രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ ബെംഗലൂരുവിൽ എത്തിച്ച് പോർഷ. 2020 ജൂൺ മാസത്തിലാണ് ആഢംബര സ്‌പോർട്‌സ് സലൂണായ പനാമേരയുടെ സ്പെഷ്യൽ '10-ഇയർ എഡിഷൻ' കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

ബ്രാൻഡിന്റെ മുൻനിര മോഡലായ പുതിയ പോർഷ പനാമേര 4 10-ഇയർ എഡിഷന് ഇന്ത്യയിൽ 1.60 കോടി രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി കോസ്മെറ്റിക്, ആക്‌സസറീസ് പരിഷ്ക്കരണങ്ങളാണ് വാഹനത്തിൽ ജർമൻ കമ്പനി പരിചയപ്പെടുത്തുന്നത്.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

പനാമേര 10-ഇയർ എഡിഷന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ ആണ് ഇന്ന് ഞങ്ങൾ ഇവിടെ വിവരിക്കുന്നത്. ആഢംബര സ്‌പോർട്‌സ് സലൂണിന്റെ 10 വർഷത്തെ ഉത്‌പാദനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പോർഷ പനാമേര 4 മോഡലിന്റെ സ്പെഷ്യൽ എഡിഷനെ ഈ വർഷം ആദ്യം അവതരിപ്പിച്ചത്.

MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

2009 ൽ ആഗോള വിപണിയിലെത്തിയ പനാമേര ലോകമെമ്പാടുമുള്ള ഒന്നിലധികം വിപണികളിൽ 2.50 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു എന്നതാണ് ചരിത്രം. ടൂ-ഡോർ സ്പോർട്സ് കാറിന് സമാനമായ പെർഫോമൻസ് കണക്കുകളും ആഢംബരവും സൗകര്യവും സംയോജിപ്പിച്ച് നാല് ഡോറുകളുള്ള നാല് സീറ്റർ സലൂണിനെ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

കൂടാതെ പോർഷ പനാമേരയുടെ 10 ഇയർ എഡിഷനിൽ കൂടുതൽ അധിക ഉപകരണങ്ങളും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് സലൂണിന്റെ സുഖവും പ്രകടനവും വർധിപ്പിക്കുന്നു. അതും അധിക ചെലവുകളൊന്നും തന്നെയില്ലാതെ. ഇത് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വേറിട്ടുനിൽക്കുന്ന എക്‌സ്‌ക്ലൂസീവ് ഡിസൈൻ ഹൈലൈറ്റുകളും ഘടകങ്ങളും ഉൾക്കൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും വലിയ ആഢംബര സെഡാൻ "അസെറ"

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലിംഗും

പോർഷ പനാമേര 10 ഇയർ എഡിഷൻ സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ ഡിസൈനും രൂപഘടനയുമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സ്റ്റാൻഡേർഡ് മോഡലുകളിൽ വാഗ്ദാനം ചെയ്യാത്ത ബാഹ്യ, ഇന്റീരിയറുകളിൽ എക്‌സ്‌ക്ലൂസീവ് ഡിസൈൻ ഘടകങ്ങളും ഹൈലൈറ്റുകളും ആനിവേഴ്സറി പതിപ്പിലുണ്ടെങ്കിലും അതിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗിൽ മാറ്റങ്ങളൊന്നുമില്ല.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

മുൻവശത്തേക്ക് നോക്കിയാൽ സ്റ്റാൻഡേർഡായി പോർഷ ഡൈനാമിക് ലൈറ്റിംഗ് സിസ്റ്റം ഉള്ള ബ്രാൻഡിന്റെ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് 10 ഇയർ എഡിഷനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിൽ 21 ഇഞ്ച് അലോയ് വീലുകൾ സാറ്റിൻ-ഗ്ലോസ് വൈറ്റ് ഗോൾഡ് മെറ്റാലിക് കളർ സ്കീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

രണ്ട് മുൻവാതിലുകളിലും ‘പനാമേര 10' ലോഗോയും കാണാം. അലോയ് വീലുകളുമായി പൊരുത്തപ്പെടുന്ന ഈ ബാഡ്ജിംഗ് വീണ്ടും അതേ വൈറ്റ് ഗോൾഡ് മെറ്റാലിക് നിറമ മുന്നോട്ടുകൊണ്ടുപോകുന്നു. എന്നാൽ ഈ സ്പെഷ്യൽ എഡിഷൻ മോഡലിൽ ബ്ലാക്ക് ഔട്ട് മേൽക്കൂരയുണ്ട്. അതിൽ പനോരമിക് സൺറൂഫ് സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

സ്പോർട്സ് സലൂണിന്റെ പിൻഭാഗത്തേക്ക് നോക്കിയാൽ എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ മാറ്റമില്ലാതെ തുടരുന്നു. മധ്യഭാഗത്ത് 3D ‘പോർഷ' ബാഡ്‌ജിംഗും അതിനു താഴെ പനാമേര 4 ലോഗോയും ഇടംപിടിച്ചിരിക്കുന്നു. പിൻഭാഗത്ത് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും സ്‌പോയ്‌ലറും കാറിന്റെ സ്‌പോർട്ടി സ്വഭാവത്തെ വർധിപ്പിക്കുന്നു.

