റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച റെനോ ഡസ്റ്റർ എസ്‌യുവിയുടെ ടർബോ പെട്രോൾ പതിപ്പ് ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. മുമ്പത്തെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമാണ് 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

ഏപ്രില്‍ മാസത്തോടെ പുതിയ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ തീരുമാനം. എന്നാല്‍ കൊവിഡ്-19 നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ അവതരണം വൈകുകയായിരുന്നു.

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഡസ്റ്റർ ടർബോ-പെട്രോൾ മോഡലിനേക്കാൾ വലിയ മാറ്റങ്ങളൊന്നും ഡസ്റ്റർ ടർബോ പതിപ്പിൽ ഉണ്ടാകില്ല.മുന്‍ ഗ്രില്ലിലും ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും പിന്നിലെ ഡസ്റ്റര്‍ ബാഡ്ജിലും ചുവപ്പു ഹൈലൈറ്റുകള്‍ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ചെറിയ മാറ്റം.

MOST READ: സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

എന്നാൽ 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും കമ്പനി പരിഷ്‌കരിച്ചു എന്നത് ശ്രദ്ധേയമാണ്. ഇന്റീരിയർ അതേപടിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം RXZ വേരിയന്റിൽ കൂടുതൽ സവിശേഷതകൾ ലഭിക്കും.

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

അതായത് ഇന്ധനം ലാഭിക്കാനായി എഞ്ചിൻ സ്റ്റോപ്പ്-സ്റ്റാർട്ട്, റിമോട്ട് വഴിയുള്ള ക്യാബിൻ പ്രീ-കൂളിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയും അതിലേറെയും ഡസ്റ്റർ ടർബോയിൽ ഇടംപിടിക്കും.

MOST READ: മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പ് വിപണിയിലെത്തി; വില 8.39 ലക്ഷം രൂപ

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

156 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന പുത്തൻ എഞ്ചിൻ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ പെട്രോൾ ഓഫറുകളിൽ ഒന്നായി മാറുന്നു. ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയ്ക്കൊപ്പം ഇത് വാഗ്ദാനം ചെയ്യും. അടുത്തിടെ പുറത്തിറക്കിയ നിസാൻ കിക്സ് ടർബോ പെട്രോളിലും ഇതേ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

ബി‌എസ്-VI റെനോ ഡസ്റ്ററിന്റെ 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നത് എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും ഇത് ബേസ് വേരിയന്റുകളിലും മാനുവൽ ഗിയർബോക്സ് ഓപ്ഷനായും മാത്രമേ ലഭ്യമാകൂ.

MOST READ: പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

12.5 ലക്ഷം രൂപ വരെ പുതിയ റെനോ ഡസ്റ്റർ ടർബോ മോഡലിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ ശക്തരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് തുടങ്ങിയ മോഡലുകളുമായാകും മത്സരിക്കുക.

റെനോ ഡസ്റ്റർ ടർബോ പെട്രോൾ ഈ മാസം വിപണിയിലേക്ക്

രാജ്യത്ത് പുതിയ കൂടുതൽ മോഡലുകള്‍ പരിചയപ്പെടുത്താനും ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയ്ക്ക് പദ്ധതിയുണ്ട്. ഗ്രാമീണ മേഖലയിലെ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster 1.3 Litre Turbo Petrol To Launch This Month. Read in Malayalam
Story first published: Thursday, August 6, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X