2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

ഹൈ പെർഫോമെൻസ് സൂപ്പർ കാർ നിർമാതാക്കളായ പോർഷ തങ്ങളുടെ പുതിയ 2021 പനാമേര മോഡലിനെ ഹൈബ്രിഡ് എഞ്ചിനുമായി ഉടൻ വിപണിയിൽ എത്തിക്കും. ഓഗസ്റ്റ് 26 ന് അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ഹൈബ്രിഡ് സ്പോർട്സ് കാറിന്റെ വീഡിയോ ടീസർ പുറത്തിക്കിയിരിക്കുകയാണ് കമ്പനി.

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

ഹെഡ്‌ലൈറ്റുകളും ഡി‌ആർ‌എല്ലുകളോടും കൂടിയ പുതിയ പനാമേരയുടെ രൂപഘടനയാണ് ടീസറിലൂടെ പോർഷ വിശദീകരിക്കുന്നത്. മുമ്പ് പരീക്ഷണയോട്ടങ്ങൾക്ക് വിധേയമായ പ്രോട്ടോടൈപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിന്റെ രൂപം അല്പം മാറിയേക്കാം.

ഏറ്റവും പുതിയ പോർഷ 911-ന്റെ ശൈലിയിലുള്ള സ്റ്റിയറിംഗ് വീൽ പുതിയ പനാമേരയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ജർമൻ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

MOST READ: 2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ വോള്‍വോ

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

എന്നിരുന്നാലും പുതിയ പനാമേര അടുത്തിടെ നർബർബർഗിംഗ് സർക്യൂട്ടിലെ ഏറ്റവും വേഗതയേറിയ എക്സിക്യൂട്ടീവ് ആഢംബര കാറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

ജർമൻ ട്രാക്കിന്റെ 20,832 കിലോമീറ്റർ വെറും 7 മിനിറ്റ് 29 സെക്കൻഡിലും മറികടക്കാൻ പോർഷ പനാമേര ഹൈബ്രിഡ് സാധിച്ചു. കാറിന്റെ എഞ്ചിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

MOST READ: വിപണിയിൽ എത്തും മുമ്പ് ഇ-മോഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

എന്നിരുന്നാലും പോർഷ പനാമേര ടർബോ ഹൈബ്രിഡ് പതിപ്പിന് 535 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പനാമേര ടർബോ S 4.0 ലിറ്റർ, ഇരട്ട-ടർബോ V8 ആവർത്തനം 616 bhp പവറും 832 Nm torque ഉം നൽകും.

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

സവിഷേതകളുടെ കാര്യത്തിൽ 2021 പനാമേര പോർഷ കമ്മ്യൂണിക്കേഷൻ മാനേജ്മെന്റ് (PCM), പോർഷ ആക്റ്റീവ് മാനേജുമെന്റ് സിസ്റ്റം (PASM) തുടങ്ങിയ എല്ലാ പുതിയ ഘടകങ്ങളും അവതരിപ്പിക്കും.

MOST READ: പ്രാദേശികവത്ക്കരണത്തിലൂടെ വിപണി പിടിക്കാൻ സ്കോഡ, ഒരുങ്ങുന്നത് രണ്ട് മോഡലുകൾ

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

ജർമൻ സ്പോർട്സ് കാർ നിർമാതാക്കൾ അടുത്തിടെ 2020 718 സ്‌പൈഡർ, കേമാൻ GT4 എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇവയ്ക്ക് യഥാക്രമം 1.59 കോടി രൂപയും 1.63 കോടി രൂപയുമാണ് ആഭ്യന്തര വിപണിയിൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

ഇന്ത്യയിലെ പോർഷ 718 കുടുംബത്തിലേക്കുള്ള രണ്ട് പുതിയ കൂട്ടിച്ചേർക്കലുകളാണ് സ്‌പൈഡറും കേമാൻ GT4 ഉം. ഹാർഡ്‌ടോപ്പ് 718 കേമാൻ, ബോക്‌സ്‌റ്റർ മോഡലുകൾ എന്നിവ ഇതിലേക്ക് ചേർക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Teased 2021 Panamera Hybrid Sports Car. Read in Malayalam
Story first published: Thursday, August 20, 2020, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X