ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ബിഎസ് VI ക്യാപ്ച്ചര്‍ അരങ്ങേറ്റത്തിന് ഒരുക്കമെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളായ റെനോ. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

അടുത്തിടെയാണ് നിസാന്‍ കിക്‌സിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. കിക്‌സും ക്യാപ്ച്ചറും ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്ന മോഡലുകള്‍ കൂടിയാണ്. അതേസമയം വാഹനത്തിന്റെ എഞ്ചിന്‍ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ വിപണിയില്‍ എത്തുന്നുണ്ട്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരാണ് ക്യാപ്ച്ചറിന്റെ എതിരാളികള്‍.

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

അതേസമയം ഡീസല്‍ എഞ്ചിന്‍ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നവീകരിച്ച പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ക്യാപ്ച്ചര്‍ ഇനി വില്‍പ്പനയ്ക്ക് എത്തുക. നിലവിലുള്ള 1.5 ലിറ്റര്‍ K9K പെട്രോള്‍ എഞ്ചിനാകും കമ്പനി നവീകരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുക.

MOST READ: C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ഇതിനൊപ്പം തന്നെ റെനോ അവതരിപ്പിച്ച 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനും ക്യാപ്ച്ചറില്‍ ഇടംപിടിച്ചേക്കും. നിസാന്‍ കിക്‌സിലാണ് ഈ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. 156 bhp കരുത്തും 254 Nm torque ഉം ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

തുടക്ക പതിപ്പില്‍ 1.5 ലിറ്റര്‍ എഞ്ചിനും ഉയര്‍ന്ന പതിപ്പുകളില്‍ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് എഞ്ചിനും ഇടംപിടിച്ചേക്കാമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ഥാറും ആറ്റം ക്വാഡ്രിസൈക്കിളും വിപണിയിലേക്ക്, അവസാനഘട്ട പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

അതേസമയം നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. യൂറോപ്യന്‍ വിപണികളില്‍ റെനോ ഇതിനകം തന്നെ യൂറോ 6d എഞ്ചിനോടുകൂടിയുള്ള വാഹനം അവതരിപ്പിച്ച് തുടങ്ങി.

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

7.0 ഇഞ്ച് ടച്ച്സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്സ് റെക്കഗ്‌നിഷന്‍ & നാവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഏസി വെന്റുകള്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ നല്‍കുന്നു.

MOST READ: കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ

ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് വാഹനത്തിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
BS6 Renault Captur Launch Expected This Month. Read in Malayalam.
Story first published: Tuesday, June 9, 2020, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X