട അർബൻ ക്രൂയിസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

രണ്ട എഞ്ചിന്‍ ഓപ്ഷനുകളിലാകും ഈ പതിപ്പ് വിപണിയില്‍ എത്തുക. 206 bhp കരുത്ത് നല്‍കുന്ന 1.8 ലിറ്റര്‍ TSI പെട്രോള്‍, 294 bhp കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകളാകും വാഹനത്തിന്റെ കരുത്ത്.

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

അതേസമയം ഈ പതിപ്പിന് അടിസ്ഥാനമൊരുങ്ങുന്ന ടി-റോക്ക് R ആഗോളവിപണിയില്‍ എത്തുന്നത് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലാണ്. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ പതിപ്പിന്റെ കരുത്ത്.

MOST READ: 20 ദിവസത്തിനുള്ളില്‍ 1,500 വെന്റിലേറ്ററുകളുമായി മാരുതി

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഈ എഞ്ചിന്‍ 296 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ വാഹനത്തിന്.

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത്. ടി-റോക്ക് GT യുടെ ഡിസൈനിലേക്ക് വരുമ്പോള്‍ റെഗുലര്‍ പതിപ്പില്‍ നിന്നും വ്യത്യസങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ടി ലുക്ക് നല്‍കുന്ന ബമ്പര്‍, സ്‌പോര്‍ട്‌സ് പതിപ്പിനെ സൂചിപ്പിക്കുന്ന ബാഡ്ജിങ്, സ്‌പോര്‍ട് ബാഡ്ജിങ്ങോടുകൂടിയ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: വിലയിൽ കാര്യമായ വർധനവില്ല, ബിഎസ്-VI XUV500 എസ്‌യുവിക്ക് വില നിശ്ചയിച്ച് മഹീന്ദ്ര

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടി-റോക്കിനെ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി. അടുത്തിടെ കമ്പനി ഇതു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് ഈ പുതിയ വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

MOST READ: C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

ടി-റോക്കിന്റെ പെര്‍ഫോമെന്‍സ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമായിരിക്കും വാഹനത്തില്‍ വാഗ്ദാനം ചെയ്യുക.

Most Read Articles

Malayalam
English summary
Performance Volkswagen T-Roc GT Planned For India. Read in Malayalam.
Story first published: Tuesday, April 28, 2020, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X