കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

ആഢംബര വാഹനങ്ങളുടെ മുഖമാവാൻ പോകുന്ന പുതിയ കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കൊറിയൻ നിർമാതാക്കളായ കിയ മോട്ടോർസ്.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്‌ത കാർണിവലിനെ കമ്പനി ഔദ്യോഗികമായി ഓട്ടോ എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പിൽ പുറത്തിറക്കിയിരുന്നു. ഇപ്പോൾ, താങ്ങാനാവുന്ന പ്രീമിയം എംപിവിയുടെ ഡെലിവറികൾ കിയ രാജ്യത്തുടനീളം ആരംഭിച്ചു.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

കാർണിവൽ എം‌പിവിയോടുള്ള പ്രാരംഭ പ്രതികരണം മികച്ചതായിരുന്നു. കൂടാതെ കിയയുടെ ബാംഗ്ലൂരിലെ പിപിഎസ് ഡീലർഷിപ്പ് ആദ്യ ദിവസം പത്ത് കാർണിവൽ മോഡലുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

ബി‌എസ്-VI കംപ്ലയിന്റ് 2.2 ലിറ്റർ സി‌ആർ‌ഡി എഞ്ചിനാണ് കാർണിവലിന് കരുത്തേകുന്നത്. ഇത് 202 bhp പവറും 440 Nm torque ഉം ആണ് പുറത്തെടുക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ എട്ട് സ്പീഡ് മാനുവൽ മാത്രമാകും തെരഞ്ഞെടുക്കാൻ സാധിക്കുക.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

24.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് വിപണിയിൽ എത്തുന്ന കിയ ഫെബ്രുവരി അഞ്ചിനാണ് രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചത്. 7, 8, 9 സീറ്റർ ഓപ്ഷനുകളുടെ ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് കിയയുടെ പ്രീമിയം എംപിവി ആഭ്യന്തര വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

കാർണിവലിന് പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് പതിപ്പുകൾ ഉണ്ടാകും. കാർണിവലിന്റെ ഏഴ് സീറ്റർ പതിപ്പ് മധ്യനിരയിൽ സ്റ്റാൻഡേർഡ് ക്യാപ്റ്റൻ സീറ്റുകളുമായി വിപണിയിൽ ഇടംപിടിക്കുന്നു. അതോടൊപ്പം വ്യക്തിഗത ലെഗ് റെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്ന ലക്ഷ്വറി VIP ഓപ്ഷണൽ സീറ്റുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

കംഫർട്ട് സവിശേഷതകളുടെ പട്ടിക താരതമ്യേന വലുതാണെന്നത് ആകർഷകമാണ്. പ്രത്യേകിച്ചും ലിമോസിൻ വകഭേദത്തിന്. ഇതിന് 33.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

നാപ്പ ലെതർ അപ്ഹോൾസ്റ്ററി, വയർലെസ് ഫോൺ ചാർജിംഗ്, ഡ്യുവൽ-പാൻ സൺറൂഫ്, ഹർമാൻ കാർഡനിൽ നിന്നുള്ള സൗണ്ട് സിസ്റ്റം, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ യാത്രക്കാർക്ക് 2 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വൺ-ടച്ച് പവർ സ്ലൈഡിംഗ് ഡോർ, കിയയുടെ യുവിഒ കണക്റ്റിവിറ്റി സ്യൂട്ട് എന്നിവയെല്ലാം ഈ പതിപ്പിൽ ലഭ്യമാകുന്നു.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഐസോഫിക്‌സ് ചൈൽഡ്-സീറ്റ് മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ക്യാമറ എന്നിവ പ്രീമിയം എംപിവിയിലെ സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

ആന്ധ്ര പ്രദേശിലെ കിയ പ്ലാന്റിൽ പ്രാദേശികമായാണ് കാർണിവലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് വാഹനത്തിന്റെ കയറ്റുമതിയും കമ്പനി ആസൂത്രണം ചെയ്തേക്കാം. പുതിയ ആഢംബര എംപിവി വിപണിയിൽ എത്തുന്നതിനു മുന്നോടിയായി 3,500 ലധികം ബുക്കിംഗുകളാണ് കിയയ്ക്ക് ലഭിച്ചത്. എന്നാൽ ബുക്കിംഗ് നമ്പറുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

കാർണിവൽ എംപിവിയുടെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ്

വിദേശ വിപണികളിൽ നിരവധി എതിരാളികളുമായി അങ്കം കുറിച്ച ഈ പ്രീമിയം വാഹനം ഇന്ത്യയില്‍ മത്സരിക്കുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായിട്ടായിരിക്കും. എന്നാൽ വിലയുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ക്രിസ്റ്റയെക്കാള്‍ ഉയരത്തിലായിരിക്കും കാര്‍ണിവല്‍.

Most Read Articles

Malayalam
English summary
Kia Carnival deliveries start. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X