കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

ജനപ്രീയ ഹാച്ച്ബാക്ക് മോഡലായ ക്വിഡിനെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ സെഡാന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. LBA എന്ന കോഡ്‌നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

വിപണിയില്‍ എത്തിയാല്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍ എന്നീ മോഡലുകളാകും എതിരാളികള്‍. സെഡാനൊപ്പം തന്നെ കോംപാക്ട് സെഡാനും അണിയറയില്‍ സജ്ജമാകുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

HBC എന്ന കോഡ്‌നാമമാണ് കോംപാക്ട് സെഡാനു നല്‍കിയിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തും. കോംപാക്ട് സെഡാന്‍ ഉത്സവ സീസണില്‍ വിണിയില്‍ എത്തുമ്പോള്‍ അതിലും വൈകിയാകും സെഡാന്‍ പതിപ്പ് വിപണിയില്‍ എത്തുക.

MOST READ: കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

5.5 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ട്രൈബറിന് അടിസ്ഥാനമിടുന്ന CMF-A+ പ്ലാറ്റ്‌ഫോമിലാകും വാഹനത്തിന്റെ നിര്‍മ്മാണം.

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

നിരത്തിലെത്തുന്ന സെഡാന്, റെനോ-മഹീന്ദ്ര കൂട്ടുകെട്ടിലിറങ്ങിയ ലോഗന് സമാനമായിരിക്കുമെന്ന് സൂചന. ഇന്ത്യന്‍ നിരത്തുകള്‍ക്ക് പുറമെ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യമാക്കിയാണ് ഈ വാഹനം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

MOST READ: കൊവിഡ്-19; കാറിനകത്ത് സുരക്ഷ കവചങ്ങളൊരുക്കി മാരുതി

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

കൂടുതല്‍ എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തിന്റെ സവിശേഷതയാണ്. ട്രൈബറില്‍ കണ്ട 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 99 bhp കരുത്തും 160 Nm torque ഉം സൃഷ്ടിക്കും.

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. സെഡാന്‍ ശ്രേണിയില്‍ ലോഗന്‍, സ്‌കാല, ഫ്‌ളുവന്‍സ് എന്നീ മോഡലുകള്‍ റെനോ മുമ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

എന്നാല്‍, ഈ മോഡലുകള്‍ എല്ലാം കമ്പനി പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഡസ്റ്റര്‍, ട്രൈബര്‍, ക്വിഡ്, ക്യാപ്ച്ചര്‍, ലോഡ്ജി എന്നീ മോഡലുകളാണ് റെനോ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്.

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഗ്രില്ലിന് നടുവിലെ വലിയ ലോഗോ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. എയര്‍ ഇന്‍ടേക്കിന് താഴെയായിട്ടാണ് പ്രധാന ഹെഡ്‌ലാമ്പ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യൻ ഇലക്‌ട്രിക് നിരയിലേക്ക് സ്കോഡയും, അവതരണം ഉടനില്ല

കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

സ്‌പോര്‍ട്ടി ഡിസൈനിലുള്ള അലോയി വീലുകള്‍, ബ്ലാക്ക് B-പില്ലറുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍. റെനോയുടെ എംപിവി വാഹനമായ ട്രൈബറിന് സമാനമായിരിക്കും വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Image Courtesy: Kleber Silva

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Developing Kwid Based Sedan Rendered With Premium Styling. Read in Malayalam.
Story first published: Wednesday, May 27, 2020, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X