718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

ജർമ്മൻ ആഢംബര സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷ 718 മോഡലുകളായ 718 സ്‌പൈഡർ, 718 കേമാൻ GT4 എന്നിവയ്ക്കായി ഓട്ടോമാറ്റിക് വേരിയന്റുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

നിലവിലുള്ള ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനു പുറമേ കമ്പനിയുടെ പരിശോധിച്ചതും പരീക്ഷിച്ചതുമായ ഏഴ് സ്പീഡ് പോർഷ ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി (PDK) രണ്ട് മോഡലുകളും വരും.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

2020 ഓഗസ്റ്റിലാണ് കമ്പനി ഇന്ത്യയിൽ യഥാക്രമം 1.60 കോടി, 1.63 കോടി എക്സ്-ഷോറൂം വിലയ്ക്ക് മോഡലുകൾ പുറത്തിറക്കിയത്. പുതുതായി അവതരിപ്പിച്ച ഓട്ടോമാറ്റിക് ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം അവ ഇന്ത്യയിൽ ഇനിയും സമാരംഭിച്ചിട്ടില്ല.

MOST READ: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

മാനുവൽ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 718 സ്പൈഡറും 718 കേമാൻ GT4 ഉം അര സെക്കൻഡ് വ്യത്യാസത്തിൽ, 3.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും എന്ന് പോർഷ പറയുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

മാനുവൽ പതിപ്പുകളേക്കാൾ 0.4 സെക്കൻഡ് വേഗത്തിൽ 13.4 സെക്കൻഡിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഇരു മോഡലുകളുടേയും ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്.

MOST READ: റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

പോർഷ 718 ശ്രേണിയിൽ 4.0 ലിറ്റർ, ആറ് സിലിണ്ടർ എഞ്ചിൻ, ഡയറക്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (DFI), ഇന്റഗ്രേറ്റഡ് ഡ്രൈ-സംപ് ലൂബ്രിക്കേഷൻ, അഡാപ്റ്റീവ് സിലിണ്ടർ കൺട്രോൾ എന്നിവയുണ്ട്.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

എഞ്ചിൻ അതേ 8000 rpm -ൽ 414 bhp കരുത്ത് നിർമ്മിക്കുന്നത് തുടരുന്നു, മുൻ മോഡലിനേക്കാൾ 35 bhp കൂടുതലാണിത്. 5,000 മുതൽ 6,800 rpm -ൽ 420 Nm വരെ പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.

MOST READ: കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

2020 718 സ്‌പൈഡർ, 718 കേമാൻ GT4 എന്നിവയും പോർഷ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, പോർഷ ടോർക്ക് വെക്ടറിംഗ് (PTV) എന്നിവയുമായി വരുന്നു, ഇത് മെക്കാനിക്കൽ റിയർ ഡിഫറൻഷ്യൽ ലോക്കിനൊപ്പം വരുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

ഇത് ലാറ്ററൽ ഡൈനാമിക്സും കോർണറിംഗ് പെർഫോമെൻസും വർധിപ്പിക്കുന്നു. ദൃശ്യപരമായി, പോർഷയുടെ സിഗ്നേച്ചർ ഡിസൈൻ ഭാഷയും എൽഇഡി ഹെഡ്ലൈറ്റുകളും എൽഇഡി ടൈലൈറ്റുകളും 20 ഇഞ്ച് അലോയി വീലുകളും ഉൾക്കൊള്ളുന്നു.

MOST READ: 2020 S-ക്ലാസ് മേബാക്ക് നവംബറിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

GT4 ന് ഒരു നിശ്ചിത റിയർ വിംഗ് ലഭിക്കുന്നു, അത് മോഡലിന്റെ രൂപത്തെ വർധിപ്പിക്കുക മാത്രമല്ല, മുൻഗാമിയേക്കാൾ 20 ശതമാനം കൂടുതൽ ഡൗൺഫോഴ്സ് ചേർക്കുകയും ചെയ്യുന്നു. 718 സ്‌പൈഡർ, എടുത്തു മാറ്റാവുന്ന പിൻ സ്‌പോയ്‌ലറുമായി വരുന്നു, അത് യാന്ത്രികമായി 120 കിലോമീറ്റർ വേഗതയിൽ ഉയരും.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

718 സ്‌പൈഡർ, 718 കേമാൻ GT4 എന്നിവയുടെ PDK പതിപ്പുകൾ അവയുടെ മെക്കാനിക്കൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യലിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളുമായാണ് വരുന്നത്.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

ട്രാക്ഷൻ, ഓവർറൺ മോഡുകൾ എന്നിവയിൽ ഇത് 30 & 37 ശതമാനം ലോക്കിംഗ് മൂല്യങ്ങൾ കൈവരിക്കുന്നു, ഇത് മാനുവൽ ട്രാൻസ്മിഷനിന്റെ 22 & 27 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചതതായി മാറുന്നു. പോർഷ ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ് ഡാമ്പിംഗ് സിസ്റ്റം മോഡലുകൾക്ക് റൈഡ് ഉയരം 30 mm കുറയ്ക്കുന്നു.

718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

ഇത് കാറിന്റെ ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കുകയും ലാറ്ററൽ ഡൈനാമിക്സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇരു കാറുകളും അലുമിനിയം മോണോബ്ലോക്ക് ഫിക്‌സഡ് ബ്രേക്ക് കാലിപ്പർ ഉപയോഗിച്ചാണ് വരുന്നത്, അതേസമയം സെറാമിക് കോമ്പോസിറ്റ് ബ്രേക്കുകളിലേക്ക് അപ്‌ഗ്രേഡുചെയ്യാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Offers Automatic Transmission For 718 Spyder And Cayman Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X