MOST READ: സ്പോർട്ടി രൂപഭാവത്തിലൊരുങ്ങി ടാറ്റ ആൾട്രോസ്

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയറുകളും ഫീച്ചറുകളും

എക്‌സ്‌ക്ലൂസീവ് ഡിസൈൻ ഹൈലൈറ്റുകളും ഘടകങ്ങളുമാണ് പനാമേര 10 ഇയർ എഡിഷന്റെ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. സലൂണിൽ മെറ്റൽ ഡോർ സിൽസും ‘പനാമേര 10' ലോഗോയും ഉൾക്കൊള്ളുന്നു. ഫ്രണ്ട് പാസഞ്ചർ ട്രിം പാനലിലും ഈ ലോഗോ കാണാം. ഇത് എക്സ്ക്ലൂസീവ് ‘വൈറ്റ് ഗോൾഡ് മെറ്റാലിക് കളറിലാണ് നൽകിയിരിക്കുന്നത്. ഒരേ എക്‌സ്‌ക്ലൂസീവ് നിറത്തിൽ പൂർത്തിയാക്കിയ പിൻ-സ്ട്രൈപ്പും ഡോർ പാനലുകളിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

സ്റ്റാൻഡേർഡായി പോർഷ ക്യാബിനിലുടനീളം പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയോടെയാണ് പനാമേര വാഗ്ദാനം ചെയ്യുന്നത്. 10 ഇയർ എഡിഷനിൽ ഇത് ‘വൈറ്റ് ഗോൾഡ്' സ്റ്റിച്ചിംഗ് നൽകുന്നു. ഇത് സലൂണിന്റെ ഉയർന്ന നിലവാരമുള്ള പ്രതീതി വർധിപ്പിക്കുന്നുണ്ട്.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

പോർഷ പനാമേര 4 മോഡലിലെ മറ്റ് സവിശേഷതകളിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന കംഫർട്ട് സീറ്റുകൾ, ഡിജിറ്റൽ റേഡിയോ, ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, സോഫ്റ്റ്-ക്ലോസ് വാതിലുകൾ എന്നിവ ഉൾപ്പെടുന്നു. വാഹനത്തിലെ മറ്റ് സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ അനലോഗ് റെവ് കൗണ്ടർ ഉള്ള ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്നു.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

രണ്ട് വശത്തും രണ്ട് ഡിജിറ്റൽ ഡിസ്പ്ലേകൾ, 12 ഇഞ്ച് വലിയ റെസല്യൂഷൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി മറ്റ് നിരവധി സവിശേഷതകളും ഉപകരണങ്ങളും സാങ്കേതികവിദ്യയുമുണ്ട്.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

പോർഷ നിരവധി സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയാണ് സലൂൺ സജ്ജീകരിച്ചിരിക്കുന്നത്. പനാമരേ 4 10 ഇയർ എഡിഷനിൽ PASM (പോർഷ ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ്), ലെയ്ൻ ചേഞ്ച് അസിസ്റ്റ്, പാർക്ക് അസിസ്റ്റ്, റിവേഴ്‌സിംഗ് ക്യാമറ, പവർ സ്റ്റിയറിംഗ് പ്ലസ് എന്നിവയ്ക്കൊപ്പം അഡാപ്റ്റീവ് ത്രീ-ചേംബർ എയർ സസ്പെൻഷനും ലഭ്യമാകും.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പോർഷ പനാമേര 4 10 ഇയർ എഡിഷൻ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. 2.9 ലിറ്റർ ബൈ-ടർബോ V6 എഞ്ചിൻ 5200 rpm-ൽ 326 bhp കരുത്തും 1750 rpm-ൽ 450 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബ്രാൻഡിന്റെ PDK ഗിയർബോക്സ് യൂണിറ്റ് വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.

രാജ്യത്തെ ആദ്യത്തെ പനാമേര 4 10 ഇയർ എഡിഷൻ; ഫസ്റ്റ് ലുക്ക് റിവ്യൂ വിശേഷങ്ങൾ

പോർഷ പനാമേര 4 സ്പെഷ്യൽ എഡിഷന് 0-100 കിലോമീറ്റർ വേഗത 5.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 262 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Panamera 4 10-Year Edition First Look Review. Read in Malayalam
Story first published: Monday, October 12, 2020, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X