പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

രാജ്യത്ത് പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കുമെന്ന സൂചനകള്‍ നല്‍കി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യ അറിയിച്ചത്. എന്നാല്‍, ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ശാരീരക അകലം പാലിക്കുന്നതോടൊപ്പം വാഹനങ്ങളില്‍ ഹാന്‍ഡ്‌വാഷ്, സാനിറ്റൈസര്‍, ഫേസ് മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കും. പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

MOST READ: പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ഗതാഗത മേഖലയിലെ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍, പൊതുഗതാഗതം എപ്പോള്‍ പുനരാരംഭിക്കുമെന്നതിനെ കുറിച്ച് കൃത്യമായൊരു തീയതി പറയാന്‍ അദ്ദേഹം തയാറായില്ല.

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് പൊതുഗതാഗതം നിര്‍ത്തിയത്. നിലവില്‍ മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാല്‍, മെയ് 17ന് ശേഷം ഉടന്‍ തന്നെ പൊതുഗതാഗതം പുനരാരംഭിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

MOST READ: ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

പൊതുഗാതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയത് സ്വകാര്യ ബസ്, ഓട്ടോ-ടാക്‌സി മേഖലകളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിബന്ധനകളോടെ ടാക്സികള്‍ക്ക് സര്‍വീസ് നടത്താം എന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള യാത്ര ഉറപ്പുവരുത്തണമെന്നും സര്‍വ്വീസ് നടത്തുന്ന ടാക്സി ഡൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ടാക്സി കാറുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍ എറണാകുളം ജില്ല.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ചാണ് സുരക്ഷിത യാത്രയ്ക്കുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ഡ്രൈവറും യാത്രക്കാരും തമ്മില്‍ നേരിട്ട് ബന്ധപ്പെടാതെ ഒരുമിച്ചു യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ നേട്ടം. വാഹനത്തില്‍ കയറുന്നതിന് യാത്രക്കാര്‍ സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. ഡ്രൈവറായിരിക്കും വാഹനത്തിന്റെ ഡോര്‍ തുറന്ന് നല്‍കുന്നത്.

MOST READ: ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകളും വേര്‍തിരിക്കും. അതുകൊണ്ട് തന്നെ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ലെന്നും അധികാരികള്‍ പറയുന്നു. ഇത് രോഗബാധ ഉണ്ടാകുന്നത് ഒരുപരിധിവരെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Most Read Articles

Malayalam
English summary
Public Transport Likely to Resume Soon Says Nitin Gadkari. Read in Malayalam.
Story first published: Thursday, May 7, 2020, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X