718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

പോർഷ 2020 718 സ്‌പൈഡർ, കേമാൻ GT4 എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. ഇവയ്ക്ക് യഥാക്രമം 1.59 കോടി രൂപയും 1.63 കോടി രൂപയുമാണ് എക്സ്-ഷോറൂം വില.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

ഇന്ത്യൻ കാർ വിപണിയിൽ 718 കുടുംബത്തിൽ രണ്ട് പുതിയ കൂട്ടിച്ചേർക്കലുകളാണ് ഇവ. ഹാർഡ്‌ടോപ്പ് 718 കേമാൻ, ബോക്‌സ്‌റ്റർ മോഡലുകൾ എന്നിവ ഇതിലേക്ക് ചേർക്കുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

പുതിയ 718 സ്‌പൈഡർ ഭാരം കുറഞ്ഞ കൺവേർട്ടിബിൾ ടോപ്പ് കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഇത് അതിന്റെ മുൻഗാമികളെ അനുസ്മരിപ്പിക്കുന്ന നാടകീയമായ രൂപഘടന നൽകുന്നു.

MOST READ: ഇസൂസു D-മാക്‌സ് V-ക്രോസിനെതിരെ മത്സരിക്കാന്‍ ഹിലക്‌സ് പിക്ക്-അപ്പുമായി ടൊയോട്ട എത്തിയേക്കും

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

GT4 -ൽ നിന്ന് വ്യത്യസ്തമായി, 718 സ്പൈഡറിന് ഒരു റിയർ സ്‌പോയിലർ ഉണ്ട്. ഇത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ എത്തുമ്പോൾ താനെ ഉയരുന്നു, കൂടാതെ ഫംഗ്ഷണൽ ഡിഫ്യൂസറും വാഹനത്തിന് ലഭിക്കുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

റിയർ ആക്‌സിലിന് മുകളിൽ എയറോഡൈനാമിക് ഡൗൺ ഫോർസ് സൃഷ്ടിക്കുന്ന ബോക്‌സ്‌റ്റർ കുടുംബത്തിലെ ആദ്യത്തെ മോഡൽ കൂടിയാണിത്.

MOST READ: സ്‌കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിൽ സെൽറ്റോസ്, ക്രെറ്റ മോഡലുകൾക്ക് എതിരാളി എത്തുന്നു

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

414 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇരു കാറുകളിലും പ്രവർത്തിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

രണ്ട് കാറുകൾക്കും പോർഷ സ്റ്റെബിലിറ്റി മാനേജ്‌മെന്റും മെക്കാനിക്കൽ റിയർ ഡിഫറൻഷ്യൽ ലോക്കിനൊപ്പം പോർഷ ടോർക്ക് വെക്ടറിംഗും (PTV) ലഭിക്കുന്നു.

MOST READ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

ഇത് രേഖാംശ, ലാറ്ററൽ ഡൈനാമിക്സും കോർണറിംഗ് പെർഫോമെൻസും വർധിപ്പിക്കുന്നു. കേമാൻ GT4 -ന് മണിക്കൂറിൽ 304 കിലോമീറ്റർ പരമാവധി വേഗതയും സ്പൈഡറിന് 301 കിലോമീറ്റർ പരമാവധി വേഗതയും കൈവരിക്കാൻ കഴിയും. ഇരു മോഡലുകൾക്കും 4.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്താൻ സാധിക്കും.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

718 കേമാൻ GT4 -ന്റെ ഉയർന്ന പ്രകടനമുള്ള GT ചാസിയിൽ നിന്ന് ആദ്യമായി 718 സ്പൈഡർ പ്രയോജനം നേടുന്നു. പോർഷ ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ് ഡാമ്പിംഗ് സിസ്റ്റം റൈഡിംഗ് ഉയരം 30 mm കുറയ്ക്കുന്നു.

MOST READ: പ്രോട്ടോടൈപ്പുകൾ റെഡി; ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ റോയൽ എൻഫീൽഡ്

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

ഇത് കാറിന്റെ ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കുകയും അതിന്റെ ലാറ്ററൽ ഡൈനാമിക്സ് സാധ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

ഇത് പ്രധാനമായും റേസ്‌ട്രാക്കിലെ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഒപ്പം രണ്ട് മോഡലുകളുടെയും മൊത്തത്തിലുള്ള ഹാൻഡ്ലിംഗ് സവിശേഷതകളെ ഷാർപ്പാക്കുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

718 സ്‌പൈഡറിലെയും 718 കേമാൻ GT4 ലെയും ഉയർന്ന പ്രകടനമുള്ള ബ്രേക്ക് സിസ്റ്റവും വലിയ അലുമിനിയം മോണോബ്ലോക്ക് ഫിക്‌സഡ്-ക്ലാലിപ്പർ ബ്രേക്കുകളും ട്രാക്ക് ഡ്രൈവിംഗിന് അനുയോജ്യമായ സ്ഥിരമായ ബ്രേക്കിംഗ് നൽകുന്നു. പോർഷ സെറാമിക് കോമ്പോസിറ്റ് ബ്രേക്ക് (PCCB) ഒരു ഓപ്ഷനായി ലഭ്യമാണ്.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

നിലവിലെ 911 കരേര മോഡൽ സീരീസിലെ ടർബോ എഞ്ചിനുകളെ അടിസ്ഥാനമാക്കിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് പവർട്രെയിൻ ഉപയോഗിച്ച് പോർഷ ഇന്ത്യ വിപണിയിൽ വൈകാരികവും ശക്തവുമായ രണ്ട് മോഡലുകൾ വിപണിയിലെത്തിക്കുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

718 കേമാൻ GT4, 718 സ്പൈഡർ എന്നിവ സമാനതകളില്ലാത്ത ഡ്രൈവിംഗ് വിനോദത്തെയും പൂർണ്ണമായ വികാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. പരിധി ഉയർത്താനും റേസിംഗ് പൾസ് ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്പോർട്സ് കാറാണിവ.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷ

ഈ മികച്ച മോഡലുകൾ ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിൽ തങ്ങൾ വളരെ ആവേശത്തിലാണ് എന്ന് പോർഷ സെയിൽസ് ഹെഡ് ആഷിഷ് കൗൾ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Launched 718 Spyder And Cayman GT4 In Indian Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X