പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

ബംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ പ്രവാഗ് ഡൈനാമിക്സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ എക്സ്റ്റിൻഷൻ Mk1 മോഡലിനെ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും.

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

എക്സ്റ്റിൻഷൻ Mk1 എന്ന പുതിയ ഇലക്ട്രിക് കാറിന്റെ വിശദാംശങ്ങൾ ഈ വർഷം ആദ്യത്തോടെ പ്രവാഗ് വെളിപ്പെടുത്തിയിരുന്നു. മറ്റ് വാഹന നിർമാണ കമ്പനിയെ പോലെ പ്രവാഗ് ഡൈനാമിക്സ് ഏതെങ്കിലും ഡീലർഷിപ്പോ ഷോറൂമോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ല.

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

പകരം മെട്രോ നഗരങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള സർവീസ് സ്റ്റേഷനുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും എക്സ്റ്റൻഷൻ Mk1 ഇലക്ട്രിക് സെഡാൻ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. ചുരുക്കി പറഞ്ഞാൽ തങ്ങളുടെ കാറുകൾ വിൽക്കാൻ അംഗീകൃത ഷോറൂമുകളൊന്നും പ്രവാഗ് ആരംഭിക്കില്ലെന്ന് ചുരുക്കം.

MOST READ: സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

എക്സ്റ്റൻഷൻ Mk1 ഒരു സബ്സ്ക്രിപ്ഷൻ അല്ലെങ്കിൽ ഒരു ലീസിംഗ് അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്. കൂപ്പെ പോലുള്ള രൂപകൽപ്പനയും ശൂന്യമായ മുൻവശവും ഉപയോഗിച്ച് ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനായിരിക്കും പരിചയപ്പെടുത്തുക.

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

അതിൽ ചെറിയ ഫ്രണ്ട് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഉപയോഗിച്ച് മനോഹരമാക്കും. സൈഡ് പ്രൊഫൈലിൽ 17 ഇഞ്ച് അലോയ് വീലുകളാകും ഇടംപിടിക്കുക. ചരിഞ്ഞ മേൽക്കൂരയും എൽഇഡി ടെയിൽ ലാമ്പ് യൂണിറ്റും ഉപയോഗിച്ച് പിൻഭാഗം സ്പോർട്ടി ആയി കാണപ്പെടും.

MOST READ: വിന്റര്‍ ക്യാമ്പുമായി റെനോ; കൈ നിറയെ ഓഫറുകളും

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

അകത്തളത്തിൽ 180 ഡിഗ്രി ചരിക്കാവുന്ന പിൻ സീറ്റ്, വേർപെടുത്താവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, എയർ പ്യൂരിഫയർ, രണ്ടാം നിര സീറ്റുകൾ വേർതിരിക്കുന്ന ഒരു ഗ്ലാസ് പാർട്ടീഷൻ തുടങ്ങിയ ഇന്റീരിയർ ഹൈലൈറ്റുകൾ ഉണ്ടാകുമെന്ന് പ്രവാഗ് പറയുന്നു.

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

96 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്കാണ് പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഇവിയുടെ ഹൃദയം. ഇത് 200 bhp കരുത്തോളം ഉത്പാദിപ്പാക്കാൻ ശേഷിയുണ്ടായിരിക്കും. മണിക്കൂറിൽ 196 കിലോമീറ്റർ വേഗതയും 504 കിലോമീറ്റർ വരെ മൈലേജും ഇലക്ട്രിക് കൂപ്പെ വാഗ്ദാനം ചെയ്യും.

MOST READ: പാക് വിപണിയിൽ സജീവമാകാനൊരുങ്ങി എംജി മോട്ടോർ

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനുള്ള ഫാസ്റ്റ് ചാർജ് ഓപ്ഷനും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും. ലെവൽ വൺ ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം, എട്ട് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സജ്ജീകരണം എന്നിവയും മോഡലിൽ ഒരുക്കിയിട്ടുണ്ട്.

പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും

ഡൽഹിയിലും ബംഗളൂരുവിലും വിൽപ്പനയാരംഭിച്ച് മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് എക്സ്റ്റിൻഷൻ Mk1 ഇലക്ട്രിക്കിന്റെ വിൽപ്പന പിന്നീട് വ്യാപിപ്പിക്കനാണ് പ്രവാഗ് ഡൈനാമിക്സിന്റെ പദ്ധതി.

Most Read Articles

Malayalam
English summary
Pravaig Extinction MK1 Electric To Launch On December Fourth. Read in Malayalam
Story first published: Tuesday, November 24, 2020, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X