Just In
- 14 min ago
അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം
- 55 min ago
തിളക്കം മങ്ങി; മഹീന്ദ്ര മറാസോയുടെ വിൽപ്പനയിൽ 88 ശതമാനം ഇടിവ്
- 1 hr ago
കെടിഎം 790 അധിഷ്ഠിത 800MT അവതരിപ്പിച്ച് സിഎഫ് മോട്ടോ
- 13 hrs ago
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സോണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
Don't Miss
- News
കേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കട
- Finance
മൂന്നാം പാദത്തിലും കുതിപ്പ് തുടര്‍ന്ന് റിലയന്‍സ്; അറ്റാദായം 13,101 കോടി രൂപ
- Sports
റിഷഭ് പന്തുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? സീനിയര്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ തുറന്ന് പറയുന്നു
- Movies
ചക്കപ്പഴത്തിലെ അമ്മവേഷം സ്വീകരിച്ചത് ആശങ്കയോടെയെന്ന് ശ്രുതി, അര്‍ജുന്റെ ആ വിളി അനിയനും തുടങ്ങി
- Lifestyle
ശനിയുടെ നക്ഷത്രമാറ്റം; ഈ 4 രാശിക്കാര്‍ക്ക് മഹാഭാഗ്യം
- Travel
സമ്പന്നമായ ഇന്നലകളെ കാണാം..ചരിത്രമറിയാം... കേരളത്തിലെ പ്രധാനപ്പെട്ട ചരിത്ര ഇടങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഡിസംബർ നാലിന് അരങ്ങേറ്റം കുറിക്കും
ബംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനിയായ പ്രവാഗ് ഡൈനാമിക്സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ എക്സ്റ്റിൻഷൻ Mk1 മോഡലിനെ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും.

എക്സ്റ്റിൻഷൻ Mk1 എന്ന പുതിയ ഇലക്ട്രിക് കാറിന്റെ വിശദാംശങ്ങൾ ഈ വർഷം ആദ്യത്തോടെ പ്രവാഗ് വെളിപ്പെടുത്തിയിരുന്നു. മറ്റ് വാഹന നിർമാണ കമ്പനിയെ പോലെ പ്രവാഗ് ഡൈനാമിക്സ് ഏതെങ്കിലും ഡീലർഷിപ്പോ ഷോറൂമോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ല.

പകരം മെട്രോ നഗരങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള സർവീസ് സ്റ്റേഷനുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും എക്സ്റ്റൻഷൻ Mk1 ഇലക്ട്രിക് സെഡാൻ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. ചുരുക്കി പറഞ്ഞാൽ തങ്ങളുടെ കാറുകൾ വിൽക്കാൻ അംഗീകൃത ഷോറൂമുകളൊന്നും പ്രവാഗ് ആരംഭിക്കില്ലെന്ന് ചുരുക്കം.
MOST READ: സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

എക്സ്റ്റൻഷൻ Mk1 ഒരു സബ്സ്ക്രിപ്ഷൻ അല്ലെങ്കിൽ ഒരു ലീസിംഗ് അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്. കൂപ്പെ പോലുള്ള രൂപകൽപ്പനയും ശൂന്യമായ മുൻവശവും ഉപയോഗിച്ച് ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനായിരിക്കും പരിചയപ്പെടുത്തുക.

അതിൽ ചെറിയ ഫ്രണ്ട് ഗ്രിൽ, പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഉപയോഗിച്ച് മനോഹരമാക്കും. സൈഡ് പ്രൊഫൈലിൽ 17 ഇഞ്ച് അലോയ് വീലുകളാകും ഇടംപിടിക്കുക. ചരിഞ്ഞ മേൽക്കൂരയും എൽഇഡി ടെയിൽ ലാമ്പ് യൂണിറ്റും ഉപയോഗിച്ച് പിൻഭാഗം സ്പോർട്ടി ആയി കാണപ്പെടും.
MOST READ: വിന്റര്‍ ക്യാമ്പുമായി റെനോ; കൈ നിറയെ ഓഫറുകളും

അകത്തളത്തിൽ 180 ഡിഗ്രി ചരിക്കാവുന്ന പിൻ സീറ്റ്, വേർപെടുത്താവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, എയർ പ്യൂരിഫയർ, രണ്ടാം നിര സീറ്റുകൾ വേർതിരിക്കുന്ന ഒരു ഗ്ലാസ് പാർട്ടീഷൻ തുടങ്ങിയ ഇന്റീരിയർ ഹൈലൈറ്റുകൾ ഉണ്ടാകുമെന്ന് പ്രവാഗ് പറയുന്നു.

96 കിലോവാട്ട്സ് ലി-അയൺ ബാറ്ററി പായ്ക്കാണ് പ്രവാഗ് എക്സ്റ്റിൻഷൻ Mk1 ഇവിയുടെ ഹൃദയം. ഇത് 200 bhp കരുത്തോളം ഉത്പാദിപ്പാക്കാൻ ശേഷിയുണ്ടായിരിക്കും. മണിക്കൂറിൽ 196 കിലോമീറ്റർ വേഗതയും 504 കിലോമീറ്റർ വരെ മൈലേജും ഇലക്ട്രിക് കൂപ്പെ വാഗ്ദാനം ചെയ്യും.
MOST READ: പാക് വിപണിയിൽ സജീവമാകാനൊരുങ്ങി എംജി മോട്ടോർ

30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനുള്ള ഫാസ്റ്റ് ചാർജ് ഓപ്ഷനും വാഹനത്തിന്റെ പ്രത്യേകതയായിരിക്കും. ലെവൽ വൺ ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം, എട്ട് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സജ്ജീകരണം എന്നിവയും മോഡലിൽ ഒരുക്കിയിട്ടുണ്ട്.

ഡൽഹിയിലും ബംഗളൂരുവിലും വിൽപ്പനയാരംഭിച്ച് മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് എക്സ്റ്റിൻഷൻ Mk1 ഇലക്ട്രിക്കിന്റെ വിൽപ്പന പിന്നീട് വ്യാപിപ്പിക്കനാണ് പ്രവാഗ് ഡൈനാമിക്സിന്റെ പദ്ധതി.