പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

തുടക്കനാളുകളില്‍ ശ്രേണിയിലെ മിന്നും താരമായിരുന്നു റെനോ ഡസ്റ്റര്‍. എന്നാല്‍ എതിരാളികള്‍ ശക്തരായതോടെ വാഹനത്തിന്റെ ഡിമാന്റ് ഇടിഞ്ഞു. പ്രതിമാസ വില്‍പ്പനയില്‍ പോലും ഇത് പ്രകടമായിരുന്നു.

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

എന്നിരുന്നാലും വിട്ടുകൊടുക്കാന്‍ റെനോ ഒരുക്കമല്ലായിരുന്നു. ഡസ്റ്ററിന് ഇടക്കാലത്ത് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും, അടുത്ത നാളില്‍ ഒരു ടര്‍ബോ പതിപ്പും ബ്രാന്‍ഡ് സമ്മാനിച്ചു. വരും നാളുകളില്‍ വില്‍പ്പന ഉരുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

എന്തായാലും ഞങ്ങള്‍ ഇപ്പോള്‍ നവീനമായ ഫീച്ചറുകളും, സവിശേഷതകളും ഉള്‍പ്പെടുത്തി മനോഹരമാക്കിയ ഒരു ഡസ്റ്ററിനെയാണ് പരിചയപ്പെടുത്തുന്നത്. ഇതൊരു മിഡ്-സ്‌പെക്ക് മോഡലാണെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ഓരോ രണ്ട് മിനിറ്റിലും ഒരു കിയ സോനെറ്റ് എസ്‌യുവിയുടെ വില്‍പ്പന നടക്കുന്നു

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

പുറമേയും, അകത്തും ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഈ കോസ്‌മെറ്റിക് ആഡ്-ഓണുകളില്‍ റൂഫ് കാരിയര്‍, സൈഡ് ബോഡി ക്ലാഡിംഗ്, ടെയില്‍ ലാമ്പുകള്‍ക്ക് സമീപമുള്ള ബൂട്ട് ലിഡ് ക്ലാഡിംഗ് എന്നിവ ഉള്‍പ്പെടുന്നു.

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

ഈ പരിഷ്‌ക്കരിച്ച റിനോ ഡസ്റ്ററിലെ ഈ ബാഹ്യ സവിശേഷത ആഡ്-ഓണുകളുടെ ഏകദേശ വില 24,000 രൂപ വരെയാണ്. പരിഷ്‌ക്കരിച്ച ഈ ഡസ്റ്ററിനുള്ളിലേക്ക് കടക്കുമ്പോള്‍, മാറ്റങ്ങള്‍ കൂടുതല്‍ വ്യക്തവും സ്വാഗതാര്‍ഹവുമാണ്.

MOST READ: ഫണ്‍സ്റ്റര്‍ കൺസെപ്റ്റിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്ത് പുത്തൻ XUV500

ഇരിപ്പിടങ്ങള്‍ക്കായുള്ള വെളുത്ത ലെതര്‍ അപ്‌ഹോള്‍സ്റ്ററി, സ്റ്റിയറിംഗ് വീല്‍, ഡോര്‍ പാനലുകള്‍, ഡാഷ്ബോര്‍ഡിനായി സോഫ്റ്റ് ടച്ച് ബ്ലൂ കളര്‍ ഫിനിഷ്, സ്റ്റിയറിംഗ് വീലിനായി നീല സ്റ്റിച്ചിംഗ്, ഡോര്‍ ഗ്രാബ് ഹാന്‍ഡിലുകളില്‍ ഫോക്‌സ് കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ് എന്നിവ ഉള്‍പ്പെടുന്ന നീലയും വെള്ളയും ഹൈലൈറ്റുകളുടെ ഒരു മികച്ച മിശ്രിതം ക്യാബിന് ലഭിക്കുന്നു.

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

ഇന്റീരിയറിലെ ഈ പരിഷ്‌ക്കരിച്ച മാറ്റങ്ങളെല്ലാം ഏകദേശം 45,000 രൂപയോളം ചെലവായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്‍നിര യാത്രക്കാര്‍ക്കായി, പരിഷ്‌കരിച്ച ഡസ്റ്ററില്‍ മുന്‍ സീറ്റുകള്‍ക്ക് പിന്നില്‍ ഇന്‍ഫോടെയ്‌മെന്റ് സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ഏകദേശം 30,000 രൂപയോളം വിലവരും.

MOST READ: ഥാറിൽ പുതിയ AX(O) വേരിയന്റും; സവിശേഷതകൾ ഇങ്ങനെ

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

ഡസ്റ്റര്‍ അഞ്ച് സീറ്റര്‍ കാറാണെങ്കിലും, ഈ പരിഷ്‌കരിച്ച പതിപ്പിന്റെ ബൂട്ട് കമ്പാര്‍ട്ട്‌മെന്റില്‍ ഒരു ചെറിയ ചൈല്‍ഡ് സീറ്റും ചില്ലര്‍ ബോക്‌സും ഉള്‍പ്പെടുന്നു. ഇവ രണ്ടിനും ഏകദേശം 25,000 രൂപ വിലവരും. ഈ മാറ്റങ്ങളും സവിശേഷമായ കൂട്ടിച്ചേര്‍ക്കലുകളും തീര്‍ച്ചയായും എസ്‌യുവിയുടെ അകത്തെ അന്തരീക്ഷത്തെ ഉയര്‍ത്തും.

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

നിലവില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റെനോ ഡസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 105 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

MOST READ: പുതുതലമുറ ഇസൂസു MU-X എസ്‌യുവിയുടെ വിശദാംശങ്ങളുമായി പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിന്‍ 156 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കും. ഇത് 6 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

Image Courtesy: India Revs/YouTube

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Customized With Features and Interior Retouches. Read in Malayalam.
Story first published: Thursday, October 1, 2020, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X