2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

വേൾഡ് പെർഫോമൻസ് കാർ ഓഫ് ദ ഇയർ 2020 അവാർഡ് പോർഷ ടെയ്‌കാൻ കരസ്ഥമാക്കി. പോർഷ 718, പോർഷ 911 എന്നിവയെ പരാജയപ്പെടുത്തിയാണ് പോർഷ ടെയ്കാൻ ഈ മികച്ച ബഹുമതി നേടിയത്. പെർഫോർമൻസ് കാർ വിഭാഗത്തിൽ ആറാം തവണയാണ് പോർഷ വിജയം നേടുന്നത്.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

‘പെർഫോമൻസ് കാർ ഓഫ് ദി ഇയർ' വിഭാഗത്തിൽ ലോകമെമ്പാടുമുള്ള 13 മത്സരാർത്ഥികളാണ് ഏറ്റുമുട്ടിയത്. ടൊയോട്ട GR സുപ്ര, ബിഎംഡബ്ല്യു i8, പോർഷ 718 കേമാൻ GT4, പോർഷ ടെയ്കാൻ, പോർഷ 911 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

യോഗ്യതാ മാനദണ്ഡമനുസരിച്ച്, പട്ടികയിലെ എല്ലാ മത്സരാർത്ഥികളും പെർഫോമെൻസ് അധിഷ്ടിത മോഡലായിരിക്കണം, പ്രതിവർഷം കുറഞ്ഞത് 2000 യൂണിറ്റെങ്കിലും ഉൽ‌പാദനവും വാഹനത്തിന് ഉണ്ടായിരിക്കണം, കൂടാതെ കുറഞ്ഞത് രണ്ട് ഭൂഖണ്ഡങ്ങളിൽ എങ്കിലും ഇവ വിൽ‌പനയ്‌ക്കെത്തുകയും വേണം.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

പൂർണ്ണ-ഇലക്ട്രിക് പോർഷ ടെയ്‌കാൻ ഒരു യഥാർത്ഥ പോർഷ ആയി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഡ്രൈവറുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന അസാധാരണമായ പ്രകടനം തങ്ങളുടെ ബ്രാൻഡിന് മുഖമുദ്രയാണ്.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

വേൾഡ് കാർ അവാർഡുകളുടെ അന്താരാഷ്ട്ര ജൂറി തങ്ങൾ വിജയികളായി പ്രഖ്യാപിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് പോർഷ എജി എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ ഒലിവർ ബ്ലൂം പറഞ്ഞു.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

ലോകത്തെ 24 രാജ്യങ്ങളിൽ നിന്നുള്ള 86 ജൂറിമാരുടെ ഒരു സംഘമാണ് വിജയിയെ തിരഞ്ഞെടുത്തത്. ഒരു നീണ്ട സ്ക്രീനിംഗ് പ്രക്രിയയ്ക്കും യുഎസ്എയിലെ ലോസ് ഏഞ്ചൽസിലെ ടെസ്റ്റ് ഡ്രൈവുകൾക്കും ശേഷം 2020 മാർച്ച് 3 -ന് മികച്ച മൂന്ന് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചിരുന്നു. പോർഷ കാറുകൾ മുമ്പ് 5 തവണ പ്രകടന വിഭാഗത്തിൽ വിജയിച്ചിട്ടുണ്ട്. 2006, 2012, 2013, 2014, 2017 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

പോർഷ ടെയ്‌കാനെക്കുറിച്ച് പറയുമ്പോൾ, ജർമ്മൻ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് കാറാണിത്. ഹൈ-വോൾട്ടേജ് ലിഥിയം അയൺ ബാറ്ററികളും 800 വോൾട്ട് ചാർജറുമാണ് ടെയ്‌കാനിൽ വരുന്നത്.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

പോർഷ ടെയ്‌കാനിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ്. ഇവയിൽ നിന്ന് 600 bhp കരുത്ത് വാഹനം പുറന്തള്ളുന്നു. പൂർണ്ണ ചാർജിൽ പരമാവധി 500 കിലോമീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

2020 വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ കിരീടം നേടി പോർഷ ടെയ്‌കാൻ

അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയും പോർഷ ടെയ്‌കാനിൽ ഉണ്ട്, ഇത് വെറും 15 മിനിറ്റിനുള്ളിൽ 400 കിലോമീറ്റർ പരിധി സഞ്ചരിക്കാനുള്ള ചാർജ് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Taycan becomes 2020 World Performance Car of the Year. Read in Malayalam.
Story first published: Thursday, April 9, 2020, 21:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X