Just In
- 6 min ago
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- 30 min ago
16,000 രൂപ വരെ ഓഫർ, എക്സ്പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ
- 1 hr ago
ആര്‍ട്ടിയോണും ഇന്ത്യയിലേക്ക്; പദ്ധതികള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
- 2 hrs ago
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ
Don't Miss
- Sports
IND vs ENG: ഷൂ ശരിയെങ്കില്‍ വരണ്ട പിച്ചിലും കസറാം! നിര്‍ണായക ഉപദേശവുമായി അസ്ഹര്‍
- Movies
വീണ്ടും ശാലിനിയുടെയും അജിത്തിന്റെയും പ്രണയനിമിഷങ്ങള്‍; ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചുള്ള ശാലിനിയുടെ സെല്‍ഫി
- News
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ശതമാനം
- Finance
ഇലോണ്‍ മസ്കിനെ കണ്ട് ബിറ്റ്കോയിന് വാങ്ങരുത്; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്
- Lifestyle
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്
ഇത്തവണ നടന്ന ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോർസിന്റെ ശ്രേണിയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച മോഡലുകളിൽ ഒന്നായിരുന്നു HBX മൈക്രോ എസ്യുവി കൺസെപ്റ്റ്. ഇത് ഉടൻ തന്നെ യാഥാർഥ്യമാവാൻ പോവുകയാണ്.

കുഞ്ഞൻ എസ്യുവിയുടെ പ്രൊഡക്ഷൻ പതിപ്പിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന HBX മൈക്രോ എസ്യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ ഇവോ ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

പുതിയ ചിത്രങ്ങൾ വാഹത്തിന്റെ രൂപത്തെ കുറിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്. എക്സ്പോയിൽ കാണിച്ച കൺസെപ്റ്റ് മോഡലിൽ നിന്ന് 90 ശതമാനം സമാനമായിരിക്കും പ്രൊഡക്ഷൻ പതിപ്പെന്ന് ടാറ്റ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
MOST READ: ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ഹാരിയറിനെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയായ ഡിആർഎല്ലുകൾക്ക് താഴെയായി സ്ഥാപിച്ചിരിക്കുന്ന ബമ്പർ മൗണ്ട് ചെയ്ത ഹെഡ്ലാമ്പുകളാണ് HBX ന് ലഭിക്കുന്നത്. അതേസമയം എയർഇൻടേക്ക് ഭാഗത്തിന് നെക്സോണിന് സമാനമായ ട്രൈ-ആരോ പാറ്റേണും ലഭിക്കുന്നു.

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യത്തിന് അടിസ്ഥാനമാക്കിയാണ് മൈക്രോ എസ്യുവിയെ ഒരുക്കുന്നത്. കൺസെപ്റ്റ് പതിപ്പിൽ നിന്നും വേഷംമാറി എത്തുമ്പോൾ വാഹനത്തെ കൂടുതൽ സ്പോട്ടിയറാക്കാൻ മേൽക്കൂര റെയിലുകൾ, റിയർ സ്കിഡ് പ്ലേറ്റുകൾ, എൽഇഡി ഡിആർഎൽ, റിയർ വൈപ്പർ എന്നിവ ടാറ്റ സമ്മാനിക്കും.
MOST READ: RAV4 ഹൈബ്രിഡ് എസ്യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

ഇന്റീരിയറിന്റെ കാര്യത്തിൽ ഓട്ടോ എക്സ്പോയിൽ കാണിച്ചിരിക്കുന്ന HBX കൺസെപ്റ്റ് ഒരു ഫ്ലാറ്റ് ബോട്ടംഡ് സ്റ്റിയറിംഗ് വീൽ, ബോഡി കളർഡ് സറൗണ്ടുകളുള്ള ചതുരാകൃതിയിലുള്ള എയർ വെന്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഒരു ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ, പില്ലർ മൗണ്ട് ചെയ്ത ട്വീറ്ററുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരുന്നു. ഇത് അതേപടി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത.

ആൾട്രോസിൽ നിന്നുള്ള പുതിയ ആൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മൈക്രോ എസ്യുവി നിർമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും HBX കടമെടുക്കും.
MOST READ: കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

കൂടാതെ ഒരു ടർബോ പെട്രോൾ യൂണിറ്റും വാഹനത്തിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. പുതിയ HBX മൈക്രോ എസ്യുവി മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ് എന്നീ മോഡലുകളുമായാകും വിപണിയിൽ കൊമ്പുകോർക്കുക.

ഉയർന്ന സുരക്ഷാ റേറ്റിംഗുകളുള്ള സ്റ്റൈലിഷ്, ഫീച്ചർ റിച്ച്, മോഡേൺ കാറുകൾ പുറത്തിറക്കുന്നതിൽ ടാറ്റ മോട്ടോർസ് മികച്ച പ്രകടനം തുടരുന്നിതനാൽ HBX വിപണിയിൽ എത്തുമ്പോഴും മികച്ച പ്രതികരണവും വിൽപ്പനയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.