Just In
- 1 hr ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 2 hrs ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
താത്ക്കാലിക നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ്; സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി
- Sports
IND vs ENG: അക്ഷര്‍ നയിച്ചു, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു- ഒന്നാമിന്നിങ്സില്‍ 205ന് പുറത്ത്
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ
തെരഞ്ഞെടുത്ത ഏതാനും മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. 2020 ജൂലൈ 31 വരെയാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക.

ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, ഇഎംഐ ആനുകൂല്യങ്ങള്‍ എന്നിങ്ങനെയാണ് ഓഫറുകള്‍. ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍ തുടങ്ങിയ ജനപ്രീയ മോഡലുകള്‍ക്ക് വകഭേദങ്ങളെ ആശ്രയിച്ച് 70,000 രൂപയുടെ ഓഫറുകളണ് ലഭിക്കുന്നത്.

റെനോ ഡസ്റ്റര്‍ RXE, RXZ പെട്രോള്‍ വകഭേദങ്ങളില്‍ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 സ്പോര്‍ട്സ്; സ്പൈ ചിത്രങ്ങള്‍

മേല്‍പ്പറഞ്ഞ ഓഫറുകള്‍ക്ക് ഒപ്പം 25,000 രൂപ അധിക ഡിസ്കൗണ്ടും നല്‍കിയാണ് RXS വകഭേദങ്ങള്‍ വില്‍ക്കുന്നത്. ജനപ്രീയ എംപിവിയായ ട്രൈബറിലും നിര്‍മ്മാതാക്കള്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രൈബറില്‍ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസും മാനുവല്‍ പതിപ്പുകളില്‍ 20,000 രൂപ വിലമതിക്കുന്ന എക്സ്ചേഞ്ച് ബോണസ് രൂപത്തില്‍ അധിക പ്രോത്സാഹനവും ലഭിക്കും.

10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നീ ഓഫറുകളാണ് ക്വിഡില്‍ റെനോ വാഗ്ദാനം ചെയ്യുന്നത്. എല്ലാ മോഡലുകള്‍ക്കും ആദ്യത്തെ മൂന്ന് മാസത്തേക്ക് ഇഎംഐ അടവില്‍ ഇളവുകളും ലഭ്യമാണ്.

ബൈ നൗ പേ ലേറ്റര്‍ (Buy Now Pay Later) എന്നൊരു ഫിനാന്‍സ് പദ്ധതിയും ഇതിനൊപ്പം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ മൂന്ന് മാസത്തേക്ക് ഈഎംഐ അടവുകള്‍ അടയ്ക്കേണ്ട ആവശ്യമില്ല.
MOST READ: താരപദവി വീണ്ടെടുത്ത് ഹ്യുണ്ടായി ക്രെറ്റ, ജൂണിലെ വിൽപ്പനയിലും സെൽറ്റോസിനെ മറികടന്നു

രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതേസമയം റെനോയുടെ മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

കിഗര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനം ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന. CMF-A പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.