Just In
- 7 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മക്കാൻ എസ്‌യുവിയുടെ കരുത്തുറ്റ് GTS, ടർബോ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി പോർഷ
2019 ജൂലൈയിലാണ് പോർഷ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മക്കാൻ എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവന്നത്. സ്റ്റാൻഡേർഡ്, S വേരിയന്റുകളിൽ മാത്രമാണ് വാഹനം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്.

യഥാക്രമം 69.98 ലക്ഷം, 83.95 ലക്ഷം രൂപയുമായിരുന്നു ഇവയുടെ എക്സ് ഷോറൂം വില. ഇപ്പോൾ ഇന്ത്യയിൽ മക്കാന്റെ സ്പൈസിയർ GTS, ടർബോ വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കൾ. ഈ രണ്ട് വകഭേദങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിലും കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

GTS വേരിയനറ് 2019 ഡിസംബറിലാണ് ആഗോളതലത്തിൽ അവതരിപ്പിച്ചത്, ടർബോ വേരിയൻറ് 2019 ഓഗസ്റ്റിൽ നേരത്തെ തന്നെ എത്തിയിരുന്നു.
MOST READ: കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപുലികരിക്കാനൊരുങ്ങി

GTS ഒരു മിഡിൽ ഓർഡർ മക്കനാണ്, അതേസമയം ടർബോ മക്കാൻ ലൈനപ്പിന്റെ ഏറ്റവും ഉയർന്ന മോഡലാണ്. ഈ രണ്ട് മക്കാൻ വകഭേദങ്ങൾക്ക് അവയുടെ സ്റ്റാൻഡേർഡ്, S പതിപ്പുകളേക്കാൾ കൂടുതലായി എന്തെല്ലാമുണ്ട് എന്ന് പരിശോദിക്കാം:

7 സ്പീഡ് PDK ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ 2.9 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 380 bhp കരുത്തും 520 Nm torque ഉം ഈ മിഡ്-സ്‌പെക്ക് മക്കാൻ വികസിപ്പിക്കുന്നു.
MOST READ: E-പേസ് എസ്‌യുവിയെ പരിഷ്ക്കരിച്ച് ജാഗ്വർ; 2021 മോഡലിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു

4.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വാഹനത്തിന് കൈവരിക്കാനാകും, സ്‌പോർട്ട് ക്രോണോ പാക്കേജിനൊപ്പം ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 261 കിലോമീറ്ററാണ്.

അഡാപ്റ്റീവ് എയർ സസ്പെൻഷൻ, പോർഷ ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ് (PASM) ഡാമ്പിംഗ് കൺട്രോൾ സിസ്റ്റം, കൂടാതെ ലോവർ-സ്പെക്ക് മക്കാൻ വേരിയന്റുകളേക്കാൾ 15 mm താഴ്ന്ന ഒരു ചാസി എന്നിവയുമുണ്ട്.
MOST READ: പരിമിതമായ മിനി സൈഡ്‌വോക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ

പ്രകടനം മാറ്റിനിർത്തിയാൽ, ഫ്രണ്ട് ഗ്രില്ലിലെ കറുത്ത ആക്‌സന്റുകൾ, റിയർ ഡിഫ്യൂസർ, എക്‌സ്‌ഹോസ്റ്റുകൾ, 20 ഇഞ്ച് സ്‌പൈഡർ ഡിസൈൻ വീലുകൾ എന്നിവ പോലുള്ള ഡിസൈൻ മെച്ചപ്പെടുത്തലുകളുമുണ്ട്.

അൽകന്റാര ഇന്റീരിയർ ട്രിംസ്, ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ട്രാഫിക് ജാം അസിസ്റ്റ്, പാർക്ക് അസിസ്റ്റ്, സറൗണ്ട് വ്യൂ ഉള്ള റിയർ ക്യാമറ എന്നിവ ഉൾപ്പെടുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഹീറ്റഡ് വിൻഡ്‌സ്ക്രീനും ഒരു ഓപ്ഷനായി ലഭിക്കും.
MOST READ: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ 48 ശതമാനം വളർച്ച; നേട്ടം കൊയ്‌ത് മാരുതി സ്വിഫ്റ്റ്

മക്കാൻ ടർബോയ്ക്ക് 434 bhp കരുത്തും 550 Nm torque ഉം പുറപ്പെടുവിക്കുന്ന 2.9 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിൻ ലഭക്കുന്നു. പ്രസിദ്ധമായ 7-സ്പീഡ് PDK ഗിയർബോക്സുമായി ജോടിയാക്കിയ എസ്‌യുവിക്ക് 100 കിലോമീറ്റർ വേഗത 4.3 സെക്കൻഡിലും ഓപ്‌ഷണൽ സ്‌പോർട്ട് ക്രോണോ പാക്കേജിനൊപ്പം 4.1 സെക്കൻഡിലും കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 268 കിലോമീറ്ററാണ് ടർബോയുടെ ഏറ്റവും ഉയർന്ന വേഗത.

താഴ്ന്ന മക്കാൻ മോലുകളിൽ നിന്നുള്ള മറ്റ് വ്യത്യാസങ്ങളിൽ മൂന്ന് വലിയ എയർ ഇന്റേക്കുകൾ ഉണ്ട്, അവയ്ക്ക് മുകളിൽ എൽഇഡി ഫോഗ് ലൈറ്റുകൾ, സൈഡ് സ്കേർട്ടുകൾ, വ്യത്യസ്ത എക്സ്റ്റീരിയർ മിററുകൾ എന്നിവ വരുന്നു.

അകത്ത്, അൽകന്റാര റൂഫ് ലൈനർ, 18-വേ അഡാപ്റ്റീവ് സ്‌പോർട്ട് സീറ്റുകൾ, ബോസ് 14-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയ്‌ക്കൊപ്പം മറ്റ് മക്കാൻ വേരിയന്റുകളിൽ നിന്നുള്ള എല്ലാ സവിശേഷതകളും ഇവയ്ക്ക് ലഭിക്കും.

GTS അല്ലെങ്കിൽ ടർബോ വേരിയന്റുകൾ എപ്പോൾ ഇന്ത്യ-സ്പെക്ക് മക്കാന്റെ ലൈനപ്പിൽ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല, പക്ഷേ ഇത് ഈ വർഷാവസാനം വരാനിടയുണ്ട്. പോർഷ മക്കാൻ നിലവിൽ ജാഗ്വാർ F-പേസിനോടും വരാനിരിക്കുന്ന മെർസിഡീസ്-AMG GLC 43 കൂപ്പെയോടും മത്സരിക്കും.