ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

2017-ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നും മികച്ച വില്‍പ്പയുള്ളൊരു മോഡല്‍ കൂടിയാണ് കോമ്പസ്. അടുത്തിടെ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചു.

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അധികം വൈകാതെ ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും, അകത്തളം വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

ഈ വര്‍ഷം തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും നിരത്തിലെത്തിച്ച് വില്‍പ്പന കൊഴുപ്പിക്കാനാണ് ബ്രാന്‍ഡ് പദ്ധതിയിടുന്നത്. അതേസമം പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ വിപണിയില്‍ കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന ബ്രാന്‍ഡ് അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.

MOST READ: കൊറോളയ്ക്ക് ഒരു GR സ്‌പോർട്ട് പതിപ്പ് സമ്മാനിച്ച് ടൊയോട്ട

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

ഈ പതിപ്പിന് അവിടങ്ങളില്‍ ആവശ്യക്കാര്‍ കുറഞ്ഞതായിട്ടിണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍, പല നിര്‍മ്മാതാക്കളും മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളുടെ ഉത്പാദനം നീട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ വിമുഖത കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

ആറ് സ്പീഡ്, അല്ലെങ്കില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമാകും യുഎസ് വിപണികളിലേക്ക് ഇനി കോമ്പസ് എത്തുക. ഈ 2.4 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിന്‍ 180 bhp കരുത്തും 237 Nm torque ഉം സൃഷ്ടിക്കും.

MOST READ: പരുക്കൻ ഭാവത്തിലൊരുങ്ങി ഹോണ്ട ജാസ് ബജ ക്യാമ്പർ

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

ഡീലര്‍മാര്‍ക്ക് അയച്ച ഓര്‍ഡര്‍ ഗൈഡ് അനുസരിച്ച്, മാനുവല്‍ ഗിയര്‍ബോക്സ് സജ്ജീകരിച്ച വേരിയന്റുകളുടെ ആവശ്യകതയില്ലെന്ന് എഫ്സിഎ സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ മൊത്തം കോമ്പസ് വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ താഴെയാണ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ കോമ്പസ് (100 യൂണിറ്റുകള്‍ മാത്രം) വില്‍പ്പന.

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

ഇതിനര്‍ത്ഥം 2021 ജീപ്പ് കോമ്പസിന്റെ എന്‍ട്രി ലെവല്‍ വില 23,775 ഡോളറില്‍ നിന്ന് 25,390 ഡോളറായി ഉയരുമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍, മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

കോമ്പസിന്റെ ഫെയ്‌സലിഫ്റ്റ് പതിപ്പ് അധികം വൈകാതെ പ്രാദേശികമായി വില്‍പ്പനയ്ക്കെത്തും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വാഹനത്തിന്റെ ക്യാബിന്‍ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സെന്റര്‍ കണ്‍സോളിലാണ് പ്രധാന മാറ്റങ്ങള്‍ കാണുന്നത്. പുതിയതും വലുതുമായ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ കാണാന്‍ സാധിക്കും.

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

പുതിയ കോമ്പസില്‍ എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കും. യുകണക്ട് സ്മാര്‍ട്ട്ഫോണ്‍ അപ്ലിക്കേഷനുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, കാലാവസ്ഥാ നിയന്ത്രണം മുന്‍കൂട്ടി ക്രമീകരിക്കല്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സാധിക്കും.

MOST READ: പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

10.1 ഇഞ്ച് വരെ വലുപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കും അതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ മോഡലില്‍ 8.4 ഇഞ്ചാണ്. വലിയ സ്‌ക്രീനിനു പുറമെ, ഗ്ലോസി ബ്ലാക്ക് ഫിനിഷുള്ള കണ്‍ട്രോള്‍ സ്വിച്ചുകള്‍ പുതിയ പതിപ്പില്‍ നല്‍കിയേക്കും. 2017 -ലാണ് നിലവിലെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Due To Poor Demand Jeep Compass Losing Manual Gearbox In US. Read in Malayalam.
Story first published: Saturday, July 25, 2020, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X