ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

വരും നാളുകള്‍ ഇലക്ട്രിക്ക് വാഹനങ്ങളാകും വിപണിയില്‍ നിറസാന്നിധ്യം എന്ന് മനസ്സിലാക്കിയ റെനേ ഇപ്പോള്‍ ഇലക്ട്രിക്ക് മോഡലുകളുടെ പിന്നാലെയാണ്. ആഗോള വിപണികള്‍ക്കായി വിപുലമായ ഇലക്ട്രിക് വാഹനങ്ങള്‍ അണിയറയില്‍ പണി നടക്കുന്നുവെന്ന് വേണം പറയാന്‍.

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

ഇതിന്റെ ഭാഗമായി സാണ്ടര്‍ എന്നൊരു ഇലക്ട്രിക് എസ്‌യുവി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലഭ്യമായ സൂചന അനുസരിച്ച് ക്യാപ്ച്ചര്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയാകും ഈ വാഹനത്തിന്റെ നിര്‍മ്മാണം.

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

പുതിയ ഇലക്ട്രിക് എസ്‌യുവി 2021 -ല്‍ യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. യൂറോപ്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ്‌യുവികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുക എന്നത് കണക്കിലെടുത്താണ് സാണ്ടര്‍ ആദ്യം യൂറോപ്പില്‍ എത്തിക്കുന്നതെന്നാണ് സൂചന.

MOST READ: ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി റെനോ ഒരുക്കിയിരിക്കുന്ന CMF-EV പ്ലാറ്റ്‌ഫോമായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം. 300 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളുമായാണ് ഇലക്ട്രിക് വാഹനം വരുന്നത്.

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

മെച്ചപ്പെട്ട എയറോഡൈനാമിക്‌സിനായി എസ്‌യുവിക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ചൈനീസ് വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ മാത്രം വില്‍ക്കുമെന്ന് റെനോ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

അതേസമയം, വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ വിണിയും റെനോയുടെ പ്രധാന വിപണികളിലൊന്നാണ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള റെനോയുടെ ആദ്യ ഇലക്ട്രിക് വാഹനം K-ZE ഇലക്ട്രിക് കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ഇലക്ട്രിക് വാഹനത്തിന് 26.8 kWh ബാറ്ററിയാണ് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 271 കിലോമീറ്റര്‍ ദൂരം വരെ ഈ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.

MOST READ: കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

റെനോ K-ZE ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നു. സ്റ്റാന്‍ഡേര്‍ഡ് എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം നാല് മണിക്കൂര്‍ എടുക്കുമ്പോള്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

റെനോ ക്വിഡ് ഇലക്ട്രിക്കില്‍ 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, റിയര്‍ മൊബൈല്‍ വൈപ്പറുകള്‍, ടിഎഫ്ടി നിറമുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഈസി ലിങ്ക് ഇന്റലിജന്റ് കണക്റ്റിവിറ്റി സാങ്കേതികവിദ്യ എന്നിവ ഇടംപിടിക്കുന്നു.

MOST READ: മലയാളിയുടെ അഭിരുചിയിൽ വ്യത്യസ്ത രൂപഭാവത്തിൽ കെടിഎം RC 200

ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

സ്റ്റാന്‍ഡേര്‍ഡായ നിരവധി സുരക്ഷാ ഉപകരണങ്ങളും K-ZE ല്‍ റെനോ നല്‍കുന്നു. ഇബിഡി ഉള്ള എബിഎസ്, എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്ററുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Developing Captur Based Electric SUV. Read in Malayalam.
Story first published: Monday, July 13, 2020, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X