കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

രാജ്യം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ എന്ന മഹാമാരിയെ നേരിടുകയാണ രാജ്യം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

വ്യവസായ മേഖലയിലും സാമ്പത്തിക മേഖലയിലുമുള്‍പ്പെടെ കനത്ത ആഘാതമാണ് ലോക്ക്ഡൗണ്‍ മൂലം ഉടലെടുത്തിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ വാഹന വായ്പകള്‍ എടുത്തിട്ടുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്ക് പുതിയ പ്രഖ്യാപനം നടത്തി.

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്നു മാസംകൂടി നീട്ടുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. എസ്ബിഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2020 മെയ് 31 വരെയായിരുന്നു നേരത്തെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം.

MOST READ: ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

എന്നാല്‍ കൊറോണ വൈറസ് മൂലം ഉപയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മൊറട്ടോറിയം മൂന്നുമാസം കൂടി നീട്ടിനല്‍കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് 2020 ഓഗസ്റ്റ് 31 വരെ അവരുടെ വാഹന വായ്പ ഇഎംഐകള്‍ ഒഴിവാക്കാം.

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

എന്നാല്‍ ലോണിന്റെ അവസാനത്തില്‍ ഇത് തിരിച്ചടയ്‌ക്കേണ്ടിവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനമേഖലയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്കയായിരുന്നു ലോണ്‍ ഇഎംഐ.

MOST READ: ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

മാര്‍ച്ച് 24-നാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് മൂന്നു വരെയും മൂന്നാം ഘട്ടമായി മെയ് 17 വരെയും നീട്ടുകയും ചെയ്തു.

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ്, റിസര്‍വ് ബാങ്ക് മുന്‍കാല പ്രാബല്യത്തോടെ 2020 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ മൂന്നു മാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

MOST READ: കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

എന്നാല്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധിയും റിസര്‍വ് ബാങ്ക് നീട്ടി നല്‍കിയിരുക്കുന്നത്.

കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം തുടക്കത്തില്‍ തന്നെ സ്വാഗതം ചെയ്തിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ വാഹന വാഹന ഉപയോക്താക്കള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന തീരുമാനമാണിതെന്നും സിയാം പറഞ്ഞിരുന്നു.

Most Read Articles

Malayalam
English summary
RBI Extends Moratorium On Auto Loans By 3 More Months. Read in Malayalam.
Story first published: Saturday, May 23, 2020, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X