ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

ക്യാപ്ച്ചറിനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പുതിയ പതിപ്പിനെ ഇതുവരെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടില്ല.

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

എന്നാല്‍ അധികം വൈകാതെ തന്നെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കും എന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. 2017 നവംബറിലാണ് ക്യാപ്ച്ചര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഡസ്റ്ററിന് അടിസ്ഥാനമിടുന്ന അതേ M0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ കാറിന്റെ വില്‍പ്പന ഒരു പരാജയമായിരുന്നു. വിപണിയില്‍ ഉള്ള മോഡല്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

MOST READ: എംജി ഹെക്‌ടർ പ്ലസിന്റെ ടീസർ പങ്കുവെച്ച് എംജി, അവതരണം ജൂലൈയിൽ

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരാണ് ക്യാപ്ച്ചറിന്റെ എതിരാളികള്‍.

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

അതേസമയം ഡീസല്‍ എഞ്ചിന്‍ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നവീകരിച്ച പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ക്യാപ്ച്ചര്‍ വില്‍പ്പനയ്ക്ക് എത്തുക.

MOST READ: തരക്പൂര്‍, ഗ്രേറ്റര്‍ നോയിഡ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഉത്പാദനം പുനരാരംഭിച്ച് ഹോണ്ട

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

നിലവിലുള്ള 1.5 ലിറ്റര്‍ K9K പെട്രോള്‍ എഞ്ചിനാകും കമ്പനി നവീകരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുക. ഇതിനൊപ്പം തന്നെ റെനോ അവതരിപ്പിച്ച 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനും ക്യാപ്ച്ചറില്‍ ഇടംപിടിച്ചേക്കുമെന്ന് സൂചനകളുണ്ട്.

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന. യൂറോപ്യന്‍ വിപണികളില്‍ റെനോ ഇതിനകം തന്നെ യൂറോ 6d എഞ്ചിനോടുകൂടിയുള്ള വാഹനം അവതരിപ്പിച്ച് തുടങ്ങി.

MOST READ: എട്ട് വീലുകളിൽ ഭ്രാന്തൻ രൂപകൽപ്പനയിലൊരുങ്ങി ഫിയറ്റ് യുനോ

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

7.0 ഇഞ്ച് ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷന്‍ & നാവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഏസി വെന്റുകള്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ നല്‍കുന്നു.

ക്യാപ്ച്ചറിനെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് റെനോ

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് വാഹനത്തിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Captur Removed From Official Website. Read in Malayalam.
Story first published: Thursday, June 18, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X