പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായി എലൈറ്റ് i20 മോഡലും സ്ഥിരമായി മികച്ച വിൽപ്പന കൈവരിക്കുന്നതിനാൽ അടുത്ത കാലത്തായി വളരെ പ്രചാരമുള്ള വിഭാഗമായി വിപണിയിൽ നിലകൊള്ളുന്ന ഇടങ്ങളിലൊന്നാണ് B2 ഹാച്ച്ബാക്ക് ശ്രേണി.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന്റെ പ്രാധാന്യം മനസിലാക്കിയ ടാറ്റ മോട്ടോർസും ആൾട്രോസുമായി ഈ വർഷം തുടക്കത്തിൽ എത്തിയതോടെ മികച്ച വിൽപ്പന കണക്കുകൾ സ്വന്തം പേരിൽ കുറിച്ചു. എങ്കിലും 2020 സെപ്റ്റംബറിൽ മാരുതി സുസുക്കി ബലേനോ 19,433 യൂണിറ്റുകളുമായി വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് തുടർന്നു.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

2019 ൽ ഇതേ കാലയളവിൽ ഇത് 11,420 യൂണിറ്റായിരുന്നു. വെറും 8,000 യൂണിറ്റുകൾ കൂടി വിറ്റുകൊണ്ട് ഹാർടെക് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ബലേനോ 70 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചർ കാറാണിത്.

MOST READ: ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ 9,852 യൂണിറ്റുമായി ഹ്യുണ്ടായി എലൈറ്റ് i20 രണ്ടാം സ്ഥാനത്തെത്തി. 2019 ൽ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 10,141 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കുറവാണെങ്കിലും കൊറിയൻ ഹാച്ചിന് വരും മാസങ്ങളിൽ ഒരു തലമുറ മാറ്റം ലഭിക്കുന്നതോടെ വിൽപ്പന കൂടുതൽ മികച്ചതാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

മൂന്നാം തലമുറ എലൈറ്റ് i20 ശ്രേണിയിലെ ബലേനോയുടെ ആധിപത്യം അട്ടിമറിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. 2020 സെപ്റ്റംബറിൽ 5,952 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ ആൾട്രോസും വിഭാഗത്തിൽ കരുത്തുകാട്ടി. വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത് എന്നതും ഒരു നേട്ടമാണ്.

MOST READ: വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

4,951 യൂണിറ്റുകൾ രേഖപ്പെടുത്തിയ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാ, വിൽപ്പനയിൽ ടാറ്റയ്ക്ക് 20 ശതമാനം വളർച്ച നേടാനും സാധിച്ചിട്ടുണ്ട്. കൂടാതെ ഉത്സവ സീസണിനോട് അനുബന്ധിച്ച് ആൾട്രോസിന്റെ ടർബോ-പെട്രോൾ മോഡലും വിപണിയിൽ ഇടംപിടിക്കും.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

4,951 യൂണിറ്റുകൾ രേഖപ്പെടുത്തിയ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ ടാറ്റയ്ക്ക് 20 ശതമാനം വളർച്ച നേടാനും സാധിച്ചിട്ടുണ്ട്. കൂടാതെ ഉത്സവ സീസണിനോട് അനുബന്ധിച്ച് ആൾട്രോസിന്റെ ടർബോ-പെട്രോൾ മോഡലും വിപണിയിൽ ഇടംപിടിക്കും.

MOST READ: പരീക്ഷണയോട്ടത്തിന് ഇറങ്ങി പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് കോമ്പസ് എസ്‌യുവി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

2020 സെപ്റ്റംബറിൽ പോളോയുടെ 1,585 യൂണിറ്റുകൾ ഫോക്‌സ്‌വാഗണ്‍ വിറ്റഴിച്ചു. ഫോർഡ് ഫ്രീസ്റ്റൈൽ 761 യൂണിറ്റുകൾ നേടിയപ്പോൾ ബി‌എസ്‌-VI നിലവാരത്തിലുള്ള എഞ്ചിനും കോസ്മെറ്റിക് പരിഷ്ക്കരണവും ലഭിച്ച ജാസ് ഹാച്ച്ബാക്കിന് വെറും 748 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിറ്റഴിക്കാൻ സാധിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

കൊവിഡ്-19 വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് വാഹന വിപണിയിപ്പോൾ. തുടർച്ചയായി നാലാം മാസവും എല്ലാ ബ്രാൻഡുകളും വിൽപ്പനയിൽ മികച്ച വളർച്ചയും കൊവരിക്കുന്നുണ്ട്. വരുന്ന ഉത്സവ നാളുകളില്‍ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കൾ.

Most Read Articles

Malayalam
English summary
Premium Hatch September 2020 Sales Report Maruti Baleno Leading The Segment. Read in Malayalam
Story first published: Sunday, October 4, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